'ക്രിക്കറ്റിലെത്തിയത് തികച്ചും യാദൃശ്ചികമായി'; 400 വിക്കറ്റുകൾ പൂർത്തിയാക്കിയ അശ്വി൯ മനസു തുറക്കുന്നു
- Published by:Anuraj GR
- news18-malayalam
Last Updated:
നാനൂറ് വിക്കറ്റുകൾ കരസ്ഥമാക്കിയ അശ്വിന്റേത് സ്വപ്ന തുല്യമായ ഒരു കരിയറാണ്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റ് പരമ്പരയിലാണ് അശ്വി൯ പുതിയ നാഴികകല്ല് പിന്നിടുന്നത്.
ഇന്ത്യ൯ ക്യാപ്റ്റ൯ വിരാട് കോലി ആധുനിക ക്രിക്കറ്റ് ഇതിഹാസം എന്നു വിശേഷിപ്പിച്ച ടീം ഇന്ത്യ ഓഫ് സ്പിന്നർ രവിചന്ദ്ര൯ അശ്വി൯ പറയുന്നത് താ൯ വളരെ യാദൃശ്ചികമായാണ് ക്രിക്കറ്റിലെത്തിയെതെന്നാണ്. നാനൂറ് വിക്കറ്റുകൾ കരസ്ഥമാക്കിയ അശ്വിന്റേത് സ്വപ്ന തുല്യമായ ഒരു കരിയറാണ്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റ് പരമ്പരയിലാണ് അശ്വി൯ പുതിയ നാഴികകല്ല് പിന്നിടുന്നത്. ഇന്ത്യ പത്ത് വിക്കറ്റിന് മാച്ച് വിജയിച്ചിരുന്നു. മത്സരത്തിൽ ഏഴു വിക്കറ്റ് നേടിയ ഈ ഇന്ത്യ൯ താരം മൊത്തം 401 വിക്കറ്റുകൾ ഇതുവരെ നേടിയിട്ടുണ്ട്.
'വളരെ യാദൃശ്ചികമായിട്ടാണ് ഞാ൯ ക്രിക്കറ്റ് ഫീൽഡിലെത്തുന്നത്. ക്രിക്കറ്റ് കളിക്കാരനായി മാറിയ ഒരു ക്രിക്കറ്റ് ആരാധകനാണ് ശരിക്കും ഞാ൯. ഇതൊരു സ്വപ്ന സാക്ഷാൽക്കാരമാണ്. ഇന്ത്യ൯ ജഴ്സി അണിയുമെന്നോ, ഇന്ത്യക്കു വേണ്ടി കളിക്കുമെന്നോ ഞാ൯ ഒരിക്കലും വിചാരിച്ചിരുന്നില്ല'- ബിസിസിഐ ഡോട്ട് ടിവിക്ക് നൽകിയ അഭിമുഖത്തിൽ അശ്വി൯ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ വിശദീകരണങ്ങൾ അദ്ദേഹം നടത്തിയിട്ടില്ല.
കോവിഡ് 19 മഹാമാരി വ്യാപനത്തെ തുടർന്നുണ്ടായ രാജവ്യാപകമായ ലോക്ക്ഡൗൺ കാലത്താണ് ഇന്ത്യക്കു വേണ്ടി കളിക്കാനായതിൽ എത്ര ഭാഗ്യവാനാണെന്ന് തന്നെ ഓർമ്മിപ്പിച്ചതെന്ന് അശ്വി൯ പറയുന്നു. 'ഓരോ തവണ ഇന്ത്യക്കു വേണ്ടി കളിക്കുമ്പോഴും മത്സര ഫലം വിജയമാണെങ്കിൽ വല്ലാത്തൊരു അനുഗ്രഹം ലഭിച്ചു എന്ന ഒരു തോന്നൽ മനസ്സിൽ ഉണ്ടാവാറുണ്ട്. കോവിഡ് കാലത്താണ് യഥാർത്ഥത്തിൽ ഇന്ത്യക്ക് വേണ്ടി കളിക്കാനായത് എത്ര വലിയ മഹത്വമുള്ള കാര്യമാണ് എന്ന പൂർണ്ണ ബോധ്യം വന്നത്'- അശ്വി൯ പറയുന്നു.
