കളയാൻ തുടങ്ങിയ ലോട്ടറിക്ക് 80 ലക്ഷം; ഒപ്പം എടുത്ത 9 ടിക്കറ്റുകൾക്കും സമ്മാനം; സിറാജുദ്ദീന് 'കാരുണ്യ' നൽകിയത് സമ്മാന പരമ്പര
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
80 ലക്ഷത്തിനു പുറമെ മറ്റ് ഒൻപത് ടിക്കറ്റുകൾക്ക് 8000 രൂപ വീതമാണ് ലഭിച്ചത്.
തിരുവനന്തപുരം: ഒരു സമ്മാനവും ഇല്ലെന്ന് ഉറപ്പിച്ച് കളയാൻ തീരുമാനിച്ച ലോട്ടറി ടിക്കറ്റിന് കിട്ടിയത് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. ഈ ഭാഗ്യം കൂടാതെ ഒപ്പം എടുത്ത ഒൻപതു ലോട്ടറി ടിക്കക്കുകൾക്കും സമ്മാനം ലഭിച്ചു. കാരുണ്യ ലോട്ടറിയുടെ ശനിയാഴ്ചത്തെ നറുക്കെടുപ്പിൽ വിഴിഞ്ഞം നിവാസിയായ സിറാജുദ്ദീനാണ് ഭാഗ്യ പരമ്പര ലഭിച്ചത്. 80 ലക്ഷത്തിനു പുറമെ മറ്റ് ഒൻപത് ടിക്കറ്റുകൾക്ക് 8000 രൂപ വീതമാണ് ലഭിച്ചത്. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണ് വിഴിഞ്ഞം പുല്ലൂർക്കോണം പ്ലാമൂട്ടുവിള വീട്ടിൽ സിറാജുദ്ദീൻ.
കഴിഞ്ഞ ദിവസം കാരുണ്യ ടിക്കറ്റിന്റെ ഫലം വന്നപ്പോഴും 5000 രൂപ വരെയുള്ള സമ്മാനങ്ങൾ മാത്രമേ സിറാജുദീൻ നോക്കിയുള്ളൂ. സമ്മാനം ഇല്ലെന്ന് ഉറപ്പിച്ച് ടിക്കറ്റ് ഉപേക്ഷിക്കാനായിരുന്നു സിറാജുദീന്റെ തീരുമാനം. ഇതിനിടെ ഏജന്റാണ് താനെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച വിവരം സിറജുദ്ദീനെ അറിയിച്ചത്.
ബാലരാമപുരത്തെ ഹോട്ടലിലെ തൊഴിലാളിയാണ് സിറാജുദ്ദീൻ . സ്വന്തമായി വീട് ഇല്ലാത്ത സിറാജുദീനും ഭാര്യ സീനത്തും ബന്ധുവീട്ടിലാണ് കഴിയുന്നത്. ഷഹീറ, ഷഹീർ, ഷെബീദ എന്നിവരാണ് മക്കൾ.
advertisement
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പു വരുത്തണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
advertisement
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
Also Read- Kerala Lottery Result Akshaya AK 485 | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
advertisement
സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 22, 2021 3:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കളയാൻ തുടങ്ങിയ ലോട്ടറിക്ക് 80 ലക്ഷം; ഒപ്പം എടുത്ത 9 ടിക്കറ്റുകൾക്കും സമ്മാനം; സിറാജുദ്ദീന് 'കാരുണ്യ' നൽകിയത് സമ്മാന പരമ്പര


