Samantha Akkineni | ലോക്ക്ഡൗണിൽ സാമന്ത തിരക്കിലാണ്; പോസിറ്റീവായിരിക്കാൻ സാമന്തയെ കണ്ടുപഠിക്കാം
- Published by:Naseeba TC
- news18-malayalam
Last Updated:
ഏത് അവസ്ഥയിലും ജീവിതത്തെ നോക്കി സുന്ദരമായി ചിരിക്കണം. മനുഷ്യനായി ജനിച്ചതിന‍്റെ ഏറ്റവും വലിയ അനുഗ്രഹമാണ് ഉള്ളു തുറന്നു ചിരിക്കാൻ സാധിക്കുന്നത്.
തിരക്കു പിടിച്ച ഓട്ടത്തിലായിരുന്നു ഇത്രയും നാൾ നമ്മളിൽ പലരും. വീട്ടിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം തികയാത്തവരായിരുന്നു. കോവിഡും ലോക്ക്ഡൗണും ആയതോടെ ഭൂരിഭാഗം പേരും വീടിനുള്ളിലായി.
ദീർഘനാളായുള്ള വീട്ടിലെ ഇരിപ്പ് പലര‍്ക്കും കടുത്ത മാനസിക സംഘർഷമാണ് ഉണ്ടാകുന്നത്. വിഷാദരോഗവും ആശങ്കയും വർധിച്ചു, ഉറക്കം കുറഞ്ഞു. ജീവിതത്തിൽ നിറങ്ങളില്ലാതെ പ്രതീക്ഷ വറ്റിത്തുടങ്ങിയിരിക്കുന്നു. ഇങ്ങനെയാണോ നിങ്ങളുടെ ദിവസങ്ങൾ കടന്നു പോകുന്നത്?
advertisement
എങ്കിൽ തെന്നിന്ത്യൻ സിനിമയിലെ താര റാണി സാമന്തയുടെ ഇൻസ്റ്റഗ്രാം പേജിലേക്ക് ഇടയ്ക്കൊന്ന് കയറി നോക്കാം. സിനിമയും മറ്റു കാര്യങ്ങളുമായി തിരക്കു പിടിച്ച ജീവിതത്തിനിടയിൽ പെട്ടെന്ന് ലോക്ക്ഡൗണിൽ വീട്ടിനകത്ത് ഇരിക്കേണ്ടി വന്നതോടെ പ്രതീക്ഷിക്കാതെ കിട്ടിയ അവസരം ജീവതത്തിലെ ഏറ്റവും മനോഹര കാലമാക്കുകയാണ് സാമന്ത.
advertisement
ഏത് അവസ്ഥയിലും ജീവിതത്തെ നോക്കി സുന്ദരമായി ചിരിക്കണം. മനുഷ്യനായി ജനിച്ചതിന‍്റെ ഏറ്റവും വലിയ അനുഗ്രഹമാണ് ഉള്ളു തുറന്നു ചിരിക്കാൻ സാധിക്കുന്നത്.
ഭർത്താവും നടനുമായ നാഗ ചൈതന്യക്കൊപ്പം സന്തോഷവതിയാണ് സാമന്ത. ഒപ്പം കൂട്ടായ വളർത്തു പട്ടിയായ ഹാഷും. വർക്ക് ഔട്ട് വീഡിയോകളും വളർത്തു പട്ടിയുടെ ചിത്രങ്ങളുമൊക്കെയായിരുന്നു സാമന്തയുടെ ഇൻസ്റ്റഗ്രാമിൽ നേരത്തേ കൂടുതലായി ഉണ്ടായിരുന്നത്. എന്നാൽ ലോക്ക്ഡൗൺ ആയതോടെ ഒരു പുതിയ കാര്യം കൂടി സാമന്ത കണ്ടെത്തിയിട്ടുണ്ട്.
advertisement
advertisement
മട്ടുപ്പാവിലെ കൃഷി. സ്വന്തമായി നട്ടു നനച്ചു വളർത്തിയ പച്ചക്കറികളുടെ ചിത്രങ്ങളാണ് സാമന്തയുടെ പേജിൽ ഇപ്പോൾ കൂടുതലായി കാണാൻ സാധിക്കുക.
advertisement
അതു കാണാൻ തന്നെ സന്തോഷമാണ്. ഒപ്പം പ്രചോദനവും.
advertisement
നിരാശരായി ചടഞ്ഞിരിക്കാതെ ക്രിയാത്മകമായി ജീവിതത്തെ സമീപിക്കാനുള്ള പ്രചോദനവും ഈ ചിത്രങ്ങൾ നൽകുന്നുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 21, 2020 1:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Samantha Akkineni | ലോക്ക്ഡൗണിൽ സാമന്ത തിരക്കിലാണ്; പോസിറ്റീവായിരിക്കാൻ സാമന്തയെ കണ്ടുപഠിക്കാം


