Monsoon Bumper | പത്തുപവന്‍ കളഞ്ഞുകിട്ടിയിട്ടും മനസിളകിയില്ല; ചോർന്നൊലിയ്ക്കുന്ന വീട്ടിലേക്ക് ഒരു കോടി കമ്മീഷന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അടിച്ചാല്‍ പാതി ചേച്ചിയ്‌ക്കെന്ന് വാക്കു നല്‍കിയ യുവാവിനാണ് സമ്മാനം അടിച്ചതെന്ന് റോസിലിന്‍ ഉറപ്പിയ്ക്കുന്നു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലോട്ടറി വില്‍ക്കുന്നതിനിടെയാണ് 10 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല റോസിലിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പുറമ്പോക്കിലെ ചോര്‍ന്നൊലിയ്ക്കുന്ന വീട്, രോഗിയായ ഭര്‍ത്താവ്, പെണ്‍മക്കളെ കെട്ടിച്ചയച്ചതിന്റെ കടബാധ്യത വേറെ. പ്രതിസന്ധിയിടെ കയത്തില്‍ മുങ്ങിത്താഴുമ്പോഴും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണം വിമാനത്താവളം അധികൃതരെ ഏല്‍പ്പിയ്ക്കുന്നതില്‍ അത്താണി മാര്‍ ആത്തനാസിയോസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം ദേശീയ പാതയോരത്തെ പുറമ്പോക്കില്‍ താമസിയ്ക്കുന്ന റോസിലിയ്ക്ക് രണ്ടാമതൊന്ന് ആലോചിയ്‌ക്കേണ്ടി വന്നില്ല. കേരള ലോട്ടറിയുടെ മണ്‍സൂണ്‍ ബമ്പര്‍ പത്തുകോടി ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വിറ്റ വകയില്‍ ഒരു കോടി 20 ലക്ഷം രൂപ കയ്യിലേക്കെത്തുമ്പോള്‍ തന്റെ സത്യസന്ധയ്ക്ക് ദൈവം തന്ന സമ്മാനമെന്നാണ് റോസിലിന്‍ കരുതുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലോട്ടറി ടിക്കറ്റ് വിറ്റാണ് റോസിലിന്റെ ഉപജീവനം.വിമാനത്താവളമായതുകൊണ്ടുതന്നെ ടിക്കറ്റെടുക്കുന്നതില്‍ പതിവുകാരില്ല. വിദേശത്തുനിന്നുമെത്തിയ വിമാനങ്ങളിലൊന്നിലെ നാട്ടുകാരനായ യാത്രക്കാരന്‍ തന്റെ ദൈന്യത കണ്ടെടുത്ത ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം അടിച്ചത്. അടിച്ചാല്‍ പാതി ചേച്ചിയ്‌ക്കെന്ന് വാക്കു നല്‍കിയ യുവാവിനാണ് സമ്മാനം അടിച്ചതെന്ന് റോസിലിന്‍ ഉറപ്പിയ്ക്കുന്നു.സമ്മാനത്തില്‍ പാതിയൊന്നും ഇല്ലെങ്കിലും കമ്മീഷന്റെ ഒരു കോടിയില്‍ തന്നെ റോസിലിന്‍ ഹാപ്പി.
ലോട്ടറിയ്ക്ക് ഒരു രൂപ വിലയുള്ളപ്പോള്‍ അങ്കമാലി പട്ടണത്തില്‍ ലോട്ടറിവില്‍പ്പന തുടങ്ങിയ ആളാണ് റോസിലിന്റെ ഭര്‍ത്താവ് വര്‍ഗീസ്.സ്‌കൂട്ടറിലും നടന്നുമായുള്ള വില്‍പ്പനയ്ക്ക് ആരോഗ്യം തടസമായതോടെ സ്‌കൂട്ടര്‍ വീടിന്റെ വശത്തൊതുക്കി. നെടുമ്പാശേരി വിമാനത്താവളത്തിനുസമീപം തട്ടുകടയിട്ട് ജീവിതം കരുപ്പിടിപ്പിയ്ക്കാനായിരുന്നു അടുത്ത ശ്രമം. കൊവിഡ് കാലത്ത് കച്ചവടം കുത്തനെ ഇടിഞ്ഞതോടെ പിടിച്ചുനില്‍ക്കാനുള്ള എല്ലാ വഴികളും അടഞ്ഞു. ഇതോടെ ഭര്‍ത്താവിന്റെ ജോലി റോസിലിന്‍ ഏറ്റെടുത്തു. പിന്നീട് വമാനത്താവളത്തിലെ സ്ഥിരം സാന്നിദ്ധ്യമായി മാറി ലോട്ടറിക്കച്ചവടം നടത്തുന്ന റോസിലിന്‍.
