ഹജ്ജ് അപേക്ഷ 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം; ആദ്യമായി എത്തുന്ന തീർത്ഥാടകർക്ക് മുൻഗണന നൽകുമെന്നും സൗദി ഹജ്ജ് മന്ത്രാലയം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഈ വർഷം ഹജ്ജിനു പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള അപേക്ഷ സമർപ്പണം ആരംഭിച്ചു
ന്യൂഡൽഹി: ഈ വർഷം ഹജ്ജ് നിർവഹിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തി. ഇക്കുറി 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് ഹജ്ജിന് അപേക്ഷിക്കാൻ സാധിക്കുകയെന്ന് കേന്ദ്രം അറിയിച്ചു. സൗദി അറേബ്യയുടെ നിർദേശം അനുസരിച്ചാണ് നടപടി. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് നിർദേശമെന്നും സർക്കുലറിൽ പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞതവണ 18നും 65നും ഇടയിലുള്ളവർക്ക് മാത്രമായിരുന്നു അനുമതി.
എന്നാൽ, ആദ്യമായി എത്തുന്ന തീർത്ഥാടകർക്ക് മുൻഗണന നൽകുമെന്നും സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഹജ്ജ് വിസയുള്ള മുസ്‌ലിംകൾക്കും സൗദി അറേബ്യയിൽ നിയമപരമായ താമസാനുമതി ഉള്ളവർക്കും മാത്രമേ തീർഥാടന ചടങ്ങുകൾ നടത്താൻ അനുമതിയുള്ളൂവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അതേസമയം, ഈ വർഷം ഹജ്ജിനു പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള അപേക്ഷ സമർപ്പണം ആരംഭിച്ചു. അക്ഷയകേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം.
വർഷങ്ങളായി ഹജ്ജ് അപേക്ഷകർക്ക് സേവനങ്ങൾ ചെയ്യുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഹെൽപ്പ് ഡെസ്‌ക്കുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി നിയോഗിച്ച ഹജ്ജ് പരിശീലകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അപേക്ഷകർക്ക് മാർഗനിർദേശം നൽകുന്നുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി ഓൺലൈനായി മാർച്ച് 10-ന് മുൻപ് അപേക്ഷിക്കണം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 18, 2023 9:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഹജ്ജ് അപേക്ഷ 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം; ആദ്യമായി എത്തുന്ന തീർത്ഥാടകർക്ക് മുൻഗണന നൽകുമെന്നും സൗദി ഹജ്ജ് മന്ത്രാലയം