Cristiano Ronaldo| തന്‍റെ ഷോട്ട് കൊണ്ട് നിലത്ത് വീണ യുവതിക്കരികിലേക്ക് ഓടിയെത്തി റൊണാൾഡോ; ജേഴ്സി സമ്മാനിച്ച് മടക്കം
- Published by:Rajesh V
- news18-malayalam
Last Updated:
അപ്രതീക്ഷിത ഷോട്ടിന്‍റെ ശക്തിയിൽ യുവതി താഴെ വീണു. ഇതുകണ്ട് വേലിക്കെട്ട് കടന്ന് യുവതിക്കരികിൽ ഓടിയെത്തി ക്ഷമചോദിച്ച റൊണാൾഡോ ഉടൻ തന്നെ വൈദ്യസഹായം ആവശ്യപ്പെട്ടു. ശേഷം റൊണാൾഡോ സമ്മാനിച്ച 7ാം നമ്പർ യുണൈറ്റഡ് ജഴ്സിയിൽ യുവതി നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ബേൺ: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള രണ്ടാം വരവിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം തോറ്റെങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും കളിപ്രേമികളുടെ മനംകവരുകയാണ്. യങ് ബോയ്സിനെതിരായ മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ റൊണാൾഡോയുടെ കിക്ക് ശരീരത്തിൽ പതിച്ച് ഗോൾപോസ്റ്റിന് പുറകിലുണ്ടായിരുന്ന ഗ്രൗണ്ട് സ്റ്റാഫിൽ പെട്ട യുവതി നിലത്തുവീണു.
അപ്രതീക്ഷിത ഷോട്ടിന്‍റെ ശക്തിയിൽ യുവതി താഴെ വീണു. ഇതുകണ്ട് വേലിക്കെട്ട് കടന്ന് യുവതിക്കരികിൽ ഓടിയെത്തി ക്ഷമചോദിച്ച റൊണാൾഡോ ഉടൻ തന്നെ വൈദ്യസഹായം ആവശ്യപ്പെട്ടു. ശേഷം റൊണാൾഡോ സമ്മാനിച്ച 7ാം നമ്പർ യുണൈറ്റഡ് ജഴ്സിയിൽ യുവതി നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
advertisement
യങ് ബോയ്സിനെതിരെ 13ാം മിനിറ്റിൽ സ്കോർ ചെയ്ത് റൊണാൾഡോ യുണൈറ്റഡിനെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ 35ാം മിനിറ്റിൽ ആരോൺ വാൻ ബിസെക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ യുണൈറ്റഡ് 10 പേരായി ചുരുങ്ങി. കാമറൂൺ താരം മൗമി എൻഗാമെല്യൂവിലൂടെ 66ാം മിനിറ്റിൽ ആതിഥേയർ ഒപ്പമെത്തി. ഇഞ്ച്വറി സമയത്തെ അവസാന മിനിറ്റിൽ (90+5) അമേരിക്കൻ താരം തിയോസൻ സെയ്ബാഷ്യുവാണ് യങ്ബോയ്സിന് ജയം സമ്മാനിച്ചത്.
Also Read- IPL | ചെന്നൈ സൂപ്പര്‍ കിങ്സിന് തിരിച്ചടി; സൂപ്പര്‍ താരം മുംബൈക്കെതിരായ മത്സരത്തില്‍ കളിക്കില്ല
advertisement
During Manchester United’s warm up, Cristiano rushed towards a steward after she got struck by a ball.
He later on gave her his jersey. 😍👏 pic.twitter.com/AumIEvp7XK
— TCR. (@TeamCRonaldo) September 14, 2021
advertisement
മത്സരത്തിലൂടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കോഡിനൊപ്പമെത്താൻ റൊണാൾഡോക്കായി. റയൽ മഡ്രിഡിന്‍റെ മുൻതാരം ഐകർ കസിയസിന്‍റെറെക്കോഡിനൊപ്പമാണ് താരമെത്തിയത്. 177 മത്സരങ്ങളാണ് കസിയസ് കളിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 15, 2021 4:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Cristiano Ronaldo| തന്‍റെ ഷോട്ട് കൊണ്ട് നിലത്ത് വീണ യുവതിക്കരികിലേക്ക് ഓടിയെത്തി റൊണാൾഡോ; ജേഴ്സി സമ്മാനിച്ച് മടക്കം