പാരീസിൽ ചരിത്രം കുറിച്ച് മലപ്പുറംകാരി; ലോകകുതിരയോട്ട മത്സരത്തില്‍ പൂര്‍ത്തിയാക്കിയത് കടുത്ത വെല്ലുവിളി
- Published by:Arun krishna
- news18-malayalam
Last Updated:
120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാല് റൗണ്ടാണ് നിദ പൂര്‍ത്തിയാക്കിയത്.
പാരീസ്: ലോക കുതിരയോട്ട ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വിജയക്കുതിപ്പ്. ഫ്രാന്‍സില്‍ നടന്ന ഇന്റർനാഷണൽ ഇക്വസ്‌ട്രെയിൻ ഫെഡറേഷന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ 120 കിലോമീറ്റർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ (equestrian world endurance championship) നാല് റൗണ്ട് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് മലപ്പുറം സ്വദേശിനിയായ നിദ അഞ്ജും ചേലാട്ട് എന്ന 21കാരി നേടിയത്.
ചാമ്പ്യന്‍ഷിപ്പിലെ വെല്ലുവിളി നിറഞ്ഞ 4 ഘട്ടങ്ങളാണ് നിദ പൂര്‍ത്തിയാക്കിയത്. മലപ്പുറം സ്വദേശിയായ നിദ മാതാപിതാക്കളോടൊപ്പം ദുബായിലാണ് താമസിക്കുന്നത്.
120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാല് റൗണ്ടാണ് നിദ പൂര്‍ത്തിയാക്കിയത്. 7.29 മണിക്കൂര്‍ കൊണ്ടാണ് ഈ റൗണ്ടുകള്‍ നിദ പൂര്‍ത്തിയാക്കിയത്. എപ്‌സിലോണ്‍ സലോ എന്ന കുതിരപ്പുറത്തായിരുന്നു നിദയുടെ മത്സരയോട്ടം.
മൽസരത്തിൽ നാല് റൗണ്ട് പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇതോടെ നിദ സ്വന്തമാക്കിയത്. ആദ്യ റൗണ്ടില്‍ 23-ാം സ്ഥാനവും രണ്ടാമത്തേ റൗണ്ടില്‍ 26-ാം സ്ഥാനവും മൂന്നാം റൗണ്ടില്‍ 24-ാം സ്ഥാനവും ഫൈനല്‍ റൗണ്ടില്‍ 21-ാം സ്ഥാനവുമാണ് നിദ നേടിയത്.
advertisement
മത്സരത്തിലുടനീളം മണിക്കൂറില്‍ 16.7 കിലോമീറ്റര്‍ വേഗത നിലനിര്‍ത്താന്‍ നിദയ്ക്ക് കഴിഞ്ഞിരുന്നു. ഇതോടെ ത്രീ സ്റ്റാര്‍ റൈഡര്‍ പദവിയും നിദ നേടിയിരിക്കുകയാണ്. കുതിരയോട്ടക്കാരനും പരിശീലകനുമായ അലി അല്‍ മുഹൈരിയാണ് നിദയുടെ പരിശീലകന്‍.
25 രാജ്യങ്ങളില്‍ നിന്നായി 70 ഓളം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. 33 പേര്‍ക്കും മത്സരം പൂര്‍ത്തിയാക്കാനായില്ല. യുഎഇയ്ക്ക് വ്യക്തിഗത സ്വര്‍ണവും വെള്ളിയും നേടാനായി. ഫെഡറേഷന്‍ ഇക്വസ്‌ട്രെ ഇന്റര്‍നാഷണല്‍ (എഫ്ഇഐ) ആണ് മത്സരം സംഘടിപ്പിച്ചത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
September 05, 2023 1:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
പാരീസിൽ ചരിത്രം കുറിച്ച് മലപ്പുറംകാരി; ലോകകുതിരയോട്ട മത്സരത്തില്‍ പൂര്‍ത്തിയാക്കിയത് കടുത്ത വെല്ലുവിളി