ചെക്ക് ഒപ്പിടുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍? 

Last Updated:

ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി അടക്കം നിരവധി കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്

Cheque
Cheque
സാമ്പത്തിക ഇടപാടുകള്‍ക്കായി എല്ലാ ബാങ്കും നല്‍കുന്ന സൗകര്യങ്ങളാണ് പാസ്ബുക്ക്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവ. ഇതില്‍ ചെക്ക് ഒപ്പിടുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്.
1. തുക എഴുതിയതിന് ശേഷം ONLY എന്ന് എഴുതുക.
നിങ്ങള്‍ ചെക്കിലെഴുതുന്ന തുകയ്ക്ക് ശേഷം only എന്ന് എഴുതാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സാമ്പത്തിക തട്ടിപ്പുകള്‍ ചെറുക്കുന്നതിനായാണ് ഇത്തരത്തില്‍ രേഖപ്പെടുത്താന്‍ ബാങ്ക് അധികൃതര്‍ ആവശ്യപ്പെടുന്നത്. നിങ്ങള്‍ എഴുതിയ തുക പിന്നീട് മാറ്റം വരുത്താതിരിക്കാനുള്ള മുന്‍കരുതല്‍ സംവിധാനമാണിത്.
2. ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് സൂക്ഷിക്കരുത്.
ബ്ലാങ്ക് ചെക്കുകളില്‍ ഒരു കാരണവശാലും ഒപ്പിടരുത്. ഒപ്പിടുന്നതിന് മുമ്പ് പണം സ്വീകരിക്കുന്നയാളുടെ പേര്, എടുക്കേണ്ട തുക, തീയതി എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കില്‍ ബ്ലാങ്ക് ചെക്കില്‍ മാറ്റങ്ങള്‍ വരുത്തി ചിലര്‍ സാമ്പത്തിക ക്രമക്കേട് നടത്താനുള്ള സാധ്യതയുണ്ട്.
advertisement
3. കൃത്യമായ ഒപ്പ്
ചെക്കില്‍ ഒപ്പിടുമ്പോള്‍ നിങ്ങളുടെ ശരിയായ ഒപ്പ് തന്നെ രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണം. ചെറിയ പിഴവ് പോലും ചെക്ക് നിരസിക്കാന്‍ കാരണമാകും. ബാങ്കുകള്‍ നിങ്ങളുടെ ഒപ്പ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. അതിനാല്‍ തെറ്റ് കൂടാതെ വേണം ചെക്കില്‍ ഒപ്പ് രേഖപ്പെടുത്താന്‍.
4. കൃത്യമായ തീയതി രേഖപ്പെടുത്തണം.
ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി കൃത്യമായി പരിശോധിക്കണം. ഭാവിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാതിരിക്കാന്‍ ഈ പരിശോധന സഹായിക്കും. ഇടപാടുകളില്‍ സുതാര്യത നിലനിര്‍ത്താന്‍ പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
advertisement
5. ബോള്‍ പോയിന്റ് പെന്‍ ഉപയോഗിക്കുക.
ചെക്കില്‍ ഒപ്പിടുന്നതിനും പൂരിപ്പിക്കുന്നതിനുമായി ബോള്‍ പോയിന്റ് പേനകളാണ് ഉപയോഗിക്കേണ്ടത്. ചെക്കിന്റെ ഉള്ളടക്കത്തില്‍ പിന്നീട് മാറ്റം വരുത്താതിരിക്കാനാണ് ഈ രീതി ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്നത്.
6. അക്കൗണ്ടില്‍ ആവശ്യമായ പണം സൂക്ഷിക്കുക.
ചെക്ക് മടങ്ങുന്നത് തടയുന്നതിന് അക്കൗണ്ടില്‍ ആവശ്യമായ തുക നിലനിര്‍ത്തണം. അക്കൗണ്ടില്‍ മതിയായ പണം ഇല്ലാത്ത അവസ്ഥയിലാണ് ചെക്ക് മടങ്ങുന്നത്. അതിനാല്‍ ചെക്ക് ഒപ്പിടുന്നതിന് മുമ്പ് നിങ്ങളുടെ ബാങ്ക് ബാലന്‍സ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
7. ചെക്ക് നമ്പര്‍ എഴുതി സൂക്ഷിക്കുക.
ഒപ്പിട്ട ശേഷം ചെക്കിന്റെ നമ്പര്‍ എഴുതി സൂക്ഷിക്കണം. ഭാവിയിലുണ്ടാകുന്ന വെരിഫിക്കേഷനുകള്‍ക്ക് ഈ നമ്പര്‍ ഉപയോഗിക്കാനാകും.
മലയാളം വാർത്തകൾ/ വാർത്ത/Money/
ചെക്ക് ഒപ്പിടുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍? 
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement