അയോധ്യയിൽ ശ്രീരാമന്റെയും സീതാദേവിയുടെയും വിഗ്രഹങ്ങൾ കൊത്തിയെടുക്കാനുള്ള രണ്ട് കൂറ്റൻ സാളഗ്രാമ ശിലകൾ അയോധ്യയിലെത്തി. നേപ്പാളിലെ ഗണ്ഡകീ തീരത്ത് നിന്ന് എത്തിച്ച ശിലകൾക്ക് അയോധ്യയിൽ വൻ വരവേൽപ്പാണ് നൽകിയത്. ആചാര്യന്മാരും സന്യാസിമാരും ചേർന്ന് ശില സ്വീകരിച്ചു. ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറുകയാണ്.
നേപ്പാളിൽ നിന്ന് റോഡ് മാർഗമാണ് സാളഗ്രാമശില അയോധ്യയിൽ എത്തിച്ചത്. ശിലയിൽ കൊത്തിയെടുക്കുന്ന രാമവിഗ്രഹം എങ്ങനെയിരിക്കും എന്ന് കാണാനുള്ള ആകാംക്ഷയിലാണ് ഭക്തർ. വിഗ്രഹം കൊത്തിയെടുക്കാൻ സാളഗ്രാമശിലകൾ ഉപയോഗിക്കണോ എന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ആചാരപ്രകാരം പൂജാരിമാർ ശിലകളുടെ പൂജ നടത്തി.
നൂറോളം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഭാരവാഹികളും നേപ്പാളിൽ നിന്നുള്ള അഞ്ചംഗ പ്രതിനിധി സംഘവും നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലുകൾ വഹിച്ചുള്ള യാത്രയെ അനുഗമിച്ചിരുന്നു. കുശിനഗറിനെ ഗോരഖ്പൂരുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 28-ലും നിരവധി ഭക്തർ ഈ ശിലകളെ ആരാധിക്കാനായി എത്തിയിരുന്നു. നിരവധി ടൺ ഭാരമുള്ളവയാണ് ഈ ഇരട്ട ശിലാഫലകങ്ങൾ ഓരോന്നും. അയോധ്യയിലെത്തുന്നതിന് മുമ്പ് പല സ്ഥലങ്ങളിലും ഇവ ദർശനത്തിന് വെച്ചിരുന്നു.
നൂറോളം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഭാരവാഹികളും നേപ്പാളിൽ നിന്നുള്ള അഞ്ചംഗ പ്രതിനിധി സംഘവും നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലുകൾ വഹിച്ചുള്ള യാത്രയെ അനുഗമിച്ചിരുന്നു. കുശിനഗറിനെ ഗോരഖ്പൂരുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 28-ലും നിരവധി ഭക്തർ ഈ ശിലകളെ ആരാധിക്കാനായി എത്തിയിരുന്നു.നിരവധി ടൺ ഭാരമുള്ളവയാണ് ഈ ഇരട്ട ശിലാഫലകങ്ങൾ ഓരോന്നും.
അയോധ്യയിലെത്തുന്നതിന് മുമ്പ് പല സ്ഥലങ്ങളിലും ഇവ ദർശനത്തിന് വെച്ചിരുന്നു. ശ്രീരാമന്റെ വിഗ്രഹം നിർമ്മിക്കാനെന്ന് കരുതപ്പെടുന്ന ഈ കല്ലുകൾ നേപ്പാളിൽ നിന്ന് തന്നെ കൊണ്ടുവന്നത് എന്തുകൊണ്ട്? എന്താണ് സാളഗ്രാമ ശിലയുടെ പ്രത്യേകത ?
രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ ആചാര്യ സത്യേന്ദ്ര ദാസ് പറയുന്നതനുസരിച്ച്, സനാതന ധർമ്മത്തിൽ സാളഗ്രാമശിലകളെ പുണ്യമായി കണക്കാക്കുന്നു. അതുകൊണ്ട് എല്ലാ കാലത്തും വിഷ്ണു കുടികൊള്ളുന്ന ഇടമായാണ് ഈ ശിലകളെ കാണുന്നത്. പവിത്രമായി കരുതപ്പെടുന്ന നേപ്പാളിലെ ഗണ്ഡകീ നദിയിലാണ് ശില ആദ്യമായി കണ്ടെത്തിയത് എന്ന് പറയപ്പെടുന്നു. അതിനാലാണ് അയോധ്യയിലേയ്ക്ക് നേപ്പാളിൽ നിന്ന് തന്നെ ഈ ശില കൊണ്ടുവന്നത്.
വിശ്വാസമനുസരിച്ച് ഈ ശിലാ എവിടെ സൂക്ഷിച്ചിരിക്കുന്നുവോ അവിടെ വിഷ്ണുവും ലക്ഷ്മീ ദേവിയും വസിക്കുന്നു എന്നാണ് വിശ്വാസം. അവിടെ എല്ലാ ഐശ്വര്യങ്ങളും കുടികൊള്ളുമെന്നും കരുതപ്പെടുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും മഠങ്ങളിലും പ്രതിഷ്ഠകൾ കൊത്തിയെടുക്കാൻ സാളഗ്രാമശിലയാണ് ഉപയോഗിച്ച് വരുന്നത്. മറ്റ് കല്ലുകളിൽ നിന്ന് വ്യത്യസ്തമായി സാളഗ്രാമ ശില പവിത്രമായാണ് കണക്കാക്കുന്നത്. സാളഗ്രാമ ശിലകൾ തുളസിയുമായും ബന്ധപ്പെട്ടിരിക്കുന്നതായി പറയപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.