advertisement

ഹൈക്കോടതിയിലെ വിരമിക്കൽ പ്രായം ഉയർത്തൽ; തീരുമാനം സർക്കാരിന് വിട്ടു

Last Updated:

ഹൈക്കോടതിയിൽ മികവു തെളിയിച്ചവരുടെ പെൻഷൻ പ്രായം 56ൽ നിന്നും 58 വയസ്സായി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
കൊച്ചി: ഹൈക്കോടതിയിലെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം സർക്കാരിനു വിട്ടു. വിഷയം സർക്കാർ വേഗം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞാണ് ഹൈക്കോടതി തീരുമാനം സർക്കാരിനു വിട്ടത്.
ഹൈക്കോടതിയിൽ മികവു തെളിയിച്ചവരുടെ പെൻഷൻ പ്രായം 56ൽ നിന്നും 58 വയസ്സായി ഉയർത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാരാണ് ഹർജി നൽകിയത്. സർക്കാർ തീരുമാനം വരുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന ആവശ്യം ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
Also Read- അരിക്കൊമ്പൻ സാധുവായ കാട്ടാന; പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിടുമെന്ന് തമിഴ്നാട് മന്ത്രി
മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ 60 വയസ്സാണ് ആണ് വിരമിക്കൽ പ്രായം. കൂടാതെ, പല സർക്കാർ സർവീസുകളിലും വിരമിക്കൽ പ്രായം 60 ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
advertisement
Also Read- ഇടുക്കി ചിന്നക്കനാലില്‍ ചക്കകൊമ്പന്റെ ആക്രമണം; ഒരാൾ പരിക്കേറ്റ് ആശുപത്രിയിൽ
നേരത്തേ, ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്നാവശ്യപ്പെട്ടുള്ള ശുപാർശ ചീഫ് ജസ്റ്റിസ് സർക്കാരിന് അയച്ചിരുന്നു. സ്ഥാപനത്തിന്റെ താൽപര്യം മുൻനിർത്തിയാണ് ശുപാർശ ചീഫ് ജസ്റ്റിസ് അയച്ചതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Law/
ഹൈക്കോടതിയിലെ വിരമിക്കൽ പ്രായം ഉയർത്തൽ; തീരുമാനം സർക്കാരിന് വിട്ടു
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement