നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം
News18 Malayalam
Updated: December 11, 2018, 5:03 PM IST

kannur airport
- News18 Malayalam
- Last Updated: December 11, 2018, 5:03 PM IST
തിരുവനന്തപുരം: കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ഇന്നലെ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തതോടെ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടത് രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളെക്കുറിച്ചാണ്. നാല് അന്താരാഷ്ട്ര വിമാനത്താവളമുള്ള രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന രീതിയിലും വാദങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇന്ത്യയിലേറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനം കേരളം മാത്രമല്ല.
നമ്മുടെ അയല്‍ക്കാരായ തമിഴ്‌നാടിനായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനം എന്ന ഖ്യാതിയുണ്ടായിരുന്നത്. നാല് അന്താരാഷട്ര വിമാനത്താവളങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്. ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കോയമ്പത്തൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മധുരൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, തിരുച്ചിറപ്പള്ളി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്. Also Read: 'എന്തൊരു നാട്ടാരാണപ്പാ'; 'ലങ്കി മറിയുന്നോളെ...'; കണ്ണൂരിലെ ആദ്യയാത്ര ഇങ്ങനെ
രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കേരളത്തിലും മഹാരാഷ്ട്രയിലും മൂന്ന് വീതം അന്താരാഷ്ട്ര വിമാനത്താവളങ്ങളാണുണ്ടായിരുന്നത്. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കോഴിക്കോട് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നീ എയര്‍പോര്‍ട്ടുകളുടെ നിരയിലേക്ക് കണ്ണൂരുകൂടിയെത്തിയതോടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായി കേരളം ഈ പട്ടികയില്‍ തമിഴ്‌നാടിനൊപ്പം ഒന്നാം സ്ഥാനത്തെത്തി.
ചത്രപതി ശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മുംബൈ, പൂനെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൂനെ, ബാബാസാഹേബ് അംബേദ്കര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നാഗ്പൂര്‍ എന്നിവയാണ് മഹാരാഷ്ട്രയിലെ മൂന്ന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍.
Also Read: 'കണ്ണൂര്‍ കീയാനായിറ്റ് ഓര് ആട്ന്ന് ഇറങ്ങി ട്ടാ'; അബുദാബിയില്‍ നിന്നുള്ള ആദ്യ സംഘത്തിന്റെ വിശേഷങ്ങള്‍
എന്നാല്‍ ജനസംഖ്യയുടെ കാര്യത്തിലും വലിപ്പത്തിലും ഈ രണ്ട് സംസ്ഥാനങ്ങളേക്കാള്‍ വളരെ പിന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട് എന്നത് കേരളത്തിന്റെ പ്രത്യേകതയാണ്. 2012 ലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 3.48 കോടി ജനതയാണുള്ളതെങ്കില്‍ തമിഴ്‌നാട്ടിലെ ജനസംഖ്യ 6.79 കോടിയാണ്. മഹാരാഷ്ട്രയിലത് 11.42 കോടിയും. വലിപ്പത്തിന്റെ കാര്യത്തിലും ഈ രണ്ട് സംസ്ഥാനങ്ങളുടെയും പകുതി മാത്രമെ കേരളം വരുന്നുള്ളു.
Dont Miss: കണ്ണൂരില്‍ ആദ്യ വിമാനമിറക്കിയത് അച്ഛന്, ഉദ്ഘാടന ദിനത്തില്‍ മകനും
തമിഴ്‌നാട്ടില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ടെങ്കിലും എല്ലാ എയര്‍പോര്‍ട്ടുകളില്‍ നിന്നും ഒരുപോലെ അന്താരാഷ്ട്ര സര്‍വ്വീസുകളില്ല എന്നതാണ് മറ്റൊരു സവിശേഷത. ഇതിനു സമാനമാണ് മഹാരാഷ്ട്രയിലെയും സ്ഥിതി. പ്രധാനപ്പെട്ട രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നുമാത്രമെ ഇവിടങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകളുള്ളു. എന്നാല്‍ കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നും കൂടുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകളുണ്ട്. കണ്ണൂരും ആ നിരയിലേക്ക് എത്തിച്ചേരുമെന്ന കാര്യത്തില്‍ സംശയവുമില്ല.
നമ്മുടെ അയല്‍ക്കാരായ തമിഴ്‌നാടിനായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനം എന്ന ഖ്യാതിയുണ്ടായിരുന്നത്. നാല് അന്താരാഷട്ര വിമാനത്താവളങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്. ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കോയമ്പത്തൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മധുരൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, തിരുച്ചിറപ്പള്ളി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്.