ഭൂമിയും കടന്ന് റയ്യാന ബർണവി; സൗദിയിൽ നിന്നും ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി

Last Updated:

റയ്യാനയിലൂടെ പുതുചരിത്രം രചിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി

രാജ്യത്തെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാനൊരുങ്ങി സൗദി അറേബ്യ. മുപ്പത്തിമൂന്നുകാരിയായി റയ്യാന ബർണവി (Rayyana Barnawi) എന്ന വനിതയാണ് ഈ അപൂർവനേട്ടം കൈവരിക്കാനൊരുങ്ങുന്നത്. ദൗത്യം പൂർത്തിയാകുന്നതോടെ ബഹിരാകാശത്തെത്തുന്ന ആദ്യ അറബ് വനിതയായി റയ്യാന ബർണവി മാറും. സൗദി അറേബ്യയിലെ ഫൈറ്റർ ജെറ്റ് പൈലറ്റായ അലി അൽ ഖർനിയും (Ali Al-Qarni) ബർണവിയോടൊപ്പം ഉണ്ടാകും. ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ സൗദി സ്വദേശി എന്ന നേട്ടമാകും അലി അൽ ഖർനിക്ക് സ്വന്തമാകുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള പത്തു ദിവസത്തെ ദൗത്യത്തിന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. കഴിഞ്ഞ സെപ്തംബർ മാസമാണ് പരിശീലനം ആരംഭിച്ചത്. ദൗത്യം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ആരാണ് റയ്യാന ബർണവി?
സൗദിയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായതോടെ അന്താരാഷ്ട്ര തലത്തിൽ തന്നെ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് റയ്യാന ബർണവി. ബയോ മെഡിക്കൽ ഗവേഷകയാണ് 33 കാരിയായ റയ്യാന. ന്യൂസിലാൻഡിലെ ഒട്ടാഗോ സർവകലാശാലയിൽ നിന്നാണ് റയ്യാന ബയോമെഡിക്കൽ സയൻസിൽ ബാച്ചിലർ ബിരുദം നേടിയത്. റിയാദിലെ അൽഫൈസൽ യൂണിവേഴ്സിറ്റിയിൽ നിന്ന് അതേ വിഷയത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. കാൻസർ സ്റ്റെം സെൽ ഗവേഷണത്തിൽ ബർണവിക്ക് ഒൻപത് വർഷത്തെ പ്രവർത്തന പരിചയമുണ്ട്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യത്തിന്റെ ഭാ​ഗമായി, മിഷൻ പരീക്ഷണങ്ങൾ നടത്തുന്നതിന്റെ ഉത്തരവാദിത്തം റയ്യാന ബർണവിക്കായിരിക്കും.
advertisement
എന്താണ് സൗദി അറേബ്യൻ സ്പേസ് പ്രോഗ്രാം?
സൗദി ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമും അമേരിക്ക ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയവും തമ്മിൽ സഹകരിച്ചുകൊണ്ടുള്ള ദൗത്യമാണിത്. സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്റെ വിഷൻ 2030 ന്റെ ഭാഗമായി, സൗദി സ്‌പേസ് കമ്മീഷൻ (എസ്‌എസ്‌സി) യുടെ കീഴിലാണ് സൗദി ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാം ആരംഭിച്ചത്. ശാസ്ത്രീയ ഗവേഷണത്തിന് സംഭാവന നൽകുക, മനുഷ്യ ബഹിരാകാശ യാത്രയിൽ തങ്ങളുടെ കഴിവുകൾ വികസിപ്പിക്കുക എന്നതൊക്കെയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ബഹിരാകാശ യാത്രാ പദ്ധതിയുടെ ഭാഗമായി മറ്റൊരു വനിത ഉൾപ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെക്കൂടി പരിശീലിപ്പിക്കുന്നുണ്ട്. മറിയം ഫർദൂസ്, അലി അൽ-ഗാംഡി എന്നിവരെയാണ് പരിശീലിപ്പിക്കുന്നത്.
advertisement
Also Read- വാപ്പയുടെ ചികിത്സയ്ക്ക് ആടിനെ വിറ്റ അസ്ന മോൾക്ക് പകരം ആടിനെ വാങ്ങാൻ സഹായിച്ചവരെ അഭിനന്ദിച്ച് മന്ത്രി ശിവൻകുട്ടി
”മനുഷ്യരാശിയെ സേവിക്കുന്നതിനും ഇത്തരം സാധ്യതകളിൽ നിന്ന് പ്രയോജനം നേടുന്നതിനുമായി സൗദിയുടെ കഴിവുകൾ വികസിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്”, എന്ന് സൗദി പ്രസ് ഏജൻസി ഔ​ദ്യോ​ഗിക പ്രസ്താവനയിൽ അറിയിച്ചു.
സൗദിയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്ത്രീകൾക്ക് സൗദിയിൽ ഒട്ടേറെ മേഖലകളിൽ പ്രാതിനിധ്യവും ഇളവുകളും നടപ്പിലാക്കിയിരുന്നു. ഈ മാറ്റത്തിൽ കണ്ണിചേരുകയാണ് റയ്യാന ബർണവി. റയ്യാനയിലൂടെ പുതുചരിത്രം രചിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി.
മലയാളം വാർത്തകൾ/ വാർത്ത/Women/
ഭൂമിയും കടന്ന് റയ്യാന ബർണവി; സൗദിയിൽ നിന്നും ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി
Next Article
advertisement
46 വര്‍ഷം മുമ്പ്  ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
46 വര്‍ഷം മുമ്പ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
  • 1979ൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ഫ്‌ളോറിഡയിൽ വധശിക്ഷയ്ക്ക് വിധേയമാക്കി.

  • ബ്രയാൻ ഫ്രെഡറിക് ജെന്നിംഗ്‌സിനെ 66ാം വയസ്സിൽ ഫ്‌ളോറിഡ ജയിലിൽ മരുന്ന് കുത്തിവെച്ച് വധിച്ചു.

  • ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അധികാരത്തിൽ വന്നതിനു ശേഷം ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കി.

View All
advertisement