ഗോവന്‍ ഗോള്‍ മഴയില്‍ മുങ്ങി മുംബൈ; ഗോവന്‍ ജയം എതിരില്ലാത്ത 5 ഗോളിന്; ഗോളുകള്‍ കാണാം

Last Updated:
മുംബൈ: ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് എഫ്‌സി ഗോവ. എതിരാളികളുടെ മൈതാനത്ത് ആക്രമിച്ച കളിച്ച ഗോവന്‍ പടയ്ക്ക് മുന്നില്‍ കാഴ്ചക്കാരായി നില്‍ക്കാനേ ആതിഥേയര്‍ക്ക് കഴിഞ്ഞുള്ളു. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം നേടിയ മുംബൈ രണ്ടാം പകുതിയിലായിരുന്നു ആക്രമണം അഴിച്ചുവിട്ടത്.
മത്സരത്തിന്റെ ആറാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ഗോവ മുന്നിലെത്തിയത്. മുംബൈ താരം സൗവിക് ഘോഷ്, ഫെറാന്‍ കോറോമിനാസിനെ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിനായിരുന്നു ഗോവയ്ക്ക് പെനാല്‍റ്റി ലഭിച്ചത്. പൊനാല്‍റ്റിയെടുത്ത കോറോ നിഷ്പ്രയാസം ലക്ഷ്യം കാണുകയും ചെയ്തു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ കളത്തിലിറങ്ങിയ ഗോവ 55 ാം മിനിറ്റില്‍ തന്നെ ലക്ഷ്യം കണ്ടു. ജാക്കിച്ചന്ദ് സിങ്ങിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. പിന്നാലെ എഡു ബേഡിയയും ഗോവന്‍ പടയ്ക്കായി ലക്ഷ്യം കണ്ടു. പിന്നീട് മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ആഞ്ഞടിച്ച പലാങ്ക ഫര്‍ണാണ്ടസ് മുംബൈയെ ഗോളില്‍ മുക്കി കളയുകയായിരുന്നു. 84, 90 മിനിറ്റുകളിലായിരുന്നു ഫെര്‍ണാണ്ടസിന്റെ ഗോള്‍ നേട്ടം.
advertisement
ഇന്നത്തെ ജയത്തോടെ മൂന്നുകളികളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയുമായി ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അതേസമയം നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് തോല്‍വിയും ഒരു ജയവും ഒരു സമനിലയുമായി മുംബൈ ഏഴാം സ്ഥാനത്താണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഗോവന്‍ ഗോള്‍ മഴയില്‍ മുങ്ങി മുംബൈ; ഗോവന്‍ ജയം എതിരില്ലാത്ത 5 ഗോളിന്; ഗോളുകള്‍ കാണാം
Next Article
advertisement
റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാനാകും
റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാനാകും
  • ഓസ്കർ ജേതാവായ റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാനാകും.

  • രഞ്ജിത്തിന്റെ രാജിക്ക് ശേഷം പ്രേംകുമാർ ആക്ടിങ് ചെയർമാനായി തുടർന്നിരുന്നു.

  • ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകനല്ലാത്ത വ്യക്തി അധികാരമേൽക്കുന്നത് ആദ്യമായിരുന്നു.

View All
advertisement