DogeRAT | വ്യാജ ആൻഡ്രോയ്ഡ് ആപ്പുകളിലൂടെ പുതിയ മാൽവെയർ വ്യാപിക്കുന്നു; എങ്ങനെ സുരക്ഷിതരാകാം?

Last Updated:

ജനപ്രിയ ആപ്പുകളെന്ന വ്യാജേനയാണ് ഡോ​ഗ്‍റാറ്റ് മാൽവെയർ പ്രത്യക്ഷപ്പെടുന്നത്. ഈ മാൽവെയർ വഴി ഹാക്കർമാർക്ക് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് റിമോട്ട് ആക്‌സസ് ലഭിക്കുകയും ചെയ്യും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വ്യാജ ആൻഡ്രോയ്ഡ് ആപ്പുകളിലൂടെ പുതിയ മാൽവെയർ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ഡോ​ഗ്റാറ്റ് (DogeRAT (Remote Access Trojan) എന്നാണ് ഈ മാൽവെയറിന്റെ പേര്. ടെലിഗ്രാം വഴിയും മറ്റ് സോഷ്യൽ മീഡിയ ആപ്പുകൾ വഴിയും ഈ മാൽവെയർ അടങ്ങിയ ആപ്പുകൾ ഉപയോക്താക്കൾക്ക് അയച്ചുകൊടുക്കുന്നതായാണ് റിപ്പോർട്ട്.
ബാങ്കിംഗ് പാസ്‌വേഡുകൾ, ഗവൺമെന്റ് ഐഡികൾ എന്നിവ പോലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ മോഷ്‌ടിക്കാൻ കഴിയുന്ന ഒരു ഓപ്പൺ സോഴ്‌സ് ആൻഡ്രോയിഡ് മാൽവെയറാണ് ഡോ​ഗ്റാറ്റ് എന്നാണ് കണ്ടെത്തൽ. ബാങ്കിംഗ്, ഇ-കൊമേഴ്‌സ്, വിനോദം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കളെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്.
ജനപ്രിയ ആപ്പുകളെന്ന വ്യാജേനയാണ് ഡോ​ഗ്‍റാറ്റ് മാൽവെയർ പ്രത്യക്ഷപ്പെടുന്നത്. അത് ഉപഭോക്താക്കളുടെ മൊബൈൽ ഉപകരണങ്ങളിൽ എത്തിയാൽ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തപ്പെടും. ഈ മാൽവെയർ വഴി ഹാക്കർമാർക്ക് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് റിമോട്ട് ആക്‌സസ് ലഭിക്കുകയും ചെയ്യും. അങ്ങനെ ഈ മൊബൈൽ ഫോണുകൾ ഹാക്കർമാർക്ക് ഉപയോഗിക്കാനാകും. അതുവഴി അവർക്ക് ഫയലുകളിൽ മാറ്റം വരുത്താനും, കോൾ റെക്കോർഡുകൾ ചെയ്യാനും, ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും ഉപയോഗിച്ച് ഫോട്ടോ എടുക്കാനുമെല്ലാം സാധിക്കും.
advertisement
രണ്ട് ടെലിഗ്രാം ചാനലുകളിൽ ഡോ​ഗ്റാറ്റ് വിൽപനക്ക് വെച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രീമിയം പതിപ്പും മാൽവെയർ ക്രിയേറ്റർമാർ സൃഷ്ടിച്ചിട്ടുണ്ട്.
എങ്ങനെ സുരക്ഷിതരാകാം?
അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളിലും അറ്റാച്ച്‌മെന്റുകളിലും ക്ലിക്ക് ചെയ്യുമ്പോൾ എപ്പോഴും ജാഗ്രത പാലിക്കുക. മാൽവെയറിൽ നിന്ന് രക്ഷപെടാൻ ഇത്തരം ലിങ്കുകളിൽ പരമാവധി ക്ലിക്ക് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇതിനു പുറമേ ഉപയോക്താക്കൾ തങ്ങളുടെ മൊബൈൽ ഉപകരണങ്ങൾ എപ്പോഴും അപ് ടു ഡേറ്റ് ആയി സൂക്ഷിക്കണം. സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളിൽ പലപ്പോഴും ഈ മാൽവെയറുകളെ പ്രതിരോധിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. ഓൺലൈൻ വൈറസുകളുടെയും മാൽവെയറുകളുടെയും അപകട സാധ്യതകളെക്കുറിച്ച് സ്വയം സ്വയം അറിഞ്ഞിരിക്കുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുക. നിങ്ങൾ ക്ലിക്ക് ചെയ്യുന്ന ലിങ്കുകളെക്കുറിച്ചും നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകളെക്കുറിച്ചും നന്നായി മനസിലാക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Tech/
DogeRAT | വ്യാജ ആൻഡ്രോയ്ഡ് ആപ്പുകളിലൂടെ പുതിയ മാൽവെയർ വ്യാപിക്കുന്നു; എങ്ങനെ സുരക്ഷിതരാകാം?
Next Article
advertisement
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ എന്ന് കെ ടി ജലീല്‍
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; UDF പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ ജലീല്‍
  • മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയർത്തി മുസ്ലിം ലീഗ് എംഎൽഎ രംഗത്തെത്തി.

  • താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

  • ജില്ലാ വിഭജനം അനിവാര്യമാണെന്ന് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അഭിപ്രായപ്പെട്ടു.

View All
advertisement