സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 2315 പോയിന്റ് നേട്ടത്തില്‍; ബജറ്റ് ദിന ചരിത്രത്തിലെ റെക്കോർഡ് നേട്ടവുമായി ഓഹരി വിപണി

Last Updated:

ഫാര്‍മ ഒഴികെയുള്ള മേഖലകള്‍ ഒരുശതമാനം മുതല്‍ എട്ടുശതമാനംവരെ നേട്ടമുണ്ടാക്കി.

മുംബൈ: ബജറ്റ് ദിന ചരിത്രത്തിലെ റെക്കോർഡ് നേട്ടവുമായി ഓഹരി വിപണി. ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങളാണ് സെന്‍സെക്‌സിന് 2000 പോയന്റിലേറെ കുതിക്കാന്‍ കരുത്തായത്. നിഫ്റ്റിയാകട്ടെ 14,200 കടക്കുകയുംചെയ്തു. സെന്‍സെക്‌സ് 2314.84 പോയിന്റ് (5ശതമാനം) ഉയര്‍ന്ന് 48,600.61ലും നിഫ്റ്റി 646.60 പോയന്റ് (4.74 ശതമാനം) നേട്ടത്തില്‍ 14,281.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1902 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 979 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 198 ഓഹരികള്‍ക്ക് മാറ്റമില്ല.
ഫാര്‍മ ഒഴികെയുള്ള മേഖലകള്‍ ഒരുശതമാനം മുതല്‍ എട്ടുശതമാനംവരെ നേട്ടമുണ്ടാക്കി. ബി എസ് ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 2-3 ശതമാനം ഉയര്‍ന്നു. ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
advertisement
പൊതുമേഖല ബാങ്കുകളുടെയും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും സ്വകാര്യവത്കരണവും ഇന്‍ഷുറന്‍സ് രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49ശതമാനത്തില്‍നിന്ന് 74 ശതമാനമാക്കി ഉയര്‍ത്തിയതും വിപണി നേട്ടമാക്കി. നിക്ഷേപക സമൂഹത്തില്‍നിന്ന് ലഭിച്ച സ്വീകാര്യതയാണ് സെന്‍സെക്‌സിന് 2000 പോയന്റിലേറെ കുതിപ്പേകിയത്. തുടര്‍ച്ചയായി ആറുദിവസത്തെ നഷ്ടത്തിന് ശേഷമാണ് സെൻസെക്സ് ഉയരങ്ങളിലേക്ക് കുതിച്ചത്.
advertisement

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തി

രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ വൻ അഴിച്ചുപണി പ്രഖ്യാപിച്ച് ധനമന്ത്രി. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. നിലവിലെ പരിധി 49 ശതമാനമാണ്.
advertisement
2021-22 ല്‍ തന്നെ എല്‍ഐസിയുടെ പ്രാരംഭ ഓഹരി വിൽപന ഐപിഒ) കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഈ സെഷനില്‍ തന്നെ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. ഐപിഒയുമായി എല്‍.ഐ.സി. മുന്നോട്ട് പോകുന്നതിനിടയിലാണ് ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം.
മലയാളം വാർത്തകൾ/ വാർത്ത/Money/
സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 2315 പോയിന്റ് നേട്ടത്തില്‍; ബജറ്റ് ദിന ചരിത്രത്തിലെ റെക്കോർഡ് നേട്ടവുമായി ഓഹരി വിപണി
Next Article
advertisement
KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലംമാറ്റി
KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലംമാറ്റി
  • വടക്കാഞ്ചേരി എസ്എച്ച്ഒ യു കെ ഷാജഹാനെ സ്ഥലം മാറ്റി, പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റം.

  • കെ എസ് യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തിൽ മജിസ്ട്രേറ്റ് കോടതി വിമർശനം.

  • പ്രതികളെ മുഖംമൂടി ധരിപ്പിച്ചത് തിരിച്ചറിയൽ പരേഡിനായെന്ന് പൊലീസ് വിശദീകരണം.

View All
advertisement