നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Diabetes പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഗുരുതരമാകുന്നത് എന്തുകൊണ്ട്? രോഗം നിയന്ത്രിക്കാനുള്ള ചില വഴികൾ

  Diabetes പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഗുരുതരമാകുന്നത് എന്തുകൊണ്ട്? രോഗം നിയന്ത്രിക്കാനുള്ള ചില വഴികൾ

  സ്ത്രീകളിൽ പ്രമേഹം മരണസാധ്യതയിലേക്ക് വരെ നയിക്കും

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പ്രമേഹം (Diabetes)മിക്ക ആളുകളുടെയും ജീവിതത്തിലെ വില്ലൻ ആണെങ്കിലും പൊതുവെ സ്ത്രീകളേക്കാൾ പ്രമേഹം കൂടുതലായി കാണപ്പെടുന്നത് പുരുഷന്മാരിലാണ്. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ പ്രമേഹം കൂടുതൽ ഗുരുതരമാണ്. കാരണം സ്ത്രീകളിൽ പ്രമേഹം മരണസാധ്യതയിലേക്ക് വരെ നയിക്കുന്നു. ഹൃദ്രോഗം (Heart disease),വൃക്കരോഗം (Kidney disease), കാഴ്ച്ചക്കുറവ്, വിഷാദം (Depression),വന്ധ്യതാ പ്രശ്‌നങ്ങൾ (Infertility) എന്നിവയും പ്രമേഹ രോഗികളായ സ്ത്രീകളിൽ കണ്ടുവരുന്നു. ചുരുക്കി പറഞ്ഞാൽ ഒരു സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രമേഹം പിടിച്ചുലയ്ക്കുന്നു.

   സമീകൃതാഹാരം ഉൾപ്പെടുത്തിയും വ്യായാമം ശീലമാക്കിയും സ്ത്രീകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിലൂടെ പ്രമേഹം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാൻ സാധിക്കും. പ്രമേഹമുള്ള സ്ത്രീകൾക്ക് യോനിയിൽ നിന്ന് ഡിസ്ചാർജ്, യോനിയിൽ ചൊറിച്ചിൽ, വേദന, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്), ലൈംഗികതയോട് താത്പര്യം കുറയുക, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.

   ഇവ കൃത്യസമയത്ത് കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. കാഴ്ച്ചക്കുറവ് മുതൽ വിഷാദം വരെയുള്ള അവസ്ഥയിലേക്ക് എത്തിക്കാൻ പ്രമേഹത്തിനു കഴിയും. കൂടാതെ പ്രമേഹമുള്ള സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ഹൃദയാഘാതം വരാനുള്ള സാധ്യതയും കൂടുതലാണ്.

   Also Read-Migraine | മൈഗ്രെയ്ന്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ഇലക്കറികൾ കഴിച്ച് മൈഗ്രെയ്ൻ ഒഴിവാക്കാമെന്ന് പഠനം

   പ്രമേഹം സ്ത്രീകളുടെ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. ഇത് ഹൃദയാഘാതത്തിന് വരെ ചിലപ്പോൾ കാരണമാകുന്നു. കാഴ്ച്ചക്കുറവ്, വൃക്കരോഗം, വിഷാദം തുടങ്ങിയ ഗുരുതരമായ സങ്കീർണതകളും സ്ത്രീകളിൽ കണ്ടേക്കാം. പ്രമേഹമുള്ള സ്ത്രീകൾക്ക് മൂത്രനാളിയിലെ അണുബാധയും (യുടിഐ) യോനിയിൽ യീസ്റ്റ് അണുബാധയും ഉണ്ടാകാം. ആർത്തവ ചക്രത്തിലെ മാറ്റങ്ങൾ കാരണം ആർത്തവം നീണ്ടുനിൽക്കുകയും രക്തസ്രാവം കൂടുകയും ചെയ്യും എന്ന് പൂനൈ ഖാരാഡിയിലെ മദർഹുഡ് ഹോസ്പിറ്റൽസിലെ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി കൺസൾട്ടന്റ് ഡോ. രാജേശ്വരി പവാർ പറയുന്നു.

   Also Read-Pregnancy | മുപ്പതാം വയസ്സിൽ ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവരാണോ? നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

   “ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം കൂടുതലും ബന്ധപ്പെട്ടിരിക്കുന്നത് ആർത്തവ ക്രമക്കേടുകളുമായും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്കുകളുമായുമാണ്. പ്രമേഹമുള്ള സ്ത്രീകളിൽ അണുബാധയ്ക്കും ഫാലോപ്യൻ ട്യൂബുകൾ പോലുള്ള പ്രത്യുൽപാദന അവയവങ്ങൾളിലെ കേടുപാടുകൾക്കും സാധ്യത കൂടുതലാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ നില ഉയർന്നാൽ ഗർഭം അലസിപ്പോകാനും സാധ്യതയുണ്ട്. മാത്രമല്ല രക്തത്തിലെ ഗ്ലൂക്കോസിന്റെ വർദ്ധനവ് ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിന് അമിതമായ പോഷകാഹാരം നൽകുന്നതിലൂടെ മാക്രോസോമിയയ്ക്കും (ബിഗ് ബേബി സിൻഡ്രോം) കാരണമാകും," പൂനെയിലെ നോവ ഐവിഎഫ് ഫെർട്ടിലിറ്റിയിലെ ഫെർട്ടിലിറ്റി കൺസൾട്ടന്റ് ഡോ. നിഷ പൻസാരെ പറയുന്നു. “തളർച്ച, വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കാരണം പ്രമേഹമുള്ള പല സ്ത്രീകൾക്കും ലൈംഗിക താല്പര്യം കുറവാണ്. യോനിയിൽ ലൂബ്രിക്കേഷൻ കുറവായതിനാൽ, ലൈംഗിക ബന്ധത്തിൽ സ്ത്രീകൾക്ക് വേദനയും അസ്വസ്ഥതയും അനുഭവപ്പെടാമെന്നും," അവർ കൂട്ടിച്ചേർക്കുന്നു.

   സ്ത്രീകൾക്ക് പ്രമേഹം നിയന്ത്രിക്കാനുള്ള വഴികൾ

   * ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പയർ എന്നിവ ഉൾപ്പെടുത്തുക. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക,

   * ജങ്ക് ഫുഡ് ഒഴിവാക്കുക, എണ്ണമയമുള്ള, ടിന്നിലടച്ച ഭക്ഷണങ്ങൾ കുറയ്ക്കുക. ജ്യൂസുകൾ, മധുരപലഹാരങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കുക കൂടാതെ ഉപ്പ് കഴിക്കുന്നതും കുറയ്ക്കുക.

   * എല്ലാ ദിവസവും വ്യായാമം ചെയ്യുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആവശ്യമായ ശരീര ഭാരം നിലനിർത്താനും സഹായിക്കും. ദിവസവും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക.
   Published by:Naseeba TC
   First published:
   )}