20കാരന്റെ അപകടമരണത്തിന് 20 ശതമാനം കാരണക്കാരൻ അയാൾ തന്നെയെന്ന് കർണാടക ഹൈക്കോടതി; നഷ്ടപരിഹാരം മുഴുവൻ ലഭിക്കില്ല

Last Updated:

2020 മാർച്ചിൽ കർണാടകയിലെ ബെല​ഗാവി ജില്ലയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 20 കാരൻ മരിച്ച സംഭവത്തിലാണ് കർണാടക ഹൈക്കോടതിയുടെ വിധി

2020 മാർച്ചിൽ കർണാടകയിലെ ബെല​ഗാവി ജില്ലയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 20 കാരൻ മരിച്ച സംഭവത്തിലെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിൽ കർണാടക ഹൈക്കോടതിയുടെ വിധി. അപകടമരണത്തിന് 20 ശതമാനം കാരണക്കാരൻ ഈ യുവാവ് തന്നെയാണെന്നും അതിനാൽ നഷ്ടപരിഹാരത്തിന്റെ 80 ശതമാനം മാത്രമേ നൽകാനാകൂ എന്നും ഹൈക്കോടതി വിധിച്ചു. ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. അമിതവേഗത്തിൽ വന്ന കെഎസ്ആർടിസി, ടാറ്റ എയ്സ് വാഹനത്തിന്റെ പിൻഭാ​ഗത്ത് തൂങ്ങിനിൽക്കുകയായിരുന്ന യുവാവിനെ ഇടിക്കുകയായിരുന്നു.
പത്താൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ പത്താന്റെ കുടുംബത്തിന് 7,26,880 രൂപയാണ് നൽകേണ്ടതെന്ന് ജസ്റ്റിസ് രവി വി ഹോസ്മാനി പറഞ്ഞു. ഇത് നേരത്തേ നിശ്ചയിച്ച 9,08,600 എന്ന നഷ്ടപരിഹാരത്തുകയുടെ 80 ശതമാനം ആണ്. വാഹനത്തിൽ അപകടരമായ രീതിയിലാണ് യുവാവ് നിന്നിരുന്നതെന്നും അതിനാൽ ഇയാളുടെ മരണത്തിന്റെ 20 ശതമാനം കാരണം അയാൾ തന്നെയാണെന്നും ജസ്റ്റിസ് ഹോസ്മാനി പറഞ്ഞു. പത്താന്റെ കുടുംബാം​ഗങ്ങളാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
advertisement
അപകടത്തിൽ ബസ് ഡ്രൈവറുടെ അശ്രദ്ധ തള്ളിക്കളയുന്നില്ലെങ്കിലും പത്താൻ സുരക്ഷിതമല്ലാത്ത രീതിയിലാണ് നിന്നിരുന്നതെന്നും ഇയാൾ ചാരി നിന്നിരുന്ന ടാറ്റ എയ്‌സിന്റെ ഡ്രൈവർക്കും ഇതിൽ പങ്കുണ്ടെന്ന് പറയേണ്ടി വരുമെന്നും ജഡ്ജി കൂട്ടിച്ചേർത്തു. 2020 മാർച്ച് 11 നാണ് അപകടം നടന്നത്. ബെലഗാവി ജില്ലയിലെ സൗന്ദട്ടി താലൂക്കിലുള്ള മുനവല്ലിയിൽ നിന്ന് പത്താനും സംഘവും സ്വദേശമായ മബന്നൂരിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. വാഹനത്തിൽ തിരക്കായതിനാൽ പത്താൻ വാഹനത്തിന്റെ പിന്നിൽ വലതുവശത്തായുള്ള ഫൂട്ട്റെസ്റ്റിൽ തൂങ്ങി നിൽക്കുകയായിരുന്നു.
പെട്ടെന്ന് എതിർദിശയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ് വാഹനത്തിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ, പത്താൻ വാഹനത്തിൽ നിന്ന് തെറിച്ചുവീഴുകയും തലയ്ക്കും ആന്തരികാവയവമായ പ്ലീഹയ്ക്കും (spleen) ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. 2011 മാർച്ച് 17-ന്, സൗന്ദത്തിയിലെ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ 6 ശതമാനം പലിശ സഹിതം പത്താന്റെ കുടുംബത്തിന് 3,17,000 രൂപ നഷ്ടപരിഹാരം നൽകിയിരുന്നു. അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം കെഎസ്‌ആർടിസി ഡ്രൈവർക്കാണെന്നും ട്രിബ്യൂണൽ കണ്ടെത്തിയിരുന്നു.
advertisement
എന്നാൽ ഈ ഉത്തരവിനെതിരെ കെഎസ്‌ആർടിസി രംഗത്തെത്തി. പത്താന്റെ വീട്ടുകാരാകട്ടെ, കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ടാറ്റ എയ്‌സ് വാഹനത്തിൽ വേണ്ടതിലും കൂടുതൽ യാത്രക്കാരെ കയറ്റിയിരുന്നെന്നും ഈ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് ഇത്രയും വലിയ അപകടം ഉണ്ടായത് എന്നും കെഎസ്ആർടിസി വാദിച്ചു. ടാറ്റ എയ്‌സിന്റെ ഡ്രൈവർ, ഉടമ, ഇൻഷുറർ എന്നിവരെയും കേസിൽ കക്ഷി ചേർക്കണം എന്നും കെഎസ്ആർടിസി വാദിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Law/
20കാരന്റെ അപകടമരണത്തിന് 20 ശതമാനം കാരണക്കാരൻ അയാൾ തന്നെയെന്ന് കർണാടക ഹൈക്കോടതി; നഷ്ടപരിഹാരം മുഴുവൻ ലഭിക്കില്ല
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement