വടക്കഞ്ചേരി അപകടം; ബസ്സിന്റെ വേഗപ്പൂട്ട് നീക്കം ചെയ്യാൻ സഹായിച്ചവർക്കെതിരെ കേസെടുക്കും: ഗതാഗത മന്ത്രി

Last Updated:

വേഗനിയന്ത്രണ യൂണിറ്റ് നീക്കം ചെയ്യാൻ സഹായിച്ചവർക്കെതിരെ പൊലീസ് കേസെടുക്കും

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ്സ് അപകടത്തിന് കാരണം അമിത വേഗവും ഡ്രൈവറുടെ ഗുരുതര അശ്രദ്ധയുമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വേഗനിയന്ത്രണ ഉപകരണം ബസ്സിൽ നിന്ന് നീക്കം ചെയ്തതായാണ് കണ്ട‌െത്തൽ. അപകടത്തെ കുറിച്ചുള്ള റിപ്പോർട്ട് വിശദമായി പരിശോധിച്ചുവെന്നും മന്ത്രി.
വേഗനിയന്ത്രണ യൂണിറ്റ് നീക്കം ചെയ്യാൻ സഹായിച്ചവർക്കെതിരെ പൊലീസ് കേസെടുക്കും. ഡീലർക്കെതിരെയും വർക്ഷോപ്പിനെതിരേയും നടപടി ഉണ്ടാകും. കേസെടുക്കാൻ മോട്ടോർ വാഹന വകുപ്പ് പോലീസിന് ഉടൻ കത്ത് നൽകും.
അതേസമയം, വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ചട്ടങ്ങള്‍ പാലിയ്ക്കാത്ത ടൂറിസ്റ്റ്ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്ന് കോടതി ഉത്തരവിട്ടു. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങള്‍ സ്‌കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാന്‍ പാടില്ല. പ്രവേശിച്ചാല്‍ പൊലീസിന് നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. വടക്കഞ്ചേരി അപകടം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ആലത്തൂര്‍ ഡി.വൈ.എസ്.പി കോടതിയില്‍ സമര്‍പ്പിച്ചു.
advertisement
പൊതുജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന വാഹനങ്ങളോട് മൃദുസമീപനം വേണ്ടെന്ന് കോടതി വ്യക്തമാക്കി. നിയവിരുദ്ധമായ സംവിധനാങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന് കോടതി ഉത്തരവ് നിലവിലുണ്ട്. ഇവ ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കണമെന്ന് കോടതി ഉത്തരവിട്ടു. ഉടനടി ഡ്രൈവറുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങള്‍ സ്‌കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാന്‍ പാടില്ല.പ്രവേശിപ്പിച്ചാല്‍ പോലീസിന് കേസെടുക്കാമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
advertisement
വെളിച്ച-ശബ്ദസംവിധാനങ്ങളുള്ള വാഹനങ്ങള്‍ വിദ്യാര്‍ത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നിയമവിരുദ്ധമായ ഫ്‌ലാഷ് ലൈറ്റും ഡിജെ സംവിധാനവും അനുവദിക്കുന്നതെങ്ങനെ എന്ന് കോടതി ചോദിച്ചു. വിദ്യാര്‍ഥികള്‍ ഇത്തരം ബസ്സുകളില്‍ വിനോദയാത്ര പോകേണ്ടതില്ല എന്നും കോടതി വ്യക്തമാക്കി.
നിയമം ലംഘിക്കുന്ന കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പൊലീസും, കര്‍ശന നടപടി എടുക്കണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനം നടത്തുന്ന കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.വടക്കഞ്ചേരി അപകടത്തിന്റെ ദൃശ്യം തുറന്ന കോടതിയില്‍ ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചു. അപകടവുമായി ബന്ധപ്പെട്ട്, പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആലത്തൂര്‍ ഡിവൈഎസ്പി കോടതിയില്‍ നേരിട്ട് ഹാജരായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വടക്കഞ്ചേരി അപകടം; ബസ്സിന്റെ വേഗപ്പൂട്ട് നീക്കം ചെയ്യാൻ സഹായിച്ചവർക്കെതിരെ കേസെടുക്കും: ഗതാഗത മന്ത്രി
Next Article
advertisement
നടിയെ പീഡിപ്പിച്ച കേസിൽ ഗൂഢാലോചനാവാദം ആദ്യം ഉയർത്തിയത് മഞ്ജു വാരിയര്‍; ഉന്നയിച്ചത് ചലച്ചിത്രപ്രവര്‍ത്തകരുടെ യോഗത്തിൽ
നടിയെ പീഡിപ്പിച്ച കേസിൽ ഗൂഢാലോചനാവാദം ആദ്യം ഉയർത്തിയത് മഞ്ജു വാരിയര്‍; ഉന്നയിച്ചത് സിനിമാപ്രവര്‍ത്തകരുടെ യോഗത്തിൽ
  • മഞ്ജു വാരിയർ നടിയെ പീഡിപ്പിച്ച കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത്.

  • മഞ്ജു വാരിയർ നൽകിയ മൊഴികൾ ഇതുവരെ കോടതിയിൽ നിന്ന് പുറത്തുവന്നിട്ടില്ല.

  • ചലച്ചിത്രപ്രവർത്തകരുടെ യോഗത്തിൽ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ ആരോപണം ഉന്നയിച്ചു.

View All
advertisement