DYFI പ്രവർത്തകരുടെ കൊലപാതകം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സ്-DYFI സംഘര്‍ഷം

Last Updated:

ഇരുവിഭാഗത്തെയും പൊലീസ്​ ഇടപെട്ട്​ പിടിച്ചുമാറ്റി​. നിരവധി പേര്‍ക്ക്​ കല്ലേറിലും അക്രമത്തിലും പരി​ക്കേറ്റു

തിരുവനന്തപുരം: പട്ടം പിഎസ് സി ഓഫീസിനു മുന്നിൽ ഡിവൈഎഫ്ഐ യൂത്ത്കോൺഗ്രസ്സ് സംഘർഷം. പട്ടം പിഎസ് സി ആസ്ഥാനത്തിനു മുന്നില്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പട്ടിണി സമരം നടന്നിരുന്നു. ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇതേ സ്ഥലത്തു കൂടി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മാര്‍ച്ചും എത്തി.
ഇരുവിഭാഗവും മുദ്രാവാക്യം വിളികള്‍ തുടങ്ങിയതോടെ വളരെപ്പെട്ടെന്ന് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന്​ തലസ്​ഥാന നഗരിയില്‍ ഇരുകൂട്ടരും തമ്മില്‍ കല്ലേറും സംഘര്‍ഷവും നടന്നു. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല സമരപ്പന്തല്‍ സന്ദര്‍ശിച്ച ഉടനെയാണ്​ സംഭവം. ഇരുവിഭാഗത്തെയും പൊലീസ്​ ഇടപെട്ട്​ പിടിച്ചുമാറ്റി​. നിരവധി പേര്‍ക്ക്​ കല്ലേറിലും അക്രമത്തിലും പരി​ക്കേറ്റു.
You may also like:തിരുവോണനാളിൽ കൊലപാതകം; തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; രാഷ്ട്രീയപ്രേരിതമെന്ന് പോലീസ് [NEWS]ജോസ് കെ. മാണിയെച്ചൊല്ലി എൽ.ഡി.എഫിൽ അസ്വാരസ്യം; പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പനും കാഞ്ഞിരപ്പള്ളിയിലുറച്ച് സി.പി.ഐയും' [NEWS] Parvathy| പൃഥ്വിരാജും ടൊവിനോയും മാത്രമല്ല പാര്‍വതിയും കഠിന പ്രയത്നത്തിലാണ്; വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറല്‍ [NEWS]
സംഘർഷ സമയത്ത് കുറച്ചുപോലീസുകാര്‍ മാത്രമാണുണ്ടായത്. പിന്നീട് കൂടുതല്‍ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഹെൽമെറ്റ്, കസേര എന്നിവ വലിച്ചെറിഞ്ഞു കൊണ്ടുള്ള വലിയ സംഘർഷമാണ് മേഖലയിൽ ഉണ്ടായത്.
advertisement
സംഘർഷമുണ്ടായിട്ടും പ്രദേശത്ത് നിന്ന് മാറാൻ തയ്യാറാവാത്തതിനെത്തുടർന്ന് എംഎൽഎമാരായ ഷാഫി പറമ്പിൽ, ശബരിനാഥ് അടക്കമുള്ളവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. സമരപ്പന്തല്‍ ലക്ഷ്യമിട്ടാണ് ഡിവൈഎഫൈഐക്കാര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതെന്നും തങ്ങളെ പോലീസ് ബലം പ്രയോഗിച്ച് മാറ്റുകയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
DYFI പ്രവർത്തകരുടെ കൊലപാതകം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സ്-DYFI സംഘര്‍ഷം
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement