Union Budget 2024: 40,000 സാധാരണ ബോഗികളെ വന്ദേഭാരത് നിലവാരത്തിലേക്ക് ഉയർത്തും; കൂടുതൽ നഗരങ്ങളിൽ മെട്രോ
- Published by:Rajesh V
- news18-malayalam
Last Updated:
Union Budget 2024: പുതുതായി 35 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് റെയില്‍വേ ഇടനാഴി സ്ഥാപിക്കുമെന്നും 40,000 സാധാരണ റെയില്‍ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മെട്രോ റെയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. അടുത്ത അഞ്ചുകൊല്ലത്തില്‍ പിഎംഎവൈയിലൂടെ രണ്ടുകോടി വീടുകള്‍ കൂടി നിര്‍മിച്ചുനല്‍കുമെന്നും ബജറ്റിൽ പറയുന്നു.
Union Budget 2024(യൂണിയൻ ബജറ്റ്) Live Updates
വ്യോമയാന മേഖലയില്‍ 570 പുതിയ റൂട്ടുകള്‍ സൃഷ്ടിക്കുകയും രാജ്യത്ത് 249 വിമാനത്താവളങ്ങള്‍ കൂടി നിർമിക്കുകയും ചെയ്യും. അഞ്ച് ഇന്റഗ്രേറ്റഡ് അക്വാ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കുകയും മത്സ്യബന്ധനമേഖലയില്‍ 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.
Also Read- Budget 2024 Live: അഞ്ചുവർഷത്തിനുള്ളിൽ 2 കോടി വീടുകൾ; 25 കോടിപേർ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി
advertisement
പുതുതായി 35 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ഒരുകോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
സ്‌കില്‍ ഇന്ത്യ മിഷനിലൂടെ ഇതുവരെ 1.4 കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കി. മൂവായിരം പുതിയ ഐടിഐകള്‍ സ്ഥാപിച്ചു. ഏഴ് ഐഐടികള്‍, 16 ഐഐഐടികള്‍, 7 ഐഐഎം, 15 എഐഐഎംഎസ് എന്നിവ സ്ഥാപിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 01, 2024 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Union Budget 2024: 40,000 സാധാരണ ബോഗികളെ വന്ദേഭാരത് നിലവാരത്തിലേക്ക് ഉയർത്തും; കൂടുതൽ നഗരങ്ങളിൽ മെട്രോ