Mukesh Ambani| 'ഡാറ്റാ വിപ്ലവത്തെ നയിക്കാൻ ഇന്ത്യ തയ്യാർ': ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വേൾഡ് സീരീസ് 2020ൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി
- Published by:Rajesh V
- news18-malayalam
Last Updated:
കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ നടക്കുന്ന ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെ കുറിച്ചും ടിഎം ഫോറത്തിന്റെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വേൾഡ് സീരീസ് 2020ൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി സംസാരിച്ചു.
ഡാറ്റാ അധിഷ്ഠിത ആഗോള മുന്നേറ്റത്തിന്റെ അവിഭാജ്യ പങ്കുവഹിക്കാൻ മാത്രമല്ല, ലോകത്തെ നയിക്കാനുള്ള ശാക്തീകരണത്തിനും ഇന്ത്യ തയാറാണെന്ന് ടിഎം ഫോറം സംഘടിപ്പിച്ച 2020 ലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വേൾഡ് സീരീസിലെ മുഖ്യ പ്രഭാഷണത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ആദ്യത്തെ രണ്ട് വ്യാവസായിക വിപ്ലവങ്ങളെ ഇന്ത്യ എങ്ങനെ നഷ്‌ടപ്പെടുത്തിയെന്നും അംബാനി പ്രസംഗത്തിനിടെ വിവരിച്ചു. എന്നാൽ വിവരസാങ്കേതിക വിദ്യയുടെ മൂന്നാമത്തെ വ്യാവസായിക വിപ്ലവകാലത്ത്, മുഴുവൻ വ്യവസായത്തെയും ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ നിർണായക പങ്ക് വഹിച്ചുവെങ്കിലും ആഗോളനേതൃത്വം നൽകുന്നതിൽ നിന്ന് വിട്ടുപോയി. നാലാം വ്യാവസായിക വിപ്ലത്തിൽ പ്രധാനപങ്കുവഹിക്കാൻ ഇന്ത്യ എങ്ങനെയെല്ലാം സജ്ജമായി കഴിഞ്ഞുവെന്നും മുകേഷ് അംബാനി ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ കണക്റ്റിവിറ്റി, ക്ലൗഡ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ഐഒടി, സ്മാർട്ട് ഉപകരണങ്ങൾ, എഐ, റോബോട്ടിക്സ്, ബ്ലോക്ക്ചെയിൻ, കൃത്രിമ, വെർച്വൽ റിയാലിറ്റി, ജീനോമിക്സ് എന്നിവ ഉൾപ്പെടുന്ന വ്യാവസായിക ആപ്ലിക്കേഷനുകൾ എന്നിവയെ നാലാം വ്യാവസായിക വിപ്ലവമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അൾട്രാ ഹൈ സ്പീഡ് കണക്റ്റിവിറ്റി, താങ്ങാനാവുന്ന സ്മാർട്ട് ഉപകരണങ്ങൾ, പരിവർത്തന ഡിജിറ്റൽ ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ ഇന്ത്യയെ അടുത്ത വ്യാവസായിക വിപ്ലവത്തിലേക്ക് നയിക്കുന്നതിനായി തന്റെ സംരംഭമായ റിലയൻസ് ജിയോ പിറവിയെടുത്തത് എങ്ങനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ടെലികോം വ്യവസായത്തിന് 2 ജി നെറ്റ്‌വർക്ക് നിർമ്മിക്കാൻ 25 വർഷമെടുത്തപ്പോൾ, ജിയോ 4 ജി നെറ്റ്‌വർക്ക് നിർമ്മിച്ചത് മൂന്ന് വർഷത്തിനുള്ളിൽ മാത്രമാണ്. ഡാറ്റ ഉപയോഗം വ്യാപകമാക്കുന്നതിന് , ലോകത്തിലെ ഏറ്റവും കുറഞ്ഞ ഡാറ്റാ താരിഫുകൾ അവതരിപ്പിച്ചു. കൂടാതെ ജിയോ ഉപയോക്താക്കൾക്ക് വോയിസ് കോളുകൾ പൂർണമായും സൗജന്യമാക്കി ”- ജിയോ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് അംബാനി പറഞ്ഞു.
