• HOME
 • »
 • NEWS
 • »
 • life
 • »
 • കോവിഡ് മുക്തരായ ശേഷം നിങ്ങൾ തീർച്ചയായും ചെയ്യേണ്ട ചില ടെസ്റ്റുകൾ ഇതാ

കോവിഡ് മുക്തരായ ശേഷം നിങ്ങൾ തീർച്ചയായും ചെയ്യേണ്ട ചില ടെസ്റ്റുകൾ ഇതാ

രോഗത്തിൽ നിന്ന് മുക്തി നേടിയ ശേഷം നിങ്ങളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മനസ്സിലാക്കുന്നതിനും ശരീരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ പരിഹരിക്കുന്നതിനും ചില പരിശോധനകൾ ആവശ്യമാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഇന്ത്യയിലെ നിലവിലെ കൊറോണ വൈറസ് സ്ഥിതി തികച്ചും ഭയാനകമാണ്. വൈറസ് ബാധിച്ച പലർക്കും അടിസ്ഥാന പരിശോധനാ സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയുന്നില്ല. അതേസമയം രോഗം ബാധിച്ച ചിലർക്ക് ആശുപത്രി കിടക്കകളുടെ അഭാവവും ഓക്സിജൻ ക്ഷാമവും കാരണം മതിയായ ചികിത്സ നേടാൻ കഴിയുന്നില്ല. കോവിഡ് ബാധിച്ച ഒരാൾ അതീവ ജാഗ്രത പാലിക്കണമെന്നും സുഖം പ്രാപിച്ചതിനുശേഷവും വളരെ ശ്രദ്ധാലുക്കളായിരിക്കണമെന്നുമാണ് ലോകമെമ്പാടുമുള്ള ഡോക്ടർമാരുടെ നിർദ്ദേശം.

  രോഗത്തിൽ നിന്ന് മുക്തി നേടിയ ശേഷം നിങ്ങളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മനസ്സിലാക്കുന്നതിനും ശരീരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ പരിഹരിക്കുന്നതിനും ചില പരിശോധനകൾ ആവശ്യമാണ്. അതിനാൽ ആർടിപിസിആർ (RT-PCR) പരിശോധന ഫലം നെഗറ്റീവ് ആയ ശേഷം, ഒരു വ്യക്തി ഇനിപ്പറയുന്ന പരിശോധനകൾ തീർച്ചയായും നടത്തണം.

  വൈറ്റമിൻ ഡി
  കൊറോണ വൈറസ് വൈറ്റമിൻ ഡിയുടെ കുറവിന് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കോവിഡ് സമയത്ത് വൈറ്റമിൻ ഡി സപ്ലിമെന്റ് നൽകാനുള്ള ഒരു കാരണം ഇതാണ്. നിങ്ങൾ നെഗറ്റീവായി കഴിഞ്ഞാലും നിങ്ങളുടെ ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവ് പരിശോധിക്കുന്നത് വളരെ നിർണായകമാണ്. വൈറ്റമിൻ ഡിക്കായി നിങ്ങൾ മരുന്ന് കഴിയ്ക്കേണ്ടതുണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കാൻ ഇത് സഹായിക്കും.

  ചെസ്റ്റ് സ്കാനുകൾ
  കൊറോണ വൈറസിന്റെ വളരെ സാധാരണമായ ലക്ഷണമാണ് ചുമയും ജലദോഷവും. ഈ കാലയളവിലാണ് ഒരു വ്യക്തിയുടെ ശ്വാസകോശം വൈറസ് ആക്രമിക്കുന്നത്. എച്ച്ആർ‌സിടി സ്കാൻ ചെയ്താൽ മാത്രമേ രോഗത്തിന്റെ തീവ്രത അറിയാനാകൂ. മിക്ക കേസുകളിലും, ബ്ലാക്ക് ഫംഗസിന്റെ സാന്നിധ്യവും സ്കാൻ വഴി കണ്ടെത്തുന്നുണ്ട്. അതിനാൽ, നിങ്ങൾ കോവിഡ് നെഗറ്റീവായി കഴിഞ്ഞാൽ നിങ്ങളുടെ ശ്വാസകോശത്തിന്റെ അവസ്ഥ പരിശോധിക്കുന്നത് നല്ലതാണ്.

  Also Read ആകർഷകമായ സിഎ ജോലി ഉപേക്ഷിച്ച് തേൻ വിൽക്കാനിറങ്ങി; ഗുജറാത്ത് സ്വദേശി ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങൾ

  ഹാർട്ട് ഇമേജിംഗ്, കാർഡിയാക് സ്ക്രീനിംഗ്
  കൊറോണ വൈറസ് മുഴുവൻ ശരീരത്തിലും വീക്കം ഉണ്ടാക്കുന്നു. ഒരു വ്യക്തി നെഗറ്റീവ് ആയിക്കഴിഞ്ഞാൽ രോഗിയായിരുന്നയാൾ ശ്വാസകോശവും ഹൃദയവും പരിശോധിക്കണമെന്നാണ് ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്. രോഗം ഈ രണ്ട് അവയവങ്ങളെയുമാണ് പ്രധാനമായും ആക്രമിക്കുന്നത്. വളരെ കുറച്ച് കേസുകളിൽ മാത്രമേ ആളുകൾക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളൂ.

  ഗ്ലൂക്കോസ്, കൊളസ്ട്രോൾ ടെസ്റ്റുകൾ
  മറ്റേതൊരു രോഗത്തെയും പോലെ, കോവിഡ് ശരീരത്തിലെ ഉപ്പിന്റെ ബാലൻസിനെ ബാധിക്കുന്നു. കൊറോണ വൈറസ് ബാധിക്കുമ്പോൾ ശരീര താപനില, രക്തത്തിലെ ഓക്സിജൻ, പൾസ് മുതലായവയെ നിരന്തരം നിരീക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. അതിനാൽ, നിങ്ങൾ വൈറസിൽ നിന്ന് മുക്തരായി കഴിഞ്ഞാൽ, നിങ്ങളുടെ ശരീരത്തിലെ ഉപ്പിന്റെ ബാലൻസ് അറിയുന്നത് നല്ലതാണ്. രക്തത്തിലെ ഒരു പ്രത്യേക മൂലകത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് കടുത്ത സങ്കീർണതകൾക്ക് കാരണമാകും.

  Also Read ഓക്സിമീറ്റർ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  ഐജിജി ആന്റിബോഡി ടെസ്റ്റ്
  കോവിഡ് നെഗറ്റീവായാൽ ഒരാൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട പരിശോധനകളിൽ ഒന്നാണിത്. രോഗം പൂർണ്ണമായും ഭേദമായി കഴിഞ്ഞാൽ, നമ്മുടെ ശരീരം രോഗത്തിനെതിരെ ആന്റിബോഡികൾ സൃഷ്ടിക്കുന്നു. ഒരു വ്യക്തിയ്ക്കുണ്ടാകുന്ന ഏത് രോഗത്തിനും ഇത് ബാധകമാണ്. വൈദ്യശാസ്ത്ര വിദഗ്ധരുടെ അഭിപ്രായത്തിൽ, ശരീരം ഉൽ‌പാദിപ്പിക്കുന്ന ആന്റിബോഡികൾ‌ രോഗപ്രതിരോധ ശേഷി നിലനിർത്തും. നിങ്ങളുടെ ശരീരം സൃഷ്ടിക്കുന്ന ആന്റിബോഡികളുടെ നില അറിയാൻ ഈ പരിശോധന നടത്തണം.
  Published by:Aneesh Anirudhan
  First published: