ലോകകപ്പ് നേടിയ മെസിയുടെ ചിത്രമുള്ള കറൻസി നോട്ട് പുറത്തിറക്കാൻ അർജന്‍റീന സെൻട്രൽ ബാങ്ക് തീരുമാനിച്ചോ?
- Published by:Anuraj GR
- news18-malayalam
Last Updated:
മെസിയുടെ ചിത്രം കറൻസി നോട്ടിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ഉദ്യോഗസ്ഥരുടെ 'തമാശ' സർക്കാർ കാര്യമായി എടുക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ
ബ്യൂണസ് അയേഴ്സ്: സ്വപ്നനേട്ടം കൈവരിച്ച് അർജന്‍റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകൻ ലയണൽ മെസിയുടെ ചിത്രമുള്ള കറൻസി നോട്ട് പുറത്തിറക്കുമെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിക്കുന്നുണ്ട്. റിപ്പബ്ലിക് ഓഫ് അർജന്റീനയുടെ സെൻട്രൽ ബാങ്ക് തങ്ങളുടെ 1000-പെസോ നോട്ടിൽ മെസ്സിയുടെ ചിത്രം ഉൾപ്പെടുത്താൻ നിർദ്ദേശിച്ചതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്തയിൽ എത്രത്തോളം വാസ്തവമുണ്ട്?
സെൻട്രൽ ബാങ്കിലെ ഉദ്യോഗസ്ഥർ തമാശരൂപേണയാണ് ഇത്തരമൊരു നിർദ്ദേശം നൽകിയതെന്നാണ് സാമ്പത്തിക ദിനപത്രമായ എൽ ഫിനാൻസിയറോ റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ 18 ന് നടന്ന ലോകകപ്പിൽ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനിയൻ ടീം ഫ്രാൻസിനെതിരെ 4-2 ന്റെ വിജയം അടയാളപ്പെടുത്തുന്ന രീതിയിൽ കറൻസി നോട്ട് പുറത്തിറക്കുന്ന കാര്യമാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് എൽ ഫിനാൻസിയറോ റിപ്പോർട്ട് പറഞ്ഞു. എന്നാൽ ഇത് ഔദ്യോഗിക തീരുമാനമല്ല. ഉദ്യോഗസ്ഥർ തമ്മിലുള്ള സംസാരത്തിനിടെ തമാശയായാണ് ഒരാൾ ഇത് അവതരിപ്പിച്ചതത്രെ.
advertisement
ഫിഫ ലോകകപ്പ് ഫൈനലിൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കിരീടം നേടിയാൽ മെസിയുടെ ചിത്രമുള്ള പെസോ നോട്ട് പുറത്തിറക്കണമെന്ന ആശയം സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥൻ തമാശയായി മുന്നോട്ടുവെച്ചിരുന്നുവത്രെ. എന്നാൽ 1000-പെസോ നോട്ടിൽ മെസ്സിയുടെ ചിത്രം ഉൾപ്പെടുത്താനുള്ള നിർദ്ദേശം “തമാശയായാണ്” ഉണ്ടാക്കിയതെന്ന് എൽ ഫിനാൻസിയറോ പത്രത്തിലെ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
എന്നാൽ കറൻസി നോട്ടിൽ മെസിയുടെ ചിത്രം ഉൾപ്പെടുത്തുന്ന കാര്യം തീരുമാനിച്ചാൽ അർജന്‍റീനയുടെ ഐക്യത്തിന്‍റെയും ഉണർവിന്‍റെയും പ്രതീകമാകുമെന്ന് ഇൻഡിപെൻഡെന്റേ സമ്മതിച്ചു. ഏതായാലും മെസിയുടെയും ലോകകപ്പ് നേടിയ അർജന്‍റീന ടീമിന്‍റെയും ചിത്രം കറൻസി നോട്ടിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ‘തമാശ’ സർക്കാർ കാര്യമായി എടുക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2022 7:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകകപ്പ് നേടിയ മെസിയുടെ ചിത്രമുള്ള കറൻസി നോട്ട് പുറത്തിറക്കാൻ അർജന്‍റീന സെൻട്രൽ ബാങ്ക് തീരുമാനിച്ചോ?