Kerala Budget 2021: ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ 20 ലക്ഷം പേർക്ക് ജോലി; കെ ഡിസ്കിന് 200 കോടി രൂപ

Last Updated:

അഫിലിയേറ്റഡ് കോളേജുകള്‍ക്ക് 1000 കോടി രൂപ നൽകും.

തിരുവനന്തപുരം: 20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷംകൊണ്ട് ഡിജിറ്റല്‍ പ്ലാ്റ്റ്‌ഫോം വഴി ജോലി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജോലിക്കാവശ്യമായ കമ്പ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്പ അനുവദിക്കും. രണ്ടു വർഷം കൊണ്ട് തിരിച്ചടയ്ക്കാം. ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാൽ മതിയാകും. 2021 ഫെബ്രുവരിയിൽ രജിസ്ട്രേഷൻ ആരംഭിക്കും. കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന് (കെ-ഡിസ്‌ക്) 200 കോടി രൂപ വകയിരുത്തും.
തൊഴിലില്ലായ്മയാണ് സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളി. തൊഴിലില്ലാത്ത 5.8 ശതമാനം പുരുഷന്മാരും 19.1 ശതമാനം സ്ത്രീകളുമുണ്ടെന്നാണ് കണക്ക്. കോവിഡ് കാലം വർക്ക് ഫ്രം ഹോമിന് തുടക്കമിട്ടു. വർക്ക് നിയർ ഹോം പദ്ധതിക്ക് 20 കോടി രൂപ വകയിരുത്തി. വർക്ക് ഫ്രം ഹോം പദ്ധതിയും നടപ്പാക്കും. വനിതകൾക്ക് ജോലി നൽകാൻ ബൃഹത് പദ്ധതി. കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും.
advertisement
Also Read- കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് കവിത ചൊല്ലി തുടക്കം; ക്ഷേമപെൻഷൻ 1600 രൂപയാക്കി
അഫിലിയേറ്റഡ് കോളേജുകള്‍ക്ക് 1000 കോടി രൂപ നൽകും. സര്‍വകലാശാല പശ്ചാത്തല സൗകര്യ വികസനത്തിന് 2000 കോടി അനുവദിക്കുന്നുവെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പറഞ്ഞു. ഈ സർക്കാരിന്റെ അവസാന ബജറ്റാണിത്. പിണറായി സർക്കാരിന്റെ ആറാമത്തെയും മന്ത്രി ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Budget 2021: ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ 20 ലക്ഷം പേർക്ക് ജോലി; കെ ഡിസ്കിന് 200 കോടി രൂപ
Next Article
advertisement
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
  • എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ എസ്‌എച്ച്ഒ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്.

  • 2024 ജൂൺ 20നുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശപ്രകാരം പുറത്തുവന്നു.

  • പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

View All
advertisement