advertisement
ഇന്ത്യയുടെ ഡാറ്റാ വിപ്ലവത്തിൽ ജിയോ വഹിക്കുന്ന പങ്കിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ''സ്മാർട്ട് ഉപകരണങ്ങൾ ബ്രേക്ക്‌നെക്ക് വേഗതയിൽ സ്വീകരിക്കുന്നതിലേക്ക് നയിച്ചു. കൂടാതെ ഇന്ത്യയിലെ സമസ്ത മേഖലകളിലും ഇതു ചലനം സൃഷ്ടിച്ചു. ഇന്ത്യയുടെ ഡാറ്റാ പ്രതിമാസ ഉപഭോഗം 0.2 ബില്യൺ ജിബിയിൽ നിന്ന് 1.2 ബില്യൺ ജിബിയായി ഉയർന്നു, ഇത് 600 % വളർച്ചയാണ്. ഡാറ്റ ഉപഭോഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന്, ഇന്ത്യ എല്ലാ മാസവും 6 എക്സാബൈറ്റ് ഡാറ്റ ഉപയോഗിക്കുന്നു. ജിയോ വരുന്നതിന് മുമ്പുള്ളതിനേക്കാൾ 30 ഇരട്ടിയിലധികം വരും ഇത്. വെറും നാല് വർഷത്തിനുള്ളിൽ ഞങ്ങൾ ലോകത്തിലെ 155ാം സ്ഥാനത്ത് നിന്ന് മൊബൈൽ ഡാറ്റ ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്തെത്തി. നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ ഇന്ത്യ തയാറല്ലെന്ന വ്യാപകമായ വിശ്വാസത്തെ ജിയോ തകർത്തു. നാലാം വ്യാവസായിക വിപ്ലവത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഇന്ന് എനിക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ പറയാൻ കഴിയും, ”-അംബാനി കൂട്ടിച്ചേർത്തു.
advertisement
Also Read- Silver Lake-Reliance Retail deal: റിലയൻസിൽ 1875 കോടി രൂപയുടെ അധിക നിക്ഷേപവുമായി സിൽവർ ലേക്
ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് കണക്റ്റിവിറ്റി, ഇന്ത്യയിലെ 5 ജി സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ജിയോയുടെ വളർച്ചയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ജിയോ പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതൽ നിക്ഷേപം വരുന്നതു പുതിയ തലമുറ സാങ്കേതികവിദ്യകളുടെ പുരോഗതിക്ക് കൂടുതൽ സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ''അടുത്ത തലമുറയിലെ സാങ്കേതിക ആസ്തികൾ നിർമിക്കുന്നതിന് നമ്മൾ നിക്ഷേപം നടത്തണം. ഡിജിറ്റൽ ഫിസിക്കൽ ഇക്കോസിസ്റ്റത്തിലുടനീളമുള്ള പോരായ്മകളെ നാം വേരോടെ പിഴുതെറിയണം. വിജയകരമായ പങ്കാളിത്തമുണ്ടാക്കണം. അതിനുശേഷം മാത്രമേ നമുക്ക് യഥാർത്ഥ ഡിജിറ്റൽ സമൂഹം കെട്ടിപ്പടുക്കാനും നിലനിർത്താനും കഴിയൂ. ഈ മൂല്യങ്ങളിൽ നിന്നാണ് ജിയോ സ്ഥാപിതമായത്. ഇത് ഒരു ബിസിനസ്സ് എന്ന നിലയിലല്ല, ഒരു ഡിജിറ്റൽ പ്രസ്ഥാനമായാണ് വിഭാവനം ചെയ്തിരിക്കുന്നത്, ”- തന്റെ മുഖ്യ പ്രഭാഷണത്തിന്റെ സമാപനത്തിൽ അംബാനി പറഞ്ഞു.
advertisement
Disclaimer:News18.com is part of Network18 Media & Investment Limited which is owned by Reliance Industries Limited that also owns Reliance Jio.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2020 6:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Mukesh Ambani| 'ഡാറ്റാ വിപ്ലവത്തെ നയിക്കാൻ ഇന്ത്യ തയ്യാർ': ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വേൾഡ് സീരീസ് 2020ൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി