നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Google @ 23 | നിങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുന്ന ഗൂഗിളിന് വയസ് എത്രയായി എന്ന് അറിയാമോ?

  Google @ 23 | നിങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുന്ന ഗൂഗിളിന് വയസ് എത്രയായി എന്ന് അറിയാമോ?

  ഈ ഇന്റർനെറ്റ് ഭീമനെക്കുറിച്ച് പലർക്കും അറിയാത്ത ചില രസകരമായ വസ്തുതകൾ ഉണ്ട്.

  (Representative image)

  (Representative image)

  • Share this:
   ഇന്റർനെറ്റ് ഭീമനായ ഗൂഗിൾ ഇന്ന് 23 -ാം ജന്മദിനം ആഘോഷിക്കുന്നു. ലാറി പേജ്, സെർജി ബ്രിന്‍ എന്നീ രണ്ട് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി  വിദ്യാർത്ഥികള്‍ തങ്ങളുടെ ഒരു യൂണിവേഴ്സിറ്റി ഗവേഷണ പദ്ധതിയായി ആരംഭിച്ച ഗൂഗിള്‍ ഇന്ന് ലോകത്തിന്റെ ഇന്റർനെറ്റ് ഉപയോഗ രീതിയെത്തന്നെ മാറ്റിമറിച്ചിരിക്കുന്നു. 1998 സെപ്റ്റംബർ 27 ന് ഗൂഗിൾ തങ്ങളുടെ ഔദ്യോഗിക യാത്ര തുടങ്ങിയപ്പോൾ, ഒരു ഇന്റർനെറ്റ് കമ്പനിക്ക് ലോകത്തെ മാറ്റാൻ കഴിയുമെന്ന് വളരെ കുറച്ചുപേർ മാത്രമേ വിശ്വസിച്ചിരുന്നുള്ളൂ, പക്ഷേ അത് അക്ഷരാർത്ഥത്തിൽ നടക്കുക തന്നെ ചെയ്തു.

   ഗൂഗിൾ അവതരിപ്പിച്ച പുതുമകളില്ലാതെ ഇന്ന് നമുക്ക് നമ്മുടെ ജീവിതം സങ്കൽപ്പിക്കാനേ കഴിയില്ല. Google ന് എല്ലാംതന്നെ അറിയാം. മിക്കവാറും എല്ലാ കാര്യങ്ങളും ലളിതമായ കീവേഡ് സെര്‍ച്ചിലൂടെ നിങ്ങൾക്ക് അറിയാനാകും. എന്നിരുന്നാലും, ഈ ഇന്റർനെറ്റ് ഭീമനെക്കുറിച്ച് പലർക്കും അറിയാത്ത ചില രസകരമായ വസ്തുതകൾ ഉണ്ട്. അതിനാൽ, ഈ രസകരമായ   വസ്തുതകൾ എല്ലാരുമറിയട്ടെയെന്ന്‍ ഞങ്ങളും കരുതുന്നു.

   പേരിലെ തെറ്റ് (മിസ്പെൽറ്റ് നെയിം)
   "ഗൂഗിൾ" എന്ന പേര് യഥാർത്ഥത്തിൽ 'ഗൂഗോൾ' (‘googol’)  എന്ന ഗണിതശാസ്ത്ര പദത്തിലെ ഒരു പദകേളിയാണ് (വേഡ് പ്ലേ), അത് നമ്പർ 1നെയും തുടർന്ന് നൂറ് പൂജ്യങ്ങളെയും  പ്രതിനിധീകരിക്കുന്നു. ഗൂഗിളിന്റെ സ്ഥാപകര്‍ "വെബിലെ അനന്തമായ വിവരങ്ങൾ" ഓർഗനൈസ് ചെയ്യാൻ ആഗ്രഹിച്ചതിനാലാണ് ഈ പേര് തിരഞ്ഞെടുത്തത്.

   ഒരു വാടക ഗാരേജിൽ നിന്ന് ആരംഭിച്ച പ്രയാണം
   ലോകത്തിലെ എല്ലാ അസാധാരണ കഥകളെയും പോലെ, ഗൂഗിളിന്റെ യാത്രയും ഒരു എളിയ തുടക്കത്തിൽ നിന്നായിരുന്നു. ഇന്ന് ഈ  ഇന്റർനെറ്റ് ഭീമന് ഇപ്പോൾ ലോകത്തിലെ എല്ലാ പ്രധാന രാജ്യങ്ങളിലും ഓഫീസുകൾ ഉണ്ടെങ്കിലും, ഒരിക്കൽ കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ഒരു വാടക ഗാരേജിൽ നിന്നാണ് ഇത് പ്രവർത്തനമാരംഭിച്ചിരുന്നത്. സ്ഥാപകര്‍ അവരുടെ സുഹൃത്ത് സൂസൻ വോജ്‌സിക്കിയുടെ ഗാരേജാണ്‌ ഓഫീസ് സ്പെയ്സായി വാടകയ്ക്ക് എടുത്തത്, ഇപ്പോൾ അദ്ദേഹം യൂട്യൂബിന്റെ സിഇഒ ആണ്!

   ആദ്യത്തെ പേര് - ബാക്ക് റബ്ബ്
   1996 ൽ അവര്‍ നടത്തിയ ഒരു യൂണിവേഴ്സിറ്റി ഗവേഷണ പദ്ധതിയുടെ പേരില്‍ ഗൂഗിളിന്റെ സ്ഥാപകനായ ലാറി പേജും സെർജി ബ്രിനും തങ്ങളുടെ കമ്പനിക്ക് 'ബാക്ക്‌റബ്' എന്ന് പേരിടാനാണ്‌ പദ്ധതിയിട്ടിരുന്നത്. ഒരു വെബ്‌സൈറ്റ് എത്രയേറെ പ്രധാനമാണെന്നോ മറ്റേതെങ്കിലും സൈറ്റുകളുമായി ബന്ധപ്പെട്ടതാണെന്നോ മനസിലാക്കാൻ പ്രോഗ്രാം വെബിന്റെ ബാക്ക്‌ലിങ്കുകൾ വിശകലനം ചെയ്തതിനാലാണ് എഞ്ചിന്റെ പേരിനായി ഇരുവരും ബാക്ക്‌റബ് തിരഞ്ഞെടുത്തത്. എന്നിരുന്നാലും, ഈ പേര് പിന്നീട് ഗൂഗിളിനായി ഉപേക്ഷിക്കുകയുണ്ടായി.

   ഗൂഗിളിന്റെ പേരിന്റെ മിസ്പെൽറ്റ് പതിപ്പുകളിലുള്ള ഡൊമെയ്ന്‍ നെയ്മുകളുടെ ഉടമസ്ഥാവകാശം ഗൂഗിളിനുതന്നെയാണ്‌. Gooogle.com, goolr.com, gogle.com എന്നിങ്ങനെ അതിന്റെ പേരിന്റെ തെറ്റായ പതിപ്പിന്റെ ഒന്നിലധികം ഡൊമെയ്ൻ പേരുകൾ Google സ്വന്തമാക്കിയിട്ടുണ്ട്.

   ഗൂഗിൾ ഇമേജിന്റെ ജെന്നിഫർ ലോപ്പസ് കണക്ഷൻ
   1998 ൽ ഗൂഗിൾ സ്ഥാപിതമായപ്പോൾ, 2001 ജൂലൈ വരെ ഗൂഗിൾ ഇമേജുകൾ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചിട്ടില്ലായിരുന്നു. ഈ പുതിയ സംരംഭത്തിന് പിന്നിൽ 2000 ഗ്രാമി അവാർഡുവേളയിലെടുത്ത  പോപ്പ് താരം ജെന്നിഫർ ലോപ്പസ് റെഡ് കാര്‍പ്പെറ്റില്‍ നില്‍ക്കുന്ന ഫോട്ടോയിൽ നിന്നുള്ള പ്രചോദനമായിരുന്നു. ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പച്ച വസ്ത്രമാണ് ലോപ്പസ് ധരിച്ചിരുന്നത്, ഫോട്ടോയെക്കുറിച്ചുള്ള അന്വേഷണങ്ങളാൽ ഗൂഗിൾ സെർച്ച് എഞ്ചിൻ നിറഞ്ഞു. അക്കാലത്ത് ഇത് ഏറ്റവും ജനപ്രിയമായ ചോദ്യമായിരുന്നു, എന്നാൽ ഉപയോക്താക്കൾക്ക്  എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാന്‍ ഗൂഗിളിന് കൃത്യമായ മാർഗമൊന്നുമില്ലായിരുന്നു. ഇത് അവരുടെ പ്ലാറ്റ്ഫോമിൽ ഇമേജ് സെര്‍ച്ചുകള്‍ക്കായുള്ള സംരംഭം അവതരിപ്പിക്കാൻ Google ന് പ്രചോദനം നൽകി.

   ചൈനയിൽ നിരോധിച്ചിരിക്കുന്നു
   ലോകത്തിലെ മൊത്തം സെർച്ച് എഞ്ചിൻ വിപണിയുടെ ഏതാണ്ട് 88.6 ശതമാനവും ഗൂഗിളിന്റേതാണെങ്കിലും, ചൈനീസ് സർക്കാർ നിരോധിച്ച നിരവധി വെബ്സൈറ്റുകളിൽ ഒന്നാണിത്.

   ഗൂഗിളിന്റെ ആദ്യ ട്വീറ്റ്
   മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ ഗൂഗിൾ 2009 ഫെബ്രുവരിയിൽ ഒരു ബൈനറി ട്വീറ്റുമായി തങ്ങളുടെ വരവ് പ്രഖ്യാപിച്ചു. കമ്പനി ട്വീറ്റ് ചെയ്തു, "ഞാൻ 01100110 01100101 01100101 01101100 01101001 01101110 01100111 00100000 01101100 01110101 01100011 01101011 01111001 00001010."  ഇത് വിവർത്തനം ചെയ്താല്‍ "ഞാൻ ഭാഗ്യവാനാണെന്ന് തോന്നുന്നു" എന്നാണ്‌ സൂചിപ്പിക്കുക.

   ആടുകളെ വാടകയ്ക്കെടുക്കുന്നു
   ഗൂഗിളിന്റെ ഹെഡ്ക്വാർട്ടേഴ്സ് പുൽത്തകിടിയിൽ ആട് പുല്ല് മേയുന്ന ദൃശ്യം കാണുന്നത് വളരെ സാധാരണമാണ്.   ഈ ജോലി ചെയ്യാൻ പുല്ല് വെട്ടുന്നവരെ ഉപയോഗിക്കുന്നതിനുപകരം പുൽത്തകിടിയില്‍ മേയുന്നതിനായി  കമ്പനി ആടുകളെ വാടകയ്ക്കെടുക്കുകയാണ്‌ ചെയ്യുന്നത്.
   Published by:Jayesh Krishnan
   First published:
   )}