Gold Smuggling| നയതന്ത്ര ബാഗേജുകൾക്ക് രണ്ടു വർഷമായി അനുമതിയില്ല: കസ്റ്റംസിനോട് സംസ്ഥാന പ്രോട്ടോകോൾ
- Published by:Rajesh V
- news18-malayalam
Last Updated:
യു എ ഇ കോൺസുലേറ്റ് അനുമതി ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാന പ്രോട്ടോകോൾ വിഭാഗം വ്യക്തമാക്കി.
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര പാഴ്സലുകൾക്ക് രണ്ടു വർഷമായി അനുമതി പത്രം നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോൾ വിഭാഗം കസ്റ്റംസിനെ അറിയിച്ചു. കസ്റ്റംസ് നൽകിയ സമൻസിനാണ് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തിന്റെ മറുപടി. രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്സസലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ കസ്റ്റംസിന് നൽകിയ മറുപടി.
യു എ ഇ കോൺസുലേറ്റ് അനുമതി ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാന പ്രോട്ടോകോൾ വിഭാഗം വ്യക്തമാക്കി. ഇന്നലെ രാത്രി വൈകിയാണ് ഇ-മെയിലിലൂടേയം സ്പീഡ് പോസ്റ്റിയും മറുപടി അയച്ചത്. പ്രോട്ടോക്കോൾ ഹാൻഡ് ബുക്കിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും കൈമാറിയിട്ടുണ്ട്.
എൻഐഎക്കും ഉടൻ മറുപടി നൽകും. നയതന്ത്ര ബാഗേജുകൾക്ക് ഇളവ് നൽകിയതിൻ്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് എൻഐഎയും പ്രോട്ടോക്കോൾ വിഭാഗത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ മറുപടി അറിയിക്കാനുള്ള വിലാസം എൻഐഎ വ്യക്തമാക്കിയിട്ടില്ല. അതിനാലാണ് മറുപടി വൈകുന്നത്.
advertisement
അതേസമയം, മതഗ്രന്ഥങ്ങള്‍ എങ്ങനെ എത്തിയെന്ന് വിശദീകരിക്കേണ്ടത് കസ്റ്റംസാണെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഗ്രന്ഥങ്ങള്‍ മലപ്പുറത്തെ രണ്ട് സ്ഥാപനങ്ങളിലുണ്ട്. 31 പാക്കറ്റുകളില്‍ ഒരെണ്ണം മാത്രമാണ് പൊട്ടിച്ചത്. ബാക്കി സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. എല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തട്ടെയെന്നും ജലീൽ ഒരു വാർത്താചാനലിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2020 10:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling| നയതന്ത്ര ബാഗേജുകൾക്ക് രണ്ടു വർഷമായി അനുമതിയില്ല: കസ്റ്റംസിനോട് സംസ്ഥാന പ്രോട്ടോകോൾ