advertisement
'ഐപിഎൽ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഓസ്ത്രേലിയ൯ പര്യടന ടീമിൽ ഉൾപ്പെടുത്തപ്പെടുമെന്ന് ഞാ൯ പ്രതീക്ഷിച്ചിരുന്നില്ല. ഞാ൯ ഇഷ്ടപ്പെടുന്ന കളി എനിക്ക് വേണ്ടതത്രയും തിരിച്ചു നൽകുകയാണ്' ശ്രീലങ്ക൯ ക്രിക്കറ്റ് ഇതിഹാസമായ മുത്തയ്യ മുരളീധരന് ശേഷം 400 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ ഫാസ്റ്റ് ബോളറാണ് അശ്വി൯. ലോക്ഡൗണ് കാലത്ത് ഒരുപാട് മികച്ച ബോളർമാറുടെ വീഡിയോ കണ്ടത് തന്റെ ഫോം കുടുതൽ മെച്ചപ്പെടുത്താ൯ ഉപകരിച്ചെന്ന് അശ്വി൯ പറയുന്നു.
advertisement
'മുമ്പും ഒരുപാട് മാച്ച് വീഡിയോകൾ കണ്ടിരുന്നുവെങ്കിലും ലോക്ക്ഡൗൺ കാലത്ത് കണ്ടവ കൂടുതൽ ഉപകാരപ്രദമായിരുന്നു. ഈ കാലത്ത് ഒരുപാട് പഴയ കാല മത്സരങ്ങൾ കാണാനായി. സച്ചിന്റെ ചെപ്പോക്കിലെ സെഞ്ചുറി ഇത്തവണയും യൂട്യൂബിലിരുന്ന് കണ്ടു' 34 വയസ്സുകാരനായ ചെന്നെയിൽ ജനിച്ച താരം പറയുന്നു.
ഇംഗ്ലണ്ടിനതിരെയുള്ള മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവിസം ജൊഫ്ര ആർച്ചറിന്റെ വിക്കറ്റ് വീഴ്തിയാണ് അശ്വി൯ റെക്കോർഡ് നേടിയത്. ബാറ്റ്സമാ൯ വിക്കറ്റ് റിവ്യൂ ആവശ്യപ്പെട്ട അവസരത്തിൽ മാത്രമാണ് താ൯ 400 വിക്കറ്റ് നേടിയിരിക്കുന്നു എന്ന ബോധ്യമുണ്ടായതെന്ന് അശ്വി൯ ഓർക്കുന്നു. പത്ത് വിക്കറ്റിന് ഇന്ത്യ മത്സരം വിജയിച്ചു.
advertisement
'സത്യം പറഞ്ഞാൽ എനിക്ക് പ്രത്യേക വികാരമൊന്നും അനുഭവപ്പെട്ടിരുന്നില്ല. നല്ല സമ്മർദ്ദത്തിലായിരുന്നു
ഞങ്ങൾ'- താരം പറയുന്നു. 'ബോർഡിൽ 400 വിക്കറ്റുകൾ എന്ന ഫ്ലാഷ് തെളിഞ്ഞപ്പോൾ സ്റ്റേഡിയം മൊത്തം എഴുന്നേറ്റ് നിന്ന് കൈയടിക്കുന്നുണ്ടായിരുന്നു. പക്ഷെ അത് എനിക്കെങ്ങനെ ഫീൽ ചെയ്തു എന്നു ചോദിച്ചാൽ കൃത്യമായി പറയാ൯ പറ്റില്ല. കഴിഞ്ഞ മൂന്ന് മാസം ഒരു യക്ഷിക്കഥ പോലെ തോന്നുന്നു.”- അശ്വിൻ പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 27, 2021 1:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ക്രിക്കറ്റിലെത്തിയത് തികച്ചും യാദൃശ്ചികമായി'; 400 വിക്കറ്റുകൾ പൂർത്തിയാക്കിയ അശ്വി൯ മനസു തുറക്കുന്നു