advertisement
അത്താണി മാര്‍ ആത്തനാസിയോസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം ദേശീയ പാതയോരത്തെ പുറമ്പോക്കിലാണ് റോസിലിനും വര്‍ഗീസിന്റെയും താമസം കൂലിപ്പണിക്കാരനായ മകനും ഒപ്പമുണ്ട്. ഓടുമേഞ്ഞ വീട് കാലപ്പഴക്കത്തില്‍ ചോര്‍ന്നൊലിച്ച അവസ്ഥയാണ്. ശുചിമുറിയടക്കം തകര്‍ന്നുകിടക്കുന്നു. പുറമ്പോക്കായതിനാല്‍ വീടിന് അറ്റകുറ്റപ്പണികള്‍ നടത്താനാവാത്ത അവസ്ഥയാണ്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി അപേക്ഷന നല്‍കിയെങ്കിലും പരിഗണിയ്ക്കപ്പെട്ടില്ല. സര്‍ക്കാര്‍ അവഗണിച്ചെങ്കിലും ദൈവം ലൈഫ് നല്‍കിയെന്നാണ് കുടുംബം പറയുന്നത്. മൂന്നു പെണ്‍മക്കളുടെ വിവാഹം ഭര്‍ത്താവിന്റെ അനാരോഗ്യം എന്നിവ മൂലം വര്‍ഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് റോസിലിന്‍ പറയുന്നു.
advertisement
ഒരു കോടി 20 ലക്ഷം രൂപയാണ് ലോട്ടറി വിറ്റ കമ്മീഷനായി റോസിലിയ്ക്ക് ലഭിയ്ക്കുക. നിലവില്‍ താമസിയ്ക്കുന്ന സ്ഥലത്തിനടുത്ത് എവിടെങ്കിലും അഞ്ച് സെന്റ് സ്ഥലം വാങ്ങണം.അതില്‍ ചെറിയ വീട്,കടങ്ങളുള്ളത് വീട്ടണം,മക്കളെ സഹായിയ്ക്കണം.ലോട്ടറിയടിച്ച് കോടിശ്വരിയായെങ്കിലും വില്‍പ്പന തുടരുമെന്ന് റോസിലി പറയുന്നു.
advertisement
അങ്കമാലിയിലെ ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് വില്‍പ്പനയ്ക്കായി നല്‍കിയത്.സമ്മാനം ലഭിച്ചയാള്‍ ഇവിടെയും ബന്ധപ്പെട്ടിട്ടില്ല.വിമാനത്താവളത്തില്‍ നിന്നും എടുത്ത ടിക്കറ്റായതിനാല്‍ എറണാകുളത്തിന് പുറത്താകും 10 കോടിയുടെ ഭാഗ്യവാനെന്നാണ് കണക്കുകൂട്ടല്‍.
ഒന്നാം സമ്മാനമായ പത്ത് കോടി രൂപ MA235610 എന്നീ നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ MG 456064 എന്ന നമ്പര്‍ ടിക്കറ്റിനാണ്. മൂന്നാം സമ്മാനം MA 372281 എന്ന നമ്പറിനാണ്. 250 രൂപയായിരുന്നു മണ്‍സൂണ്‍ ബംപര്‍ ലോട്ടറി വില.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 18, 2022 4:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Monsoon Bumper | പത്തുപവന്‍ കളഞ്ഞുകിട്ടിയിട്ടും മനസിളകിയില്ല; ചോർന്നൊലിയ്ക്കുന്ന വീട്ടിലേക്ക് ഒരു കോടി കമ്മീഷന്‍