അമരേശ്വരി: ജോലി പൊലീസ് കോൺസ്റ്റബിൾ; ഒഴിവ് നേരങ്ങളിൽ മാസ്ക് നിർമാണം

നാട്ടുകാരും സഹപ്രവർത്തകരും മാസ്ക് ഉപയോഗിക്കുന്നതാണ് ഈ പൊലീസ് കോൺസ്റ്റബിളിന്റെ ആത്മവിശ്വാസം

News18 Malayalam | news18-malayalam
Updated: April 20, 2020, 10:54 AM IST
അമരേശ്വരി: ജോലി പൊലീസ് കോൺസ്റ്റബിൾ; ഒഴിവ് നേരങ്ങളിൽ മാസ്ക് നിർമാണം
ജോലി പൊലീസ് കോൺസ്റ്റബിൾ; ഒഴിവ് നേരങ്ങളിൽ മാസ്ക് നിർമാണം
  • Share this:
ഹൈദരാബാദ്: കോവിഡ് 19 പ്രതിരോധ രംഗത്ത് ആരോഗ്യ പ്രവർത്തകരെ പോലെ തന്നെ സജീവ സാന്നിധ്യമാണ് പൊലീസുകാരും. ജോലിക്ക് പുറമെ ഈ കോവിഡ് കാലത്ത് ഏറ്റവും അവശ്യ സാധനമായി മാറിയ മാസ്ക് നിർമ്മിച്ചു മാതൃകയാവുകയാണ് തെലങ്കാനയിലെ ഒരു വനിതാ കോൺസ്റ്റബിൾ.

പേര് ബി അമരേശ്വരി. തെലങ്കാന ഗവർണറുടെ സെക്യൂരിറ്റി ഗാർഡിൽ അംഗം. ഒന്നിടവിട്ട ദിവസങ്ങളിൽ അവധിയാണ് അമരേശ്വരിക്ക്. ഈ സമയത്താണ് ആവശ്യക്കാർക്കായി മാസ്‌ക്കുകൾ നിർമ്മിക്കാനുള്ള സമയം ഇവർ കണ്ടെത്തുന്നത്.

അമ്മയുടെ സഹായത്തോടെ വീട്ടിലിരുന്നുതന്നെയാണ് മാസ്ക് നിർമ്മാണവും. 200 മുതൽ 250 മാസ്കുകൾ വരെ ഒരു ദിവസം ഉണ്ടാക്കും. ഇതിനോടകം 3000 മാസ്കുകൾ നിർമ്മിച്ചു.10000 മാസ്‌ക്കുകൾ വരെ നിർമ്മിക്കുക എന്നതാണ് ലക്ഷ്യമെന്ന് അമരേശ്വരി പറയുന്നു.
BEST PERFORMING STORIES:ലോക്ക് ഡൗൺ: 7 ജില്ലകളില്‍ ഇന്നുമുതല്‍ ഇളവ് [NEWS]Lockdown ഇളവ്; ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ ഇങ്ങനെ [NEWS]കോവിഡ് പ്രതിരോധം: മുടിവെട്ടാൻ പോകുന്നവർ തുണിയും ടൗവ്വലും കരുതണമെന്ന് നിർദേശം [NEWS]

വീടിന് അടുത്തുള്ള കോളനിയിൽ തന്നെ ആണ് പ്രധാനമായും മാസ്കുകൾ വിതരണം ചെയ്യുന്നത്. സാമൂഹിക അകലം പാലിച്ചു അമരേശ്വരി തന്നെ കോളനിയിലെ എല്ലാ വീടുകളിലും എത്തി മാസ്‌ക്കുകൾ വിതരണം ചെയ്യും. ഇതിനൊപ്പം ആളുകളെ ബോധവത്കരിക്കും. സാധാരണക്കാരായ പലർക്കും അമ്പത് രൂപ കൊടുത്തു മാസ്ക് വാങ്ങാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തുണികൊണ്ടുള്ള മാസ്ക് നിർമ്മാണം തുടങ്ങിയതെന്ന് അമരേശ്വരി പറയുന്നു.

നാട്ടിൽ വിതരണം കഴിഞ്ഞാൽ ബാക്കിയുള്ള മാസ്ക് കോവിഡ് പ്രതിരോധത്തിലും ബോധവത്കരണത്തിലും മുൻ നിരയിലുള്ള സഹപ്രവർത്തകർക്കാണ്. ഡ്യൂട്ടി സമയങ്ങളിൽ അവർ അത് ഉപയോഗിക്കുന്നത് കാണുമ്പോൾ ലഭിക്കുന്ന സന്തോഷമാണ് അമരേശ്വരിയുടെ സന്തോഷം.
First published: April 20, 2020, 10:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading