Viral Video | ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചു; യുവാവിന്റെ മുഖത്ത് അടിച്ച് വനിത ഡെപ്യൂട്ടി കളക്ടർ

Last Updated:

മധ്യപ്രദേശിലെ ഷാജാപ്പൂർ ജില്ലയിലെ ഡെപ്യൂട്ടി കളക്ടർ മഞ്ജുഷ വിക്രാന്ത് റായ് യുവാവിന്റെ മുഖത്തടിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്. ലോക്ക് ഡൗൺ സമയത്ത് നിർദ്ദേശങ്ങൾ ലംഘിച്ച് ചെരുപ്പു കട തുറന്നതാണ് ഡെപ്യൂട്ടി കളക്ടറെ പ്രകോപിപ്പിച്ചത്.

ഭോപ്പാൽ: ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ജില്ല കളക്ടർ യുവാവിന്റെ മുഖത്തടിച്ചത് കഴിഞ്ഞദിവസം വിവാദമായിരുന്നു. ആ സംഭവവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കും മുമ്പാണ് മധ്യപ്രദേശിൽ നിന്ന് സമാനമായ തരത്തിലുള്ള മറ്റൊരു സംഭവം. ഇത്തവണ വനിത ഡെപ്യൂട്ടി കളക്ടർ ആണ് ഒരു യുവാവിന്റെ മുഖത്ത് അടിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ ഷാജാപ്പൂർ ജില്ലയിലെ ഡെപ്യൂട്ടി കളക്ടർ മഞ്ജുഷ വിക്രാന്ത് റായ് യുവാവിന്റെ മുഖത്തടിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്. ലോക്ക് ഡൗൺ സമയത്ത് നിർദ്ദേശങ്ങൾ ലംഘിച്ച് ചെരുപ്പു കട തുറന്നതാണ് ഡെപ്യൂട്ടി കളക്ടറെ പ്രകോപിപ്പിച്ചത്.
After video of a district collector in Chhattisgarh slapping a youth, now a video of Manjusha Vikrant Rai, deputy collector in MP's Shajapur district, slapping a boy present in a shoe-shop opened despite lock-down has gone viral. @NewIndianXpress@khogensingh1 @gsvasu_TNIE pic.twitter.com/ah7wT9OZEi
advertisement
ഡെപ്യൂട്ടി കളക്ടറായ മഞ്ജുഷ യുവാവിനെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി കഴിഞ്ഞു. നിരവധി വിമർശനങ്ങളാണ് ഡെപ്യൂട്ടി കളക്ടർക്ക് എതിരെ ഉയരുന്നത്. ഡെപ്യൂട്ടി കളക്ടർക്ക് എതിരെ കർശനമായ നടപടി എടുക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
advertisement
കഴിഞ്ഞദിവസം സമാനമായ സംഭവം ഛത്തിസ്ഗഡിൽ ഉണ്ടായിരുന്നു. ഛത്തിസ്ഗഡിലെ സുരാജ്പുർ ജില്ലയിൽ കളക്ടർ യുവാവിനെ മർദ്ദിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് വിഷയത്തിൽ കളക്ടർ മാപ്പ് പറയുകയും ചെയ്തു. ജില്ല കളക്ടർ രൺബീർ ശർമ യുവാവിന്റെ മുഖത്ത് അടിക്കുകയും ഫോൺ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയുമായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ജില്ല കളക്ടർ ക്ഷമാപണവുമായി രംഗത്തെത്തുകയായിരുന്നു.
advertisement
അതേസമയം, കളക്ടറിന്റെ മോശം പെരുമാറ്റം കൊണ്ട് ഫോണ്‍ നഷടപ്പെട്ട യുവാവിന് പുതിയ ഫോണ്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചിരുന്നു. ലോക്ക് ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ കളക്ടര്‍ മര്‍ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സംഭവത്തില്‍ യുവാവിനോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് ചോദിച്ചിക്കുകയും ചെയ്തിരുന്നു. കളക്ടർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു. കളക്ടര്‍ നശിപ്പിച്ച ഫോണിന് നഷ്ടപരിഹാരമായി പുതിയ ഫോണ്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
advertisement
അതേസമയം മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റം സ്വീകര്യമല്ലെന്നും അദ്ദേഹത്തിന്റെ വരുമാനത്തില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്നും ഛത്തീസ്ഗഢ് ഐ എ എസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നേരത്തെ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് രണ്‍ബീര്‍ ശര്‍മ.
മലയാളം വാർത്തകൾ/ വാർത്ത/India/
Viral Video | ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചു; യുവാവിന്റെ മുഖത്ത് അടിച്ച് വനിത ഡെപ്യൂട്ടി കളക്ടർ
Next Article
advertisement
ഒരു വർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
ഒരുവർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
  • ഒരു വർഷം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്താൻ 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ കോടതി വിമർശിച്ചു.

  • 5 കോടി രൂപ ആവശ്യപ്പെടുന്നത് അമിതമാണെന്നും ഇത് കടുത്ത ഉത്തരവുകൾക്ക് കാരണമാകുമെന്നും കോടതി.

  • ഇരു കക്ഷികൾക്കും സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശം നൽകി.

View All
advertisement