HOME /NEWS /life / ചരിത്രമുഹൂർത്തം; ഇന്ത്യയിൽ ആദ്യമായി ഒരു വനിത വിമാനക്കമ്പനി സി.ഇ.ഒ; നിയമിച്ചത് എയർ ഇന്ത്യ

ചരിത്രമുഹൂർത്തം; ഇന്ത്യയിൽ ആദ്യമായി ഒരു വനിത വിമാനക്കമ്പനി സി.ഇ.ഒ; നിയമിച്ചത് എയർ ഇന്ത്യ

ഹർപ്രീത് സിംഗ്

ഹർപ്രീത് സിംഗ്

നിലവിൽ എയർ ഇന്ത്യയുടെ സുരക്ഷാ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹർപ്രീത്.

  • Share this:

    ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ സി.ഇ.ഒ ആയി നിയമിച്ച് എയർ ഇന്ത്യ. എയർ ഇന്ത്യയുടെ സഹ കമ്പനിയായ അലയൻസ് എയറിന്റെ സി.ഇഒയായി ഹർപ്രീത് സിംഗിനെയാണ് കേന്ദ്ര സർക്കാർ നിയമിച്ചത്. എയർ ഇന്ത്യ സിഎംഡി രാജീവ് ബൻസൽ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

    നിലവിൽ എയർ ഇന്ത്യയുടെ സുരക്ഷാ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹർപ്രീത്. പകരം ചുമതല ക്യാപ്റ്റൻ നിവേദിത ബാസിനാണ്.

    1988 ലാണ് ഹർപ്രീത് എയർ ഇന്ത്യയിലെത്തുന്നത്. എയർ ഇന്ത്യയിലേക്ക് ആദ്യമായി തിരഞ്ഞെക്കപ്പെട്ട വനിതാ പൈലറ്റാണ് ഹർപ്രീത് സിങ്. പിന്നീട് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹർപ്രീത് ഫ്ളൈറ്റ് സേഫ്റ്റി വിഭാഗത്തിലേക്ക് മാറുകയായിരുന്നു.ഇന്ത്യൻ വനിതാ പൈലറ്റ് അസോസിയേഷന്റെ നേതാവും ഹർപ്രീതാണ്.

    Also Read യുഎസിന്റെ എയർഫോഴ്സ് വണ്ണിനോട് കിടപിടിക്കും; എയർ ഇന്ത്യാ വണ്‍ വിമാനം എത്തി; സവിശേഷതകൾ അറിയാം

    എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്കരണം യാഥാര്‍ഥ്യമായാലും അലൈന്‍സ് എയറിനെ പൊതുമേഖലയില്‍ തന്നെ നിര്‍ത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

    First published:

    Tags: Air india, Air India Airline, Woman