ട്രാക്ടർ ഓടിക്കാൻ എംപി, ഞാറു നടാൻ എംഎൽഎ; പാലക്കാട്ടെ ഞാറുനടീൽ ഉത്സവമായി
- Published by:user_49
- news18-malayalam
Last Updated:
വടവന്നൂരിലെ ഞാറുനടീൽ ഉത്സവം ജനപ്രതിനിധികളും കർഷകരും ചേര്‍ന്ന് ആഘോഷമാക്കി
വടവന്നൂർ മലയംപള്ളത്ത് തരിശായി കിടന്ന പാടത്താണ് എംപിയും,എംഎൽഎയും ഞാറ് നട്ട് കൃഷിക്ക് തുടക്കം കുറിച്ചത്. പതിനഞ്ച് വർഷമായി കൃഷിയില്ലാതെ കിടന്ന മലയംപള്ളം സ്വദേശി ബാലസുബ്രഹ്മണ്യത്തിന്റെ ഭൂമിയിൽ കർഷകനായ വെട്രിവേൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയാണ്.
TRENDING:Covid 19 in Kerala | ഇന്ന് സംസ്ഥാനത്ത് 97 പേർക്ക് കോവിഡ്; 89 പേർക്ക് രോഗമുക്തി: മുഖ്യമന്ത്രി [NEWS]'ചൈന ചതിക്കും; ഇന്ത്യയിലെ ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ അടയ്ക്കണം': കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ [NEWS]KSEB Bill വൈദ്യുതി ബില്ലില്‍ വന്‍ ഇളവുമായി സർക്കാർ; 10 പ്രധാന കാര്യങ്ങൾ [NEWS]
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് തരിശുനില നെൽകൃഷി. ഇതിന് തുടക്കം കുറിയ്ക്കാനാണ് രമ്യാ ഹരിദാസ് എംപിയും നെന്മാറ എംഎൽഎ കെ ബാബുവും എത്തിയത്. എംപിയും എംഎൽഎയും പാടത്തിറങ്ങി ഞാറ് നട്ടതോടെ കർഷകരും ആവേശത്തിലായി.
advertisement

തൊട്ടടുത്ത പാടത്ത് കൃഷിയ്ക്കായി നിലമൊരുക്കാൻ കൊണ്ടുവന്ന ട്രാക്ടർ ഓടിയ്ക്കാനും രമ്യ ഹരിദാസ് എംപി കർഷകർക്കൊപ്പം കൂടി. അങ്ങനെ വടവന്നൂരിലെ ഞാറുനടീൽ ഉത്സവം ജനപ്രതിനിധികളും കർഷകരും ചേര്‍ന്ന് ആഘോഷമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 18, 2020 10:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്രാക്ടർ ഓടിക്കാൻ എംപി, ഞാറു നടാൻ എംഎൽഎ; പാലക്കാട്ടെ ഞാറുനടീൽ ഉത്സവമായി