Ramayana Masam 2020 നാലമ്പല ദർശനത്തിന്റെ പുണ്യവുമായി തിരു മൂഴിക്കുളം ക്ഷേത്രം

Last Updated:

കേരളത്തിൽ പിന്നീട് ബാധകമായ ക്ഷേത്രചട്ടങ്ങളായ മൂഴിക്കുളം കച്ചം തയ്യാറാക്കിയത് ഈ ക്ഷേത്രത്തിൽ വച്ചാണ്. ഈ കച്ചങ്ങൾ അഥവാ ചട്ടങ്ങൾ അനുസരിച്ചാണ് പിന്നീട് സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ആചാരങ്ങൾ നിശ്ചയിക്കപ്പെട്ടത്.

കൊച്ചി: കേരളോൽപത്തിയിൽ മുഷികക്കുളമാണ് മൂഴിക്കുളം. സംസ്ഥാനത്തെ 13 ലക്ഷ്ണണ ക്ഷേത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമാണ് തിരുമൂഴിക്കുളം. അനന്തന്റെ അവതാരം എന്ന നിലയിലാണ് ഇവിടെ ആരാധന.
നന്മാഴ്‌വരുടെ തിരുവായ്‌മൊഴി. തിരുമങ്കൈ ആഴ്‌വാരുടെ പെരിയതിരുമൊഴി. എല്ലാത്തിലും പരാമർശിക്കുന്ന കേരളത്തിലെ അപൂർവസ്ഥലങ്ങളിൽ ഒന്നാണ് തിരുമൂഴിക്കുളം. മഹോദയപുരത്തിന്റെ പഴയ രാജധാനി നിന്ന സ്ഥലം. കുലശേഖര ആഴ്വാർ സ്ഥാപിച്ചതാണ് മൂഴിക്കുളം ക്ഷേത്രമെന്ന് ചരിത്രം.
ക്ഷേത്രത്തിനു സമീപത്തുനിന്നു ലഭിച്ച ശിലാരേഖകളാണ് കേരളത്തിന്റെ തന്നെ ചരിത്രരചനയുടെ അടിസ്ഥാനം. കേരളത്തിൽ പിന്നീട് ബാധകമായ ക്ഷേത്രചട്ടങ്ങളായ മൂഴിക്കുളം കച്ചം തയ്യാറാക്കിയത് ഈ ക്ഷേത്രത്തിൽ വച്ചാണ്. ഈ കച്ചങ്ങൾ അഥവാ ചട്ടങ്ങൾ അനുസരിച്ചാണ് പിന്നീട് സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ആചാരങ്ങൾ നിശ്ചയിക്കപ്പെട്ടത്. കേരളത്തിലെ 13 ലക്ഷ്മണക്ഷേത്രങ്ങളിൽ ഒന്നാണ് മൂഴിക്കുളത്തേത്.
advertisement
You may also like:പലചരക്ക്, പച്ചക്കറി കടകളിലെ ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ കേന്ദ്ര നിർദ്ദേശം [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച്‌ മാതാപിതാക്കള്‍ [NEWS] Top 10 Most Dangerous Airport Runways | ലോകത്തെ ഏറ്റവും അപകടകരമായ 10 വിമാനത്താവളങ്ങളിലെ റൺവേകൾ [PHOTOS]
പണ്ടു നാലമ്പല ദർശനം കാൽനടയായിരുന്നു. തൃപ്രയാർ നിർമാല്യം തൊഴുത് ഇരിഞ്ഞാലക്കുടയിൽ ഉഷപൂജയ്‌ക്കെത്തി ഉച്ചപൂജയ്ക്കായി മൂളിക്കളത്ത് വരുന്നതായിരുന്നു ചിട്ട. പായമ്മൽ ക്ഷേത്രത്തിലായിരുന്നു. അന്നൊക്കെ ദീപാരാധന ദർശനം. പഞ്ചസാര ഇടാത്ത പാൽപ്പായസമാണ് പ്രധാനവഴിപാട്. മുൻ വർഷങ്ങളിലൊക്കെ ആയിരങ്ങളാണ് കർക്കടക മാസത്തിൽ ഇവിടെ എത്തിയിരുന്നത്. ഇപ്പോൾ കോവിഡ് പശ്ചാത്തലത്തിൽ നിബന്ധനകൾ പാലിച്ചാണ് ക്ഷേത്ര ദർശനം.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Ramayana Masam 2020 നാലമ്പല ദർശനത്തിന്റെ പുണ്യവുമായി തിരു മൂഴിക്കുളം ക്ഷേത്രം
Next Article
advertisement
IFFK| സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സി'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം
IFFK| സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സി'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം
  • ജാപ്പനീസ് സംവിധായകന്‍ ഷോ മിയാക്കെയുടെ 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്' സുവര്‍ണ ചകോരം നേടി.

  • ഉണ്ണികൃഷ്ണൻ ആവളയുടെ 'തന്തപ്പേര്' പ്രത്യേക ജൂറി പുരസ്കാരവും ഓഡിയൻസ് പോൾ അവാർഡും നേടി, പ്രേക്ഷകപ്രീതി നേടി.

  • 'ഖിഡ്കി ഗാവ്' മികച്ച ചിത്രത്തിനുള്ള ഫിപ്രസ്കി അവാർഡ് നേടി; 'ബിഫോർ ദ ബോഡി' മികച്ച സംവിധായകനുള്ള രജത ചകോരം നേടി.

View All
advertisement