• HOME
 • »
 • NEWS
 • »
 • life
 • »
 • SHOCKING| കുഞ്ഞുമക്കളുടെ വിശപ്പകറ്റാൻ വഴിയില്ല; യുവതി സ്വന്തം തലമുടി 150 രൂപക്ക് മുറിച്ച് വിറ്റു

SHOCKING| കുഞ്ഞുമക്കളുടെ വിശപ്പകറ്റാൻ വഴിയില്ല; യുവതി സ്വന്തം തലമുടി 150 രൂപക്ക് മുറിച്ച് വിറ്റു

''കുട്ടികളുടെ പട്ടിണി മാറ്റാൻ 150 രൂപക്ക് മുടി മുറിച്ച് വിറ്റു. കൂലിവേലക്ക് പോകാറുണ്ടെങ്കിലും കിട്ടുന്ന തുച്ഛമായ ശമ്പളം കുട്ടികൾക്കും തനിക്കും ഒരു ദിവസത്തെ ആഹാരത്തിനേ വരൂ''- 31 കാരിയായ പ്രേമ പറയുന്നു.

പ്രേമയും കുട്ടികളും

പ്രേമയും കുട്ടികളും

 • Last Updated :
 • Share this:
  പൂർണിമ മുരളി

  ചെന്നൈ: കുഞ്ഞുമക്കളുടെ വിശപ്പകറ്റാൻ സ്വന്തം മുടി 150 രൂപക്ക് മുറിച്ച് വിറ്റ് യുവതി. തമിഴ്നാട് സേലം സ്വദേശിനിയായ 31കാരി പ്രേമയാണ് മറ്റുവഴികളൊന്നുമില്ലാതെ മുടി മുറിച്ച് വിറ്റത്. പ്രേമയുടെ ഭർത്താവ് ഏഴുമാസം മുൻപ് കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വന്തമായി വ്യാപാരം തുടങ്ങുന്നതിന് 2.5 ലക്ഷം രൂപയുടെ വായ്പക്ക് അപേക്ഷിച്ചിരുന്നു. ഇതിൽ ചതിവ് പറ്റിയതോടെയാണ് ജീവനൊടുക്കാനുള്ള കടുത്ത തീരുമാനമെടുത്തത്.

  കടം കുതിച്ചുകയറുകയും സഹായത്തിന് ആരും ഇല്ലാതെ വരികയും ചെയ്തതോടെ പ്രേമയുടെയും മൂന്നു കുട്ടികളുടെയും ജീവിതം ദുസ്സഹമായി. 'രോഗം ബാധിച്ച് കിടപ്പിലായതിനെ തുടർന്ന് ഒരാഴ്ച എനിക്ക് കൂലിവേലക്ക് പോകാൻ കഴിഞ്ഞില്ല. കൈയിൽ പണം ഇല്ല. അയൽക്കാരോട് പണത്തിനായി അപേക്ഷിച്ചു. പണമോ ഭക്ഷണമോ തരാൻ ആരും തയാറായില്ല'- പ്രേമ പറയുന്നു.

  Also Read-  സ്റ്റൈപന്‍റ് മുടങ്ങി: പരീക്ഷാഫീസ് അടയ്ക്കാൻ മാർഗമില്ലാതെ ലോ കോളേജ് വിദ്യാർഥികൾ

  ഏറ്റവും ഒടുവിൽ വിഗ്ഗ് നിമിക്കുന്നതിനായി മുടി മുറിച്ചുനൽകിയാൽ പണം നൽകാമെന്ന വാഗ്ദാനവുമായി ഒരാൾ എത്തി. മറ്റു വഴികളില്ലാതെ പ്രേമ സമ്മതം അറിയിച്ചു. ''എന്റെ കുട്ടികളുടെ പട്ടിണി മാറ്റാൻ 150 രൂപക്ക് മുടി മുറിച്ച് വിറ്റു. കൂലിവേലക്ക് പോകാറുണ്ടെങ്കിലും കിട്ടുന്ന തുച്ഛമായ ശമ്പളം കുട്ടികൾക്കും തനിക്കും ഒരു ദിവസത്തെ ആഹാരത്തിനേ വരൂ''- പ്രേമ പറയുന്നു.

  ഭാരം താങ്ങാനാകാതെ വന്നതോടെ വിഷാദ രോഗത്തിലേക്ക് നീങ്ങിയ പ്രേമ ഒരിക്കൽ ആത്മഹത്യാക്കും ശ്രമിച്ചു. സഹോദരി കണ്ടതുകൊണ്ട് മാത്രം രക്ഷപ്പെട്ടു. ഒടുവിൽ തൊഴിലുടമ തന്നെയാണ് പ്രേമക്ക് തുണയായത്. പ്രേമ ജോലിക്ക് പോകുന്ന ചെങ്കൽചൂളയുടെ ഉടമയായ പ്രഭു സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതോടെ നിരവധി സഹായ ഹസ്തങ്ങൾ പ്രേമക്ക് നേരെ നീണ്ടു.

  ''സ്വന്തം ജീവിത കഥ കേട്ടതോടെ അവരെ സഹായിക്കണമെന്ന് തോന്നി. പണം കൊടുത്തതുകൊണ്ടുമാത്രം കാര്യമില്ല. അത് ഒരു താൽക്കാലിക പരിഹാരം മാത്രമാകും. ഈ ദുരിതത്തിൽ നിന്ന് പൂർണമായി അവരെ കരകയറ്റേണ്ടതുണ്ടായിരുന്നു. എന്റെ സുഹൃത്ത് ബാലയുമായി ചേർന്ന് സഹായം തേടി അവരുടെ ജീവിത കഥ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു''- അദ്ദേഹം പറയുന്നു.

  പ്രേമയുടെ കദനകഥ അറിഞ്ഞതോടെ സോഷ്യൽമീഡിയയിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചതെന്ന് പ്രഭു പറയുന്നു. പ്രേമയുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാമെന്നും പ്രേമക്ക് ജീവനോപാധി കണ്ടെത്താൻ ഒരു ചെറുകിട സംരംഭംതുടങ്ങാൻ സഹായം നൽകാമെന്നും വാഗ്ദാനം ചെയ്ത് നിരവധിപേർ എത്തി.

  പ്രേമയുടെ ജീവിതകഥ വാർത്തയായതോടെ സേലം ജില്ലാ ഭരണകൂടവും പ്രശ്നത്തിൽ ഇടരെട്ടു. 25000 രൂപയുടെ സഹായം അവർ പ്രമേക്ക് കൈമാറി. റേഷൻ കാർഡ് അനുവദിച്ചതിനൊപ്പം വിധവാ പെൻഷനും ലഭ്യമാക്കി. തമിഴ്നാട് സർക്കാരിന്റെ ആവിൻ മിൽക്സിൽ താൽക്കാലിക ജോലിയും ജില്ലാ ഭരണകൂടം ഉറപ്പ് നൽകി. ''നിരവധിപേർ സഹായവുമായി എത്തിയത് ഞെട്ടിച്ചു. ദൈവം ഒടുവിൽ എൻ‌റെ പ്രാർത്ഥന കേട്ടു'- പ്രേമ കൂട്ടിച്ചേർത്തു.

   
  Published by:Rajesh V
  First published: