Covid Menstrual Cycle| കോവിഡ് സമ്മർദ്ദം നിങ്ങളുടെ ആർത്തവത്തെ ബാധിക്കുമോ? ശാസ്ത്രം പറയുന്നത് ഇങ്ങനെ
Last Updated:
മിതമായ മാനസിക സമ്മർദ്ദമുള്ള വ്യക്തികളെ അപേക്ഷിച്ച് കോവിഡ് -19 പാൻഡെമിക് സമയത്ത് ഉയർന്ന തലത്തിലുള്ള സമ്മർദ്ദം അനുഭവിച്ച വ്യക്തികൾക്ക് കടുത്ത ആർത്തവ രക്തസ്രാവവും അവരുടെ ആർത്തവ ദിവസത്തിൻ്റെ ദൈർഘ്യം കൂടിയതായുമാണ് പഠനത്തിൽ കണ്ടെത്തിയത്.
കോവിഡ് 19 മഹാമാരിയുടെ സമയത്ത് വർദ്ധിച്ച സമ്മർദ്ദം കാരണം ആർത്തവചക്രത്തിൽ ക്രമക്കേടുകൾ അനുഭവിക്കുന്ന സ്ത്രീകൾ ഉണ്ടെന്ന്പുതിയ പഠനം കണ്ടെത്തി. ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ ആരോഗ്യത്തെ ബാധിക്കാം. സ്ത്രീകളുടെ കാര്യത്തിൽ, അത്തരം മാറ്റങ്ങൾ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം. ഇത് ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകുന്നു. ലോക്ഡൗൺ കാലം സമ്മർദ്ദകാലം കൂടിയാണ് പലർക്കും.
2020 മാർച്ചിൽ കോവിഡ് -19 മഹാമാരി ആരംഭിച്ച ശേഷം പഠനത്തിന്റെ ഭാഗമായ പകുതിയിലധികം (54 ശതമാനം) വ്യക്തികളും അവരുടെ ആർത്തവചക്രത്തിൽ മാറ്റങ്ങളുണ്ടായതായി വ്യക്തമാക്കി.
"അധിക സമ്മർദ്ദം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് നമ്മുക്കറിയാം. എന്നാൽ ആർത്തവമുള്ള സ്ത്രീകൾക്ക്, ഇത്തരത്തിലുള്ള സമ്മർദ്ദം സാധാരണ ആർത്തവചക്ര പാറ്റേണുകളെയും മൊത്തത്തിലുള്ള പ്രത്യുൽപാദന ആരോഗ്യത്തെയും തടസ്സപ്പെടുത്തും," നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഗവേഷക നിക്കോൾ വോയിറ്റോവിച്ച് പറഞ്ഞു.
ജേർണൽ ഓഫ് വുമൺസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിനായി, ഗവേഷണ സംഘം 2020 ജൂലൈ മുതൽ ഓഗസ്റ്റ് വരെ യുഎസിൽ ആർത്തവമുണ്ടാകുന്ന 200 ലധികം വ്യക്തികൾക്കിടയിൽ സർവേ നടത്തി. അതുവഴി പാൻഡെമിക് സമയത്ത് സമ്മർദ്ദം അവരുടെ ആർത്തവചക്രത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് നന്നായി മനസ്സിലാക്കാൻ സാധിച്ചു.
advertisement
മിതമായ മാനസിക സമ്മർദ്ദമുള്ള വ്യക്തികളെ അപേക്ഷിച്ച് കോവിഡ് -19 പാൻഡെമിക് സമയത്ത് ഉയർന്ന തലത്തിലുള്ള സമ്മർദ്ദം അനുഭവിച്ച വ്യക്തികൾക്ക് കടുത്ത ആർത്തവ രക്തസ്രാവവും അവരുടെ ആർത്തവ ദിവസത്തിൻ്റെ ദൈർഘ്യം കൂടിയതായുമാണ് പഠനത്തിൽ കണ്ടെത്തിയത്.
"കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ പ്രത്യുൽപാദന ആരോഗ്യത്തെ അവഗണിക്കരുതെന്ന്," വോയിറ്റോവിച്ച് പറഞ്ഞു.
"കോവിഡ് -19 വാക്സിനുകളുടെയോ കോവിഡ് -19 അണുബാധയുടെയോ ഫലമായി പലരും ഇപ്പോൾ ആർത്തവചക്രത്തിൽ ക്രമക്കേടുകൾ അനുഭവിക്കുന്നുണ്ട്. ഇത് ഏത് രീതിയിലാണ് അവരെ ബാധിക്കുക, ഈ അവസ്ഥയിൽ നിന്ന് എങ്ങനെ മറികടക്കാം എന്നത് ഞങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ്" വോയിറ്റോവിച്ച് കൂട്ടിച്ചേർത്തു.
advertisement
കോവിഡ് 19 വാക്സിനേഷൻ ആർത്തവത്തെ ബാധിക്കുമോ എന്ന ചോദ്യം അടുത്തിടെ ഉയർന്ന് കേട്ടിരുന്നു. അതിനുള്ള ഉത്തരവും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. വാക്സിൻ നൽകി തുടങ്ങിയപ്പോൾ മുതൽ യു കെയിൽ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകൾ തങ്ങളുടെ ആർത്തവത്തിൽ ചെറിയ തോതിലുള്ള പാകപ്പിഴകൾ ഉള്ളതായി അറിയിച്ചിരുന്നുവെന്ന് വിദഗ്ധർ പറഞ്ഞിരുന്നു.
വാക്സിനേഷൻ പദ്ധതിയുടെ മൊത്തത്തിലുള്ള വിജയത്തിന് വാക്സിൻ മൂലം ആർത്തവത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ സംബന്ധിച്ച വേഗത്തിലുള്ള പഠനങ്ങൾ നിർണായകമാണ്.
advertisement
കോവിഡ് വാക്സിനുകൾ ആർത്തവത്തിലുണ്ടാക്കുന്ന അനന്തരഫലം സംബന്ധിച്ച് പരീക്ഷണഘട്ടങ്ങളിൽ പഠനം നടത്തിയിട്ടില്ല. വാസ്തവത്തിൽ ആർത്തവത്തിന്റെ പേരിൽ പരീക്ഷണങ്ങളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുകയായിരുന്നു എന്ന് ഇൻവിസിബിൾ വിമെന്റെ രചയിതാവ് കരോളിൽ ക്രിയാഡോ പെരെസ് ദ ടെലഗ്രാഫിലെഴുതിയ ലേഖനത്തിൽ പറയുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 01, 2021 6:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
Covid Menstrual Cycle| കോവിഡ് സമ്മർദ്ദം നിങ്ങളുടെ ആർത്തവത്തെ ബാധിക്കുമോ? ശാസ്ത്രം പറയുന്നത് ഇങ്ങനെ