ഗുരുവായൂരിലെ ഭണ്ഡാരത്തിൽ നിരോധിച്ച 1000, 2000 രൂപയുടെ നോട്ടുകൾ; ഈ മാസത്തെ നടവരവ് 5.40 കോടി രൂപ
- Published by:Anuraj GR
- news18-malayalam
Last Updated:
കേന്ദ്ര സർക്കാർ നിരോധിച്ച 2000 രൂപയുടെ 31 കറൻസികളും 1000 രൂപയുടെ 26 കറൺസികളും ഭണ്ഡാരത്തിൽനിന്ന് ലഭിച്ചു
തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ 2023 ഡിസംബറിലെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായി. ഈ മാസത്തെ നടവരവ് 5.40 കോടി രൂപയാണ്. അതേസമയം കേന്ദ്ര സർക്കാർ നിരോധിച്ച 2000 രൂപയുടെ 31 കറൻസികളും 1000 രൂപയുടെ 26 കറൺസികളും ഭണ്ഡാരത്തിൽനിന്ന് ലഭിച്ചു. 500 രൂപയുടെ 49 കറൻസിയും ലഭിച്ചു.
ഭണ്ഡാരം എണ്ണിയപ്പോൾ 2കിലോ 165 ഗ്രാം 900 മില്ലിഗ്രാം സ്വര്‍ണ്ണം ലഭിച്ചു. 26 കിലോ 600ഗ്രാം വെള്ളിയും ലഭിച്ചു. ഗുരുവായൂര്‍ എസ്ബിഐ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണുന്നതിന്‍റെ ചുമതല ഉണ്ടായിരുന്നത്. ഇ ഭണ്ഡാരത്തിലൂടെ 2.60 ലക്ഷം രൂപയാണ് വരവ് ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണ് 260539 രൂപ ഇ-ഭണ്ഡാരത്തിലൂടെ ഗുരുവായൂർ ക്ഷേത്രത്തിന് ലഭിച്ചത്.
ഗുരുവായൂർ ദേവസ്വത്തിന്‍റെ 60 ശതമാനം പണവും ദേശസാത്കൃത ബാങ്കുകളിലാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ദേവസ്വം മാനേജിങ് കമ്മിറ്റി കഴിഞ്ഞ മാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ശേഷിക്കുന്ന തുക ഷെഡ്യൂൾഡ് ബാങ്കുകളിലും റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണുള്ളതെന്നും ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു. പ്രദേശത്ത് മറ്റ് ബാങ്കുകൾ ഇല്ലാത്തതിനാൽ രണ്ടു കീഴേടം ക്ഷേത്രങ്ങളിലെ പണം പേരകം, എരുമയൂർ സഹകരണ ബാങ്കുകളിലുമുണ്ട്.
advertisement
ഗുരുവായൂർ ക്ഷേത്രത്തിലെ പണം സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഡോ. മഹേന്ദ്രകുമാർ നൽകിയ ഹർജിയിലാണ് ദേവസ്വം മാനേജിങ് കമ്മിറ്റി ഇക്കാര്യം വിശദീകരിച്ചത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Guruvayoor,Thrissur,Kerala
First Published :
December 15, 2023 10:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
ഗുരുവായൂരിലെ ഭണ്ഡാരത്തിൽ നിരോധിച്ച 1000, 2000 രൂപയുടെ നോട്ടുകൾ; ഈ മാസത്തെ നടവരവ് 5.40 കോടി രൂപ