സ്ത്രീകളുടെ ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

Last Updated:

ഏതെങ്കിലും ആരോഗ്യ ഇൻഷുറൻസ് അല്ല, അവരുടെ ആവശ്യത്തിന് ഉതകുന്ന വ്യക്തിപരമാക്കിയ ഇൻഷുറൻസ് പരിരക്ഷയാണ് വേണ്ടത്.

മുൻകാലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകളുടെ ദൈനംദിന സമ്മർദ്ദനില കഴിഞ്ഞ ഒരു ദശാബ്ദത്തിൽ രണ്ടും മൂന്നും ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും. തുടർച്ചയായി ഉയർന്ന സമ്മർദ്ദ സാഹചര്യങ്ങളെ നേരിടുന്ന സ്ത്രീകൾക്ക് പലപ്പോഴും ശരിയായി വ്യായാമം ചെയ്യാനുള്ള അവസരങ്ങളും ലഭിക്കാറില്ല. ഇത്തരം സാഹചര്യങ്ങൾ അവരെ ജീവിതശൈലി രോഗങ്ങൾക്ക് ഇരയാക്കുന്നു, പ്രത്യേകിച്ചും പ്രായമാകുമ്പോൾ.
എല്ലാ സ്ത്രീകൾക്കും ആരോഗ്യ ഇൻഷുറൻസ് ആവശ്യമാണ്.
PCOS, ടൈപ്പ് 2 പ്രമേഹം, സന്ധിവാദം, ഒസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗാവസ്ഥകൾ സ്ത്രീകളിൽ പൊതുവേ കണ്ടുവരുന്നതാണ്. അതുപോലെ തന്നെയാണ് എല്ലുമായി ബന്ധപ്പെട്ട രോഗങ്ങളും സ്‌തനാർബുദവും മറ്റും. ഇവയ്ക്ക് പുറമെയാണ് പലപ്പോഴും പ്രസവവും പ്രസവാനന്തര അവസ്ഥകളും മൂലമുണ്ടാകുന്ന രോഗങ്ങളും ശാരീരികാവസ്ഥകളും. ഇവ ചിലപ്പോൾ ഗുരുതര പ്രശ്നങ്ങൾക്കും വഴിവെച്ചേക്കാം.
advertisement
ഇതിനാലാണ് സ്ത്രീകൾക്ക് ആരോഗ്യ ഇൻഷുറൻസ് അവശ്യഘടകമാണെന്ന് പറയുന്നത്. ഏതെങ്കിലും ആരോഗ്യ ഇൻഷുറൻസ് അല്ല, അവരുടെ ആവശ്യത്തിന് ഉതകുന്ന വ്യക്തിപരമാക്കിയ ഇൻഷുറൻസ് പരിരക്ഷയാണ് വേണ്ടത്. ഇന്നത്തെ തൊഴിൽശക്തിയിൽ നല്ലൊരു പങ്കും സ്ത്രീകളാണെന്നതിനാൽ, അവർക്ക് ഭാവിയിൽ ഉണ്ടായേക്കാവുന്ന ചികിത്സാവശ്യങ്ങൾക്ക് സാമ്പത്തിക ബാക്കപ്പ് ഒരുക്കി വയ്ക്കുന്നത് സ്വാഭാവികമായൊരു പ്രവൃത്തി മാത്രമാണ്. ജോലി സുരക്ഷിതത്വം എന്നത് യാതൊരു ഗ്യാരണ്ടിയും ഇല്ലാത്ത ഒന്നാണ്, അതുകൊണ്ട് തന്നെ ഭാവിയിലേക്ക് തൊഴിലിടത്തെ ഇൻഷുറൻസിനെ ആശ്രയിക്കുന്നതിൽ കഴമ്പില്ല.
advertisement
നിങ്ങളുടെ ഗൃഹപാഠം നന്നായി ചെയ്യൂ.
കൂടുതൽ ആളുകളും ആരെങ്കിലുമൊക്കെ പറയുന്നു കേട്ടും ഏജന്‍റിന്‍റെ വാക്ക് വിശ്വസിച്ചുമാണ് ആരോഗ്യ ഇൻഷുറൻസുകൾ തിരഞ്ഞെടുക്കുന്നത്, ഇത് വളരെ റിസ്ക്കാണ്. നിങ്ങളുടെ ഓപ്ഷനുകൾ മനസ്സിലാക്കുക എന്നത് വളരെയധികം പ്രയോജനമുള്ള കാര്യമാണ്. അതിനാൽ പോളിസിക്കായി പണം മുടക്കുന്നതിന് മുമ്പ് അതു സംബന്ധിച്ചൊരു പഠനം നടത്തുന്നത് ഒരു അനിവാര്യതയാണ്. നിങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ, ക്യാഷ്‍‌ലെസ് സേവനത്തിനുള്ള ഓപ്ഷനുണ്ടോ, ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ആശുപത്രി നെറ്റ്‍വർക്കുകൾ ഏതൊക്കെ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കണം. അതോടൊപ്പം തന്നെ 'നോ ക്ലെയിം ബോണസുകളിലൂടെ' ഇൻഷുറൻസ് പുതുക്കുമ്പോൾ എങ്ങനെ പണം ലാഭിക്കാമെന്നും അറിഞ്ഞിരിക്കണം.
advertisement
തുടങ്ങേണ്ടത് എങ്ങനെയെന്ന് അറിയാം
