പതിനഞ്ചാം വയസിലാണ് ഗോര്‍ഡന്‍ വെയിനിന്റെ മാതാപിതാക്കൾ വേർപിരിയുന്നത്. വീട്ടുകാര്യങ്ങള്‍ നോക്കിയിരുന്ന അമ്മയ്ക്ക് സ്ഥിരവരുമാനവും ഉണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിലായിരുന്നു വെയിനും അമ്മയും ജീവിച്ചിരുന്നത്. സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയായതോടെ അതും നിലച്ചു. ഇതോടെ സ്വന്തമായി വരുമാനം കണ്ടെത്തേണ്ട തിന്റെ പ്രാധാന്യം ഇരുപതുകാരനായ വെയിന് മനസ്സിലായി.
വീട്ടില്‍ നില്‍ക്കാനാവാത്ത അവസ്ഥയായതിനാൽ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒരാഴ്ച്ച താമസിച്ചു. അവിടേയും ഏറെ നാൾ നിൽക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നു. അതിനാൽ സ്വന്തമായി ഒരു കിടപ്പാടം വേണമെന്ന ആഗ്രഹം ഉയർന്നു. ജോലിയും വരുമാനവുമില്ലാത്ത ഒരു പയ്യന് ആരാണ് വീട് നൽകുക? ഒടുവിൽ കൈയ്യിലുണ്ടായിരുന്ന പണമെല്ലാം നല്‍കി ഒരു കാര്‍ വാങ്ങി അതിലായി വെയിനിന്റെ താമസം. ഭക്ഷണം മക്‌ഡൊണാള്‍ഡ്‌സിന്റെ സൗജന്യ ഭക്ഷണ പദ്ധതിയില്‍ നിന്നും. ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ചെറിയ ജോലിയും ചെയ്തു. ജോലി, മക്ക്‌ഡൊണാള്‍സ്, കാര്‍ പാര്‍ക്കിങ്ങുകളിലെ ഉറക്കം എന്നിങ്ങനെയായി ജീവിതം കഴിച്ചുകൂട്ടി.
യൂട്യൂബ് വീഡിയോയും മറ്റും ചെയ്തതാണ് കാറിന്റെ അറ്റകുറ്റപണികള്‍ക്കുള്ള പണം കണ്ടെത്തിയിരുന്നത്. മക്‌ഡൊണാള്‍ഡ്‌സിന്റെ കൂപ്പണുകള്‍ മാലിന്യ കുപ്പകളില്‍ നിന്ന് കണ്ടെത്തി ഉപയോഗിച്ചു. ഒരു കൂപ്പണ്‍ നല്‍കിയാല്‍ ഒരു ബര്‍ഗര്‍ ലഭിക്കും. പണത്തിന് പകരം കൂപ്പണുകള്‍ ഉപയോഗിച്ചിരുന്ന കാലമായിരുന്നു അത്. പഠനം തുടരണമെന്ന ആഗ്രഹമുള്ളതിനാല്‍ 2019 ഓഗസ്റ്റില്‍ വിര്‍ജീനിയയിലെ ജെര്‍മാന കമ്മ്യൂണിറ്റി കോളജില്‍ എന്റോള്‍ ചെയ്തു. രാത്രി കാറിലിരുന്നായിരുന്നു പഠനം.
You may also like:ഇരട്ടി വില നൽകി ഓൺലൈൻ ഓർഡർ ചെയ്തത് പ്ലേസ്റ്റേഷൻ 5; കിട്ടിയത് ഇഷ്ടികക്കട്ടകമ്മ്യൂണിറ്റി കോളേജിലെ അസോസിയേറ്റ് ഡിഗ്രിക്കു ശേഷം മുഴുവൻ സമയ ബിരുദത്തിന് ഏതെങ്കിലും സര്‍വ്വകലാശാലയില്‍ അപേക്ഷിക്കാമെന്നാണ് വ്യവസ്ഥ. ഇത്തരം അപേക്ഷകളില്‍ എട്ടു ശതമാനം മാത്രം സ്വീകരിക്കുന്ന ബോസ്റ്റണ്‍ കോളേജ് വെയിനിന്റെ അപേക്ഷ സ്വീകരിക്കുകയായിരുന്നു. പഠനമികവും ജീവിത അനുഭവങ്ങളും പരിഗണിച്ചാണ് അപേക്ഷ സ്വീകരിച്ചത്.
You may also like:സിദ്ധാർത്ഥ ആത്മഹത്യ ചെയ്തിട്ട് ഒരുവർഷം; ഭാര്യ മാളവിക ഹെഗ്ഡെ കഫേ കോഫി ഡേ സിഇഒ ആയി ചുമതലയേറ്റുപക്ഷെ, അഡ്മിഷന് പോവാന്‍ പണമില്ല. കൈയ്യില്‍ ആകെയുള്ളത് ആറ് ഡോളർ (ഏകദേശം450 രൂപ). കോളേജ് വിമാനടിക്കറ്റ് അയച്ചു നല്‍കിയെങ്കിലും അത് സ്വീകരിക്കുന്നത് ശരിയല്ലെന്ന് തോന്നിയതിനാല്‍ നടക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്‍ഡ് ഹോംലെസ്‌നെസ് എന്ന് എഴുതിയ ഒരു ബോര്‍ഡ് പുറകില്‍ തൂക്കിയിട്ടായിരുന്നു വെയിൻ 16 ദിവസം കൊണ്ട് വിർജീനിയയിൽ നിന്നും മസാച്യുസെറ്റ്സ് വരെ 805 കിലോമീറ്റര്‍ പിന്നിട്ടത്. മുത്തച്ഛന്റെ വാക്കിങ് സ്റ്റിക്കും പിടിച്ചായിരുന്നു യാത്ര. വഴിയില്‍ കണ്ട സഹൃദയരെല്ലാം സഹായിച്ചതോടെ 1.2 കോടി രൂപ ലഭിച്ചു. ഈ തുക വീടില്ലാത്തവർക്ക് വേണ്ടി ചിലവഴിക്കാനാണ് ബ്രൗണിന്റെ തീരുമാനം.
വീടില്ലാത്തവരെ സഹായിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തിലുണ്ടാക്കാനുള്ള ശ്രമമായിരുന്നു തന്റേതെന്ന് ഇപ്പോള്‍ മാനേജ്‌മെന്റ് ബിരുദ വിദ്യാര്‍ഥിയായ ഗോർഡൻ വെയിൻ പറയുന്നു. വളരെ മോശം അവസ്ഥയിലൂടെയാണ് താൻ കടന്നു പോയത്. പണമില്ലാത്തതിനാല്‍ ഒരുപാട് സുഹൃത്തുക്കളെ നഷ്‌പ്പെട്ടു. ആര്‍ക്കും ഇത്തരം അവസ്ഥയുണ്ടാവരുത്.
കാല്‍നട യാത്രക്കിടെ ഒരു ദിവസം കാര്‍ ഇടിച്ചെങ്കിലും അല്‍ഭുദകരമായി രക്ഷപ്പെടുകയുമുണ്ടായി. വീടില്ലാത്തവരെ സഹായിക്കാനുള്ള ക്യാമ്പയിനുമായി മുന്നോട്ടു പോവാനാണ് വെയിനിന്റെ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.