പ്രതിസന്ധി ഘട്ടത്തിൽ കരുതലോടെ, കേരളത്തെ കൈപിടിച്ചുനടത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച 75 വയസ് തികയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് തൊട്ടുപിന്നാലെയായിരുന്നു കഴിഞ്ഞ പിറന്നാളെങ്കിൽ, ഇന്ന് സ്ഥിതിയാകെ മാറി. കോവിഡ് കാലത്തെ മികവാർന്ന പ്രവർത്തനങ്ങളുടെ പേരിൽ ലോകമാധ്യമങ്ങള്‍ വരെ പ്രശംസകൊണ്ടുമൂടുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ മറ്റൊരുപിറന്നാൾ കടന്നുവരുന്നത്. നേരത്തെ മാർച്ച് 21നായിരുന്നു പിറന്നാളെന്നായിരുന്നു അറിഞ്ഞിരുന്നത്. എന്നാൽ മെയ് 25ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുൻപാണ് ആ സസ്പെൻസ് മുഖ്യമന്ത്രി പുറത്തുവിട്ടത്. തന്റെ ജന്മദിനം മെയ് 24ന് എന്ന്.
15 വർഷം തുടർച്ചയായി പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴുള്ള കാർക്കശ്യത്തിന് ഇപ്പോഴും തെല്ലും കുറവില്ല. എന്നാൽ സൗമ്യനാവേണ്ട ഘട്ടങ്ങളിൽ അതും തനിക്ക് വഴങ്ങുമെന്ന് പലഘട്ടത്തിലും മുഖ്യമന്ത്രി തെളിയിച്ചു. വിമർശനങ്ങൾക്ക് കൂരമ്പുതറയ്ക്കുംപോലെ മറുപടി പറയുന്ന പിണറായി വിജയന് ഇപ്പോഴും മാറ്റമൊന്നുമില്ല. എന്നാൽ, താനിരിക്കുന്നത് പഴയ കസേരയിലല്ല എന്ന് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ബിജെപി നേതാക്കളും ഉൾപ്പെടെയുള്ള വിമർശകരെ ഇടയ്ക്കിടെ ഓർമപ്പെടുത്താറുമുണ്ട് ഇപ്പോൾ.
![cm pinarayi vijayan, Corona, Corona Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, corona warning, coronavirus in kerala, COVID19]()
pinarayi vijayan
കോവിഡ് കാലത്തെ വാർത്താസമ്മേളനങ്ങൾ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ കേരളത്തിലെ ജനമനസ്സുകളിലേക്ക് കൂടുതൽ അടുപ്പിച്ചുവെന്ന് എതിരാളികൾ പോലും സമ്മതിക്കും. നാൾക്കുനാൾ വർധിച്ചുവരുന്ന ജനപ്രീതിക്ക് വാർത്താസമ്മേളന സമയത്തെ വാർത്താചാനലുകളുടെ റേറ്റിംഗ് തന്നെ തെളിവായി കാട്ടുകയാണ് ഒപ്പമുള്ളവർ. കേരളത്തിനും രാജ്യത്തിനും പുറത്തുനിന്നും ഒട്ടേറെ പേർ മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി എത്തുന്നു. ഈ ഘട്ടത്തിലാണ് പ്രതിച്ഛായ വർധനവിന് പിആർ ഏജൻസിയെ ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ വിമർശനം ഉയർന്നത്. 'തന്നെ ഈ നാടിന് അറിയാല്ലോ'- കഴിഞ്ഞദിവസം മുഖ്യമന്ത്രി ആരോപണങ്ങൾക്ക് മറുപടി നൽകിയത് ഇങ്ങനെ.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പിറന്നാൾ ആഘോഷങ്ങൾ ഒന്നുമുണ്ടാകാൻ സാധ്യതയില്ല. തൊട്ടടുത്ത ദിവസം പിണറായി സർക്കാരിന്റെ നാലാം പിറന്നാളാണ്. സർക്കാരിന്റെ വാർഷികാഘോഷങ്ങളും വേണ്ടെന്നുവെച്ചുകഴിഞ്ഞു. ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ പോലെ പശ്ചിമബംഗാളിലെ മമതയെ പോലെ, ഇന്ന് രാജ്യം ശ്രദ്ധിക്കുന്ന ജനനേതാവായി മാറിയിരിക്കുകയാണ് പിണറായി വിജയൻ.
പിണറായി വിജയന്റെ ജീവിതത്തിലൂടെ...![Mothers Day, cm pinarayi vijayan, pinarayi vijayan, pinarayi vijayan mother, pinarayi vijayan facebook post]()
pinarayi mothers day
മാറോളി കോരന്റെയും ആലക്കാട്ട് കല്യാണിയുടെയും മകനായി 1944 മെയ് 24ന് ജനിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിലെ വിദ്യാഭ്യാസകാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവേശനം. കെഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും കെ.എസ്.വൈ.എഫിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.
1964ൽ സിപിഎമ്മിൽ അംഗമായി. 1968ൽ 24ാം വയസ്സിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം.1972ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം. 1978ൽ സംസ്ഥാന കമ്മിറ്റി അംഗമായി. 1986ൽ കണ്ണൂർ ജില്ലാ സെക്രട്ടറി. 1988 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 1998 മുതൽ 2015 വരെ സംസ്ഥാന സെക്രട്ടറി.
TRENDING:മദ്യശാലകൾക്കു മുന്നിലും തെർമൽ സ്കാനർ; ഇ-ടോക്കൺ ഇല്ലാത്തവർ മദ്യശാലകൾക്കു സമീപത്തേക്കു പോകേണ്ട [NEWS]'പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ [NEWS]ബിവറേജസ് കോർപ്പറേഷൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുകൾ [NEWS]1998 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുകയും പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയാവുകയും ചെയ്തു.
1996 മുതൽ 1988 വരെ ഊർജവും സഹകരണവും വകുപ്പ് മന്ത്രിയായിരുന്നു. 1970, 1977, 1991, 1996, 2016 വർഷങ്ങളിൽ നിയമസഭയിലേക്ക്
തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഭാര്യ കമല, മകൾ വീണ വിജയൻ, മകൻ വിവേക് കിരൺ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.