വിപണിയിലുള്ള പല പ്ലാനുകളും വലിയ വാഗ്ദ്ധാനങ്ങൾ നടത്തുന്നുണ്ടെങ്കിലും, ആരെ വിശ്വസിക്കണമെന്നത് തീരുമാനിക്കാൻ അൽപ്പം പ്രയാസമാണ്. HDFC LIFE പോലൊരു വിശ്വസ്‌ത സ്ഥാപനത്തിന്‍റെ തണലിൽ വരുമ്പോൾ, നിങ്ങൾ സുരക്ഷിത കരങ്ങളിലാണെന്ന് ഉറപ്പാക്കാം. തങ്ങൾ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു ഈ പോളിസിയെന്ന് പല ഉപഭോക്താക്കളുടെയും സാക്ഷ്യങ്ങൾ തെളിയിക്കുന്നു. ആളുകളെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുടെ സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് സംരക്ഷിക്കുന്നതും സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതുമായ നിരവധി ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ചെലവുകൾ, ശസ്ത്രക്രിയയ്ക്കുള്ള ചെലവുകൾ, ആശുപത്രി ചെലവുകൾ തുടങ്ങിയവ എല്ലാം ആയാസരഹിതമായ സേവനങ്ങളിലൂടെയും ലളിതമായ പേഔട്ടുകളിലൂടെയും കവറേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
advertisement
HDFC LIFE ക്യാൻസർ കെയർ - ഈ സമഗ്രമായ പ്ലാൻ നേരത്തെ തന്നെ ക്യാൻസർ കണ്ടെത്തുന്നവർക്ക് മൊത്തം തുകയും ആനുകൂല്യമായി നൽകുന്നു. പിന്നീടുണ്ടാകുന്ന ഭീമമായ ചെലവുകളിൽ നിന്ന് നിങ്ങളുടെ സമ്പത്തിനെയും സേവിംഗ്‍സിനെയും സംരക്ഷിക്കാൻ പോന്ന പ്ലാനാണിത്. ചില അർബുദങ്ങൾ കൂടുതലായും ബാധിക്കുന്നത് സ്ത്രീകളെയാണ് എന്നതിനാൽ ചെലവ് കുറഞ്ഞ ഈ ക്യാൻസർ കവർ വലിയൊരു നേട്ടമാണ്. മൂന്ന് പ്ലാനുകൾ ഉള്ളതിനാൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കാനാവും, ഇവയ്ക്ക് നികുതി ആനുകൂല്യങ്ങളും ലഭിക്കും.
advertisement
നിങ്ങൾ അമ്മയാണെങ്കിലും ഭാര്യയാണെങ്കിലും കാമുകിയാണെങ്കിലും സിംഗിൾ ആണെങ്കിലും ബിസിനസ്സുകാരിയാണെങ്കിലും ജോലിക്കാരിയാണെങ്കിലും - നിങ്ങളുടെ ആരോഗ്യത്തിന് മുൻഗണന കൊടുക്കുന്നതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും സ്‍മാർട്ടായ കാര്യം. നിങ്ങളുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും നിങ്ങൾക്ക് അനുയോജ്യമായ പിന്തുണയും സുരക്ഷയും ഒരുക്കാൻ കഴിയുന്ന HDFC LIFE-ന്‍റെ പ്ലാനുകളും പോളിസികളും വേണം നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് എന്ന് പറയുന്നത് അതിനാലാണ്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിരന്തരം ആശങ്കപ്പെടാതെ ജീവിതം പൂർണ്ണമായ അർത്ഥത്തിൽ ജീവിക്കാൻ നിങ്ങളെ പ്രാപ്‌തമാക്കുന്ന ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ആദ്യപരിഗണന ആരോഗ്യത്തിന് നൽകുക എന്നതാണ്. സാധ്യമായതിലും ഏറ്റവും മികച്ച രീതിയിൽ നിങ്ങൾക്ക് സുരക്ഷയൊരുക്കുന്നൊരു ആരോഗ്യ ഇൻഷുറൻസ് പ്ലാനാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ HDFC LIFE-ലേക്ക് പോകൂ, നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാനും പോളിസിയും കണ്ടെത്തൂ.
advertisement
(ഇതൊരു പങ്കാളിത്ത പോസ്റ്റാണ്)
മലയാളം വാർത്തകൾ/ വാർത്ത/Money/
സ്ത്രീകളുടെ ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
Next Article
advertisement
കാസർഗോഡ് ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് 16 കാരനെ പീഡിപ്പിച്ച ബേക്കൽ AEO ഉൾ‌പ്പെടെ 9 പേർ അറസ്റ്റിൽ
കാസർഗോഡ് ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് 16 കാരനെ പീഡിപ്പിച്ച ബേക്കൽ AEO ഉൾ‌പ്പെടെ 9 പേർ അറസ്റ്റിൽ
  • കാസർഗോഡ് 16 കാരനെ പീഡിപ്പിച്ച കേസിൽ 9 പേർ അറസ്റ്റിൽ, 7 പേരെ കോടതി റിമാൻഡ് ചെയ്തു.

  • ബേക്കൽ AEO വി കെ സൈനുദ്ദീനെ സസ്പെൻഡ് ചെയ്തതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

  • പീഡനത്തിൽ 16 പ്രതികളുണ്ടെന്നും 7 പേർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

View All
advertisement