സ്ത്രീകളോടുള്ള വിവേചനത്തിൽ പുരുഷൻ മാത്രമല്ല സ്ത്രീകളും മുന്നിൽ തന്നെ; യുഎന്നിന്റെ റിപ്പോർട്ട് ഇങ്ങനെ
- Published by:Naseeba TC
- news18-malayalam
Last Updated:
പുരുഷൻ ഭാര്യയെ തല്ലുന്നതിനെ ന്യായീകരിക്കുന്നവരാണ് 28 ശതമാനം സ്ത്രീകളും പുരുഷന്മാരും
സ്ത്രീവിരുദ്ധതാ മനോഭാവത്തിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളിൽ ഭൂരിഭാഗവും പ്രതിഭാഗത്താണ്. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീവിരുദ്ധത തീർത്തും സാധാരണ കാര്യമാകുമ്പോൾ സ്ത്രീകൾക്കും അതിൽ പങ്കുണ്ടാകുക സ്വാഭാവികം. യുഎൻ പുറത്തുവിട്ട കണക്കുകളും സൂചിപിക്കുന്നത് ഇതുതന്നെ.
സ്ത്രീകളോട് വിവേചനം സൂക്ഷിക്കുന്നവരാണ് 90 ശതമാനം പുരുഷന്മാരും സ്ത്രീകളും. യുഎൻ പുറത്തുവിട്ട Gender Social Norms Index(ജിഎസ്എൻഐ) ലാണ് റിപ്പോർട്ടുള്ളത്. സാമൂഹക ബോധം ലിംഗ സമത്വത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു യുഎന്നിന്റെ പഠനം.
BEST PERFORMING STORIES:'കൊറോണ; നിലവിലെ സ്ഥിതി അവലോകനം ചെയ്ത് പ്രധാനമന്ത്രി [NEWS]'കോളർ ട്യൂണിന് പകരം കൊറോണ സന്ദേശം: ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ [NEWS]കെട്ടിട നിർമാണ അനുമതിക്ക് 5000 രൂപയും 'ബെക്കാഡിയും'; ഓവർസിയർ അറസ്റ്റിൽ [NEWS]
ജിഎസ്എൻഐ കണക്കുപ്രകാരം ലോക ജനസംഖ്യയുടെ പകുതിയോളം പേരും നേതൃനിരയിൽ പുരുഷന്മാർ എത്തുന്നതാണ് ഉചിതമെന്ന് പറയുന്നു. ബിസിനസ് രംഗത്ത് കൂടുതൽ ശോഭിക്കാൻ സാധിക്കുക പുരുഷന്മാർക്കാണെന്ന് 40 ശതമാനം പേരും വിശ്വസിക്കുന്നു.
advertisement
മാത്രമല്ല, 50 ശതമാനം പുരുഷന്മാരും സ്ത്രീകളേക്കാൾ ജോലി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് വിശ്വസിക്കുന്നത്. സർവേയിൽ പങ്കെടുത്ത പകുതിയിലധികം പേരും രാഷ്ട്രീയ നേതൃത്വത്തിൽ സ്ത്രീകളേക്കാൾ ശോഭിക്കുക പുരുഷന്മാരാണെന്ന് പറയുന്നു.
ലിംഗ സമത്വം പൂർണാർത്ഥത്തിലുള്ള ഒരു രാജ്യവുമില്ലെന്നതാണ് സർവേയിലെ ഏറ്റവും പ്രധാന റിപ്പോർട്ട്. എല്ലാ രാജ്യത്തും നിലനിൽക്കുന്ന അസമത്വത്തിന്റെ തുടർച്ചയാണ് ലിംഗ അസമത്വവുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
മറ്റൊരു ഞെട്ടിക്കുന്ന കാര്യം പുരുഷൻ ഭാര്യയെ തല്ലുന്നതിനെ ന്യായീകരിക്കുന്നവരാണ് 28 ശതമാനം സ്ത്രീകളും പുരുഷന്മാരും. സർക്കാർ നേതൃസ്ഥാനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ കുറവാണെന്നും പഠനം പറയുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 07, 2020 10:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
സ്ത്രീകളോടുള്ള വിവേചനത്തിൽ പുരുഷൻ മാത്രമല്ല സ്ത്രീകളും മുന്നിൽ തന്നെ; യുഎന്നിന്റെ റിപ്പോർട്ട് ഇങ്ങനെ


