ദുരിതകാലത്തിന്റെ കഠിനപർവ്വം കടന്ന് സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തിയ യുവതിയുടെ വിജയ കഥ

Last Updated:

ഒരു പരിശീലന സ്ഥാപനത്തിലും പോകാതെ തനിയെ പഠിച്ചാണ് ജ്യോതി ഈ വിജയം കരസ്ഥമാക്കിയത്.

കഠിനാധ്വാനത്തിലൂടെയും നിശ്ചദാര്‍ഢ്യത്തിലൂടെയും തന്റെ സ്വപ്‌നം സഫലമാക്കിയ തെലങ്കാന സ്വദേശിനിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. ഒരു സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നുയര്‍ന്ന് വന്ന് സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്ന പദവിയിലേക്ക് എത്തിയിരിക്കുകയാണ് ഈ യുവതി.
തെലങ്കാനയിലെ മേഡക് ജില്ലയിലെ പെഡ്ഡ ചികോഡ് ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന നന്ദ്രി ജ്യോതി എന്ന യുവതിയാണ് പോലീസ് സബ് ഇന്‍സ്പെക്ടർ പദവിയിലെത്തിയിരിക്കുന്നത്. ഒരു കര്‍ഷക കുടുംബത്തിലാണ് ജ്യോതി ജനിച്ചത്. കുടുംബത്തിലെ ആണുങ്ങളെല്ലാം കര്‍ഷകരായിരുന്നു. സ്ത്രീകളാകട്ടെ വീട്ടമ്മമാരും. എന്നാൽ ആ പാരമ്പര്യമാണ് ജ്യോതി തിരുത്തിയത്.
2022ലെ തെലങ്കാന പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷ ഫലം 2023 ആഗസ്റ്റ് 7നാണ് പുറത്തുവന്നത്. ഈ പരീക്ഷയിൽ ജ്യോതി ഉന്നത വിജയം നേടി. ഒരു പരിശീലന സ്ഥാപനത്തിലും പോകാതെ തനിയെ പഠിച്ചാണ് ജ്യോതി ഈ വിജയം കരസ്ഥമാക്കിയത്.
advertisement
കുട്ടിക്കാലം മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ജ്യോതി പഠിച്ചത്. ചികോഡിലാണ് ജ്യോതി തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സിദ്ധിപേട്ടില്‍ നിന്ന് ബിരുദവും നേടി. അതിനു ശേഷമാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്കായി പഠിച്ച് തുടങ്ങിയത്.
വളരെ കഷ്ടപ്പെട്ടാണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് എന്ന് ജ്യോതി പറയുന്നു. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതയായിരുന്നു പ്രധാന വെല്ലുവിളി. കുട്ടിക്കാലം മുതല്‍ പഠനത്തില്‍ മിടുക്കിയായിരുന്നു ജ്യോതി. തുടക്കത്തില്‍ തെലങ്കാന പോലീസില്‍ എസ്എസ്‌ഐ (സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടറായി) ജോലി ചെയ്തിരുന്നു.
advertisement
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എല്ലാ മത്സര പരീക്ഷകളും എഴുതിയാണ് ജ്യോതി തന്റെ കഴിവ് മെച്ചപ്പെടുത്തിയത്. ഏറ്റവുമൊടുവില്‍ എസ്‌ഐ പദവിയിലെത്തുകയും ചെയ്തു. ജ്യോതിയെ അഭിനന്ദിച്ച് നിരവധി പേർ ആശംസകളറിയിച്ചു. തന്റെ ഗ്രാമത്തിലെ യുവാക്കള്‍ക്ക് ഒരു പ്രചോദനമായി മാറിയിരിക്കുകയാണ് ജ്യോതി ഇപ്പോള്‍.
കഷ്ടപ്പാടുകള്‍ക്കിടയിലും കഠിനാധ്വാനം കൊണ്ട് സ്വപ്‌നതുല്യമായ നേട്ടം കൈവരിച്ച ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഒരു യുവതിയുടെ കഥ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കൃഷിപ്പണിയെടുത്തും മറ്റ് പല ജോലികള്‍ ചെയ്തും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഈ യുവതി ഇന്ന് രസതന്ത്രത്തില്‍ പിഎച്ച്ഡി ബിരുദം കരസ്ഥമാക്കിയതായിരുന്നു വാർത്ത.അനന്ത്പൂരിലെ നഗുലഗുഡം ഗ്രാമനിവാസിയായ ഭാരതിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് ഭാരതിയുടെ ഈ നേട്ടത്തിന് പിന്നിൽ. ചെറുപ്പത്തില്‍ തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഭാരതി ഏറെ കഷ്ടപ്പെട്ടിരുന്നു. ഭാരതിയ്ക്ക് താഴെ 2 സഹോദരങ്ങളാണ് ഉള്ളത്. അതുകൊണ്ട് തന്നെ മികച്ച രീതിയിൽ പഠിക്കാന്‍ ഭാരതിയ്ക്ക് കഴിഞ്ഞില്ല. വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലായി പ്ലസ്ടു വരെയുള്ള പഠനം പൂര്‍ത്തിയാക്കിയ ഭാരതി വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹവും കഴിച്ചു. ഏറെ വൈകാതെ അമ്മയുമായി.എന്നാല്‍ ദാരിദ്ര്യം നിറഞ്ഞ സാഹചര്യത്തിലും പഠനത്തോടുള്ള തന്റെ താത്പര്യം വിട്ടുകളയാന്‍ ഭാരതി തയ്യാറായിരുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/Women/
ദുരിതകാലത്തിന്റെ കഠിനപർവ്വം കടന്ന് സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തിയ യുവതിയുടെ വിജയ കഥ
Next Article
advertisement
ഇന്ത്യ തകർത്ത ലഷ്‌കറെ തൊയ്ബ ആസ്ഥാനം പുനര്‍നിര്‍മിക്കാന്‍ പാക് സര്‍ക്കാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസം എടുക്കുന്നതായി റിപ്പോർട്ട്
ഇന്ത്യ തകർത്ത ലഷ്‌കറെ തൊയ്ബ ആസ്ഥാനം പുനര്‍നിര്‍മിക്കാന്‍ പാക് സര്‍ക്കാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസം എടുക്കുന്നു
  • പാക് സർക്കാർ പ്രളയദുരിതാശ്വാസ ഫണ്ട് ലഷ്‌കറെ തൊയ്ബ ആസ്ഥാനം പുനർനിർമിക്കാൻ ഉപയോഗിച്ചതായി റിപ്പോർട്ട്.

  • മുരിദ്‌കെയിലെ മര്‍കസ് തൊയ്ബ പുനർനിർമിക്കാൻ പാക് സർക്കാർ നാല് കോടി രൂപ നൽകിയതായി വെളിപ്പെടുത്തൽ.

  • ലഷ്‌കറെ തൊയ്ബ ആസ്ഥാനം പുനർനിർമിക്കുന്നത് ഇസ്ലാമാബാദിന്റെ ഇരട്ടത്താപ്പിനെ പ്രതിഫലിപ്പിക്കുന്നു.

View All
advertisement