എം. സ്വരാജ് എംഎല്‍എയുടെ രാമായണസന്ദേശം ' അക്രമത്തോട് അരുത് എന്ന് പറയാനുള്ള മനസുണ്ടാവണം'

Last Updated:

ഇതേ പരിപാടിയിൽ കഴിഞ്ഞ ദിവസം സുവിശേഷ പ്രാസംഗികനായ വെരി. റവ. സാം. കുടിലിങ്കലിനെ പ്രഭാഷകനായി എത്തിച്ചത് വിവാദമായിരുന്നു

അക്രമത്തോട് അരുത് എന്ന് പറയാനുള്ള മനസുണ്ടാകണമെന്നതാണ് രാമായണം നൽകുന്ന വലിയ സന്ദേശമെന്ന് എം. സ്വരാജ് എംഎൽഎ. രാമായണം മനുഷ്യ മനസിൽ ഉയർത്തുന്ന ഏറ്റവും വലിയ സന്ദേശം അരുത് എന്നാണ്. ഹിംസയോട് അരുത് എന്നാണ് രാമായണം പറയുന്നത്. എല്ലാ അക്രമങ്ങൾക്കും കൊലയ്ക്കും തിന്മയ്ക്കും എതിരെ അരുതേ എന്ന് പറയുന്ന സന്ദേശമാണ് രാമായണം മുന്നോട്ടുവെക്കുന്നതെന്ന് സ്വരാജ് പറഞ്ഞു.
തൃപ്പുണത്തുറ ശ്രീ പൂർണത്രയീശ ഉപദേശക സമിതിയുടെ കർക്കിടക മാസാചരണത്തോട് അനുബന്ധിച്ചുള്ള രാമായണ പ്രഭാഷണോൽസവത്തിൽ സംസാരിക്കുകയായിരുന്നു എം. സ്വരാജ്. രാമായണത്തിന്‍റെ നാൾവഴികൾ എന്ന വിഷയത്തിലായിരുന്നു സ്വരാജിന്‍റെ പ്രഭാഷണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് രാമായണ പ്രഭാഷണോൽസവം സംഘടിപ്പിച്ചിരിക്കുന്നത്.
അശ്വതി തിരുന്നാൾ ഗൌരി ലക്ഷ്മിഭായ് ഉദ്ഘാടനം ചെയ്ത പ്രഭാഷണ പരമ്പരയിൽ പ്രമുഖ വ്യകതികളാണ് പ്രഭാഷകരായി എത്തിയത്. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, സിപിഐ മുതിർന്ന നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രൻ, എഴുത്തുകാരൻ പ്രൊഫ. എം.കെ സാനു, മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല വൈസ് ചാൻസലറുമായിരുന്ന കെ. ജയകുമാർ, മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് , എഴുത്തുകാരനും സാസ്ക്കാരികപ്രവർത്തകനുമായ എം.എൻ കാരശേരി, എഴുത്തുകാരൻ കെ.ജി പൗലോസ് തുടങ്ങിയ പ്രമുഖരും പ്രഭാഷകരായി എത്തി.
advertisement
You may also like:Kerala Rain| കോട്ടയത്ത് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]
ഇതേ പരിപാടിയിൽ കഴിഞ്ഞ ദിവസം സുവിശേഷ പ്രാസംഗികനായ വെരി. റവ. സാം. കുടിലിങ്കലിനെ പ്രഭാഷകനായി എത്തിച്ചത് വിവാദമായിരുന്നു. വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് ഇദ്ദേഹത്തിന്‍റെ പ്രഭാഷണം ഒഴിവാക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
എം. സ്വരാജ് എംഎല്‍എയുടെ രാമായണസന്ദേശം ' അക്രമത്തോട് അരുത് എന്ന് പറയാനുള്ള മനസുണ്ടാവണം'
Next Article
advertisement
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
  • ആട് 3 ചിത്രീകരണത്തിനിടെ സംഘട്ടന രംഗത്ത് നടന്‍ വിനായകന് പരിക്ക് സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്

  • വിനായകന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്, ആറാഴ്ച വിശ്രമം നിര്‍ദേശിച്ചു

  • മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 വലിയ ബജറ്റില്‍ നിര്‍മിക്കുന്ന എപ്പിക് ഫാന്റസി ചിത്രമാണ്.

View All
advertisement