ഇന്റർഫേസ് /വാർത്ത /Kerala / Thrikkakara By-Election| 'തരംഗത്തിന്റെ ഭാഗമാകാതിരുന്നതിൽ തൃക്കാക്കരക്കാർക്ക് പശ്ചാത്താപമുണ്ട്; ഇത്തവണ തിരുത്തും‌': LDF സ്ഥാനാർഥി ഡോ. ജോ ജോസഫ്

Thrikkakara By-Election| 'തരംഗത്തിന്റെ ഭാഗമാകാതിരുന്നതിൽ തൃക്കാക്കരക്കാർക്ക് പശ്ചാത്താപമുണ്ട്; ഇത്തവണ തിരുത്തും‌': LDF സ്ഥാനാർഥി ഡോ. ജോ ജോസഫ്

''സഭയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അതുകൊണ്ട് സഭയുടെ സ്ഥാനാർഥി ആണെന്ന് എങ്ങനെ പറയും ?''

''സഭയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അതുകൊണ്ട് സഭയുടെ സ്ഥാനാർഥി ആണെന്ന് എങ്ങനെ പറയും ?''

''സഭയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അതുകൊണ്ട് സഭയുടെ സ്ഥാനാർഥി ആണെന്ന് എങ്ങനെ പറയും ?''

  • Share this:

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakara By-Election) എല്‍ഡിഎഫിന്റെ (LDF) വിജയം സുനിശ്ചിതമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് (Jo Joseph). സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നില്ല. വളരെ അപ്രതീക്ഷിതമായിരുന്നു. ഇന്ന് രാവിലേയാണ് ആലോചന നടക്കുന്നതായി അറിഞ്ഞത്. ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണ് പ്രഖ്യാപനം വന്നതെന്നും ജോ ജോസഫ് പറഞ്ഞു.

വളരെ വലിയ വിജയം കേരളത്തില്‍ ഇടത്പക്ഷത്തിനുണ്ടായപ്പോള്‍ അതിന്റെ ഭാഗമാകാന്‍ കഴിയാത്തതില്‍ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് പശ്ചാത്താപമുണ്ട്. അത് ഇത്തവണ തിരുത്തും. മണ്ഡലത്തില്‍ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്.

തന്റെ രാഷ്ട്രീയ മേഖലയിലെ ബന്ധത്തെ കുറിച്ചും ജോ ജോസഫ് പ്രതികരിച്ചു. പാര്‍ട്ടി മെഡിക്കല്‍ വിഭാഗം, പ്രോഗ്രസീവ് ഡോക്ടേഴ്‌സ് ഫോറം എന്നിവയിലെ അംഗമാണ്. എറണാകുളത്തെ പാര്‍ട്ടി പരിപാടികളില്‍ സജീവമായി പ്രവര്‍ത്തിച്ച പരിചയമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നുവെന്നും ഡോക്ടര്‍ ജോ ജോസഫ് പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read- Thrikkakara by-election | തൃക്കാക്കരയിൽ ഡോ: ജോ ജോസഫ് എൽ.ഡി.എഫ്. സ്ഥാനാർഥി

തന്റെ സ്ഥാനാർഥിത്വത്തിൽ സാമുദായിക സംഘടനകളുടെ ഇടപെടൽ ഇല്ല. സഭയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അതുകൊണ്ട് സഭയുടെ സ്ഥാനാർഥി ആണെന്ന് എങ്ങനെ പറയും. എല്ലാ കാലത്തും ഇടതുപക്ഷത്തോടൊപ്പം ആയിരുന്നു. ഇപ്പോൾ പാർട്ടി അംഗമാണെന്നും ജോ ജോസഫ് പറഞ്ഞു.

Also Read- Blast | ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം; ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

കൊച്ചി ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമാണ് ഡോ. ജോ ജോസഫ്. തൃക്കാക്കര വാഴക്കാല സ്വദേശിയായ ഡോക്ടർ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം നേടി. എസ് സി ബി മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ എം.ഡിയും ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാർഡിയോളജിയിൽ ഡി.എമ്മും നേടി. ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിഭാഗത്തിന്റെ ഭാഗമാണ്.

Also Read- Accident | KSRTC Swift ബസും കാറും കൂട്ടിയിടിച്ച് ചെങ്ങന്നൂരില്‍ രണ്ടുപേര്‍ മരിച്ചു

ആനുകാലികങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച ലേഖനങ്ങൾ എഴുതാറുണ്ട്. പ്രളയകാലത്ത് നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുകയും അതിനു പുരസ്കാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. 'ഹൃദയപൂർവ്വം ഡോക്ടർ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആണ്.

First published:

Tags: Cpm, Ldf, Thrikkakara By-Election