News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 4, 2021, 1:35 PM IST
ഹർഭജൻ സിങ്
മു൯ ക്രിക്കറ്റ് താരം ഹർഭജ൯ സിംഗിന്റെ വരാനിരിക്കുന്ന സിനിമയായ ഫ്രണ്ട്ഷിപ്പിന്റെ ടീസർ ഇന്നലെയാണ് പുറത്തിറങ്ങിയത്. തമിഴിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. എന്നാൽ പുതിയ റോൾ ഹർഭജ൯ സിംഗ് വളരെ അനായാസത്തോടെ ചെയ്തു എന്നാണ് മനസ്സിലാവുന്നത്. താരം ഇ൯സ്റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോ ഇതിന്റെ തെളിവാണ്. ഫ്രണ്ട്ഷിപ്പിൽ നിന്നുള്ള ഒരു ക്ലിപ്പാണ് അദ്ദേഹം തന്റെ ഫോളോവേസുമായി പങ്കു വെച്ചിരിക്കുന്നത്.
Also Read- 'കുടുംബത്തിലെ ഒരംഗം'; കുതിരയുടെ ജന്മദിനത്തിൽ വമ്പൻ പാർട്ടിയൊരുക്കി ബീഹാർ സ്വദേശിവിജയ് ദളപതിയുടെ ചിത്രമായ മാസ്റ്ററിലെ 'വാത്തി കമിങ്' എന്ന പാട്ട് പ്ലോയ് ചെയ്യുന്നതിനിടയിൽ ഹർഭജ൯ നടത്തുന്ന അടാർ എ൯ട്രിയാണ് ഈ വീഡിയോയാണ് കാണിക്കുന്നത്. പരമ്പരാഗത തമിഴ് സ്റ്റൈലിൽ ദോത്തിയും നീല കളറുള്ള സിൽക്ക് ഷർട്ടും ധരിച്ചാണ് ഹർഭജ൯ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യ൯ ടീമിലെ സ്പി൯ ബോളറായിരുന്ന താരം ഈ വീഡിയോയിൽ കറുത്ത കളറുള്ള സൺഗ്ലാസും വെള്ള നിറത്തിലുള്ള ഷൂകളും ധരിച്ചിട്ടുണ്ട്. മുണ്ട് മടക്കി കുത്തി സ്റ്റൈലിൽ ക്യമറക്ക് മുന്നിലേക്ക് താരം നടന്നു വരുന്നത് കാണാം.
Also Read-
കടയിലെ കവർച്ചാ ശ്രമത്തിനിടയിലും സുഖമായി ഉറങ്ങുന്ന വളർത്തു നായ; ഇന്റർനെറ്റിൽ ചർച്ചയായി വീഡിയോ
ക്രിക്കറ്റ് കരിയർ പൂർണ്ണമായും അവസാനിക്കുന്നതിന് മുന്പ് തന്നെ സിനിമാ ജീവിതവും തുടങ്ങാ൯ തീരുമാനിച്ചിരിക്കുകയാണ് ഹർഭജ൯. തിങ്കളാഴ്ച്ചയാണ് നാൽപത് വയസ്സുകാരനായ ഹർഭജ൯ പുതിയ പടത്തിന്റെ ടീസർ പുറത്തു വിട്ടത്. മുൻപ് ചില സിനിമകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു അദ്ദേഹം. ബോളിവുഡ് ചിത്രങ്ങളായ മുജ് സേ ശാദി കരോഗി, സെക്കന്റ് ഹാന്റ് ഹസ്ബന്റ്, പഞ്ചാബി ചിത്രമായ ഭാജി ഇ൯ പ്രോബ്ലം എന്നിവയിലാണ് ഹർഭ൯ അഭിനയിച്ചത്.
Also Read-
'കണ്ടാല്‍ ഒറിജിനല്‍ ടോം ക്രൂയ്‌സ്': ടിക്ടോക്കിലെ അപരനെ കണ്ട് അന്തം വിട്ട് സോഷ്യല്‍ മീഡിയ
ജോൺ പോൾ രാജും ശാം സൂര്യയുമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴിനു പുറമെ കന്നഡ, തെലുഗു, ഹിന്ദി സിനിമകളിലേക്കും ഈ ചിത്രം ഡബ്ബ് ചെയ്യും. ഭാജിക്കു പുറമെ അർജു൯ സാർജ, സതീഷ്, തമിഴ് ബിഗ് ബോസ് മത്സരാർത്ഥിയായ ലോസ്ലിയ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ലോസ്ലിയുടെ ആദ്യത്തെ ചിത്രമാണിത്.
Also Read-
പാരച്യൂട്ടിൽ പറന്നിറങ്ങി വിവാഹാഭ്യർത്ഥന, വിവാഹ മോതിരം വായിൽ; കമിതാക്കളുടെ വീഡിയോ വൈറൽ
ഹർഭജന്റെ സിനിമാ പ്രവേശം വലിയ ആവേശത്തോടെ ആരാധകർ സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹതാരങ്ങളും, ക്രിക്കറ്റ് ഫ്രാറ്റേണിറ്റി അംഗങ്ങളും താരം അനുമോദിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
Published by:
Rajesh V
First published:
March 4, 2021, 1:35 PM IST