കൊറോണക്കാലത്ത് ദരിദ്രരെ സഹായിക്കാന്‍ 29000 കോടി രൂപ സംഭാവന നല്‍കി ലോകത്തെ മൂന്നാമത്തെ സമ്പന്നയായ സ്ത്രീ. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ മുന്‍ഭാര്യയും നോവലിസ്റ്റുമായ മക്കന്‍സി സ്‌കോട്ടാണ് നാലു മാസത്തിനകം ഇത്രയും തുക നല്‍കിയിരിക്കുന്നത്. അമേരിക്കയിലെയും പ്യൂട്ടോറിക്കയിലെയും വിവിധ സന്നദ്ധ സംഘടനകള്‍ക്കാണ് സംഭാവന നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ അതിസമ്പന്നരില്‍ പ്രമുഖരായ ബില്‍ ഗെയ്റ്റ്‌സും വാറന്‍ ബഫറ്റ്‌സും ഒരു പതിറ്റാണ്ടു മുമ്പ് ആരംഭിച്ച ഗിവിങ് പ്ലെഡ്ജ് ക്യാമ്പയിന്റെ ഭാഗമായാണ് സംഭാവനകള്‍.
25 വര്‍ഷം ഒരുമിച്ച ജീവിച്ച ജെഫ് ബെസോസും മക്കന്‍സി സ്‌കോട്ടും 2019ലാണ് വേര്‍പിരിയുന്നത്. ടിവി അവതാരക ലോറന്‍ സാഞ്ചെസുമായി ജെഫ് ബെസോസിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വിവാഹമോചനം. ആമസോണിന്റെ 2.77 ലക്ഷം കോടി രൂപയുടെ ഓഹരിയായിരുന്നു ബന്ധമൊഴിഞ്ഞതോടെ മക്കന്‍സിക്കു ലഭിച്ചത്. വിവാഹമോചനത്തിന് ഒരു മാസത്തിന് ശേഷമാണ് മക്കന്‍സി ഗിവിങ് പ്ലഡ്ജിന്റെ ഭാഗമായത്. 44 ലക്ഷം കോടി രൂപയാണ് ഇവരുടെ ആസ്തിയെന്നാണ് കണക്ക്. ഇതില്‍ 44100 കോടി രൂപയാണ് കൊറോണയിതര പ്രവര്‍ത്തനങ്ങള്‍ക്കു കൂടിയായി സംഭവനയായി നല്‍കിയിരിക്കുന്നത്.
അമേരിക്കയിലെയും പ്യൂര്‍ട്ടോ റിക്കയിലെയും 384 സംഘടനകള്‍ക്കായാണ് പണം നല്‍കിയത്. ഒരു വര്‍ഷത്തില്‍ ഒരാള്‍ നല്‍കിയ സംഭാവനയുടെ കണക്കുനോക്കുകയാണെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സംഭാവനയാണിത്. വൈഎംസിഎ, മീല്‍സ് ഓണ്‍ വീല്‍സ്, ഗ്ലോബല്‍ ഫണ്ട് ഫോര്‍ വുമണ്‍, നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് കളേര്‍ഡ് പീപ്പിള്‍, ആക്‌സസ് ടു കാപിറ്റല്‍ ഫോര്‍ എന്റര്‍പ്രെണേഴ്‌സ്, ബ്ലാക്ക് ഫുട്ട് കമ്മ്യൂണിറ്റി കോളേജ് തുടങ്ങിയ സന്നദ്ധ സംഘടനകള്‍ക്കാണ് കൂടുതല്‍ സഹായം നല്‍കിയത്.
You may also like:പഞ്ചസാര ചോദിച്ച നാല് വയസ്സുകാരന് റസ്റ്ററന്റിൽ നിന്നും നൽകിയത് വാഷിങ് സോഡ; നാവ് പൊള്ളി കുട്ടി ഐസിയുവിൽ
പ്രശസ്ത സര്‍വ്വകലാശാലകള്‍ക്കു പകരം സാധാരണക്കാര്‍ ആശ്രയിക്കുന്ന കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും മക്കന്‍സി നിരവധി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.
You may also like:വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം; വാട്സ്ആപ്പ് വഴിയുള്ള ജോലിത്തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്
"മഹാമാരി അമേരിക്കക്കാരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കി. സ്ത്രീകളുടെയും ആഫ്രോ അമേരിക്കന്‍ വംശജരുടെയും ദരിദ്രരുടെയും ആരോഗ്യവും സമ്പത്തും നശിച്ചു. എന്നാൽ ശതകോടീശ്വരുടെ സമ്പത്ത് വര്‍ധിക്കുകയാണുണ്ടായത്" നോവലിസ്റ്റ് കൂടിയായ മക്കന്‍സി ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസ് ഇതുവരെ ഇതുവരെ ഗിവിങ് പ്ലെഡ്ജിന്റെ ഭാഗമായിട്ടില്ല. പക്ഷെ, തന്റെ ബെസോസ് എര്‍ത്ത് ഫണ്ട് വഴി 5800 കോടി രൂപ പരിസ്ഥിതി സംഘടനകള്‍ക്ക് സംഭാവനയായി നല്‍കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.