പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ കായികതാരങ്ങളും ജീവനക്കാരും ഉൾപ്പെടെ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (S A I) വൃത്തങ്ങൾ അറിയിച്ചു. 380 പേർക്കിടയിലാണ് കോവിഡ് ടെസ്റ്റ് നടത്തിയത്.
കോവിഡ് സ്ഥിരീകരിച്ച 26 പേരിൽ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കേണ്ട കായികതാരങ്ങൾ ആരും ഉൾപ്പെട്ടിട്ടില്ല. പുരുഷന്മാരുടെ ബോക്സിങ് ടീം ചീഫ് കോച്ച് സി എ കുട്ടപ്പ, ഷോട്ട് പുട്ട് കോച്ച് മൊഹീന്ദർ സിങ് ധില്ലൻ എന്നിവർ കോവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് എസ് എ ഐ വൃത്തങ്ങൾ അറിയിച്ചു.
'380-ൽപ്പരം കായിക താരങ്ങളെയാണ് കോവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. ബോർഡ് മുഴുവനായും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു' - ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. കോവിഡ് സ്ഥിരീകരിച്ച 26 പേരിൽ 10 പേരും ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രാക്ക് ആൻഡ് ഫീൽഡ് ട്രെയിനിങ് ഗ്രൂപ്പിൽ ഉള്ളവരാണ്.
സ്ത്രീ ഉടമസ്ഥതയിലുള്ള ബിസിനസുകളിൽ നിന്നും സേവനങ്ങൾ സ്വീകരിക്കുന്നതിലൂടെ ലിംഗ അസമത്വത്തെ മറികടക്കാം
'കോവിഡ് പോസിറ്റീവ് ആയ കായികതാരങ്ങളെ ക്വാറന്റീൻ ചെയ്തിട്ടുണ്ട്. ക്യാമ്പസ് മുഴുവൻ സാനിറ്റൈസ് ചെയ്തു' - വൃത്തങ്ങൾ അറിയിച്ചു. സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായിരുന്ന ഭാരോദ്വഹന താരങ്ങൾക്കൊന്നും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് പോസിറ്റീവ് ആയ ബോക്സർമാരിൽ ഏഷ്യൻ സിൽവർ മെഡലിസ്റ്റ് ആയ ദീപ കുമാറും ഇന്ത്യ ഓപ്പൺ ഗോൾഡ് മെഡലിസ്റ്റ് ആയ സഞ്ജീതും ഉൾപ്പെടുന്നു. 'കുറച്ചു കൂടി പരിശോധനാഫലങ്ങൾ ലഭിക്കാനുണ്ട്. ബോക്സർമാരിൽ 7 പേർക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്', ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
#AskSRK | സൽമാൻ ഖാൻ എപ്പോഴും ഭായ് തന്നെയാണെന്ന് ഷാരുഖ് ഖാൻ
പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് പ്രധാനമായും ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ബോക്സിങ്, ട്രാക്ക്, ഫീൽഡ് താരങ്ങളുടെ കേന്ദ്രമാണ്. ഒളിമ്പിക്സ് താരങ്ങൾക്കൊന്നും കോവിഡ് സ്ഥിരീകരിച്ചില്ല എന്നത് ആശ്വാസകരമാണ്. 'ഒളിമ്പിക്സിൽ പങ്കെടുക്കേണ്ട താരങ്ങളുടെയും കോച്ചുകളുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് പട്യാലയിലെയും ബാംഗ്ലൂരിലെയും ക്യാമ്പസുകളിൽ എല്ലാവർക്കും ആർ ടി പി സി ആർ ടെസ്റ്റ് നടത്തി വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചത്' - എസ് എ ഐ ഒദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ബാംഗ്ലൂരിലെ നാഷണൽ സെന്റർ ഓഫ് എക്സലൻസിൽ നാലുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കൊറോണ വൈറസിനെ 'നിർജീവമാക്കാൻ' കഴിയുന്ന പുതിയ ഉപകരണവുമായി ചൈനീസ് ഗവേഷകർ
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ബുധനാഴ്ച 72,019 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 457 പേരുടെ മരണത്തോടെ ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ സംഭവിച്ച ദിവസമായിരുന്നു ബുധനാഴ്ച. കേരളത്തിൽ പുതുതായി 2653 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 49,427 ആളുകളെ ടെസ്റ്റിന് വിധേയരാക്കി. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 5.37% ആയി ഉയരുകയും ചെയ്തു. സമ്പൂർണ്ണ ലോക്ഡൗണിലേക്ക് ഇനി രാജ്യം പോകില്ലെന്നിരിക്കെ തന്നെ നിയന്ത്രണങ്ങൾ കർശനമാക്കാതെ രോഗവ്യാപനം തടയാൻ കഴിയില്ലെന്നതാണ് വിലയിരുത്തൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boxing, Covid 19, Covid 19 Centre, Sports