വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര ഈ വർഷം പുനരാരംഭിക്കുമെന്ന് സൂചനകൾ. പാക് മാധ്യമമായ ഡെയിലി ജാൻഗ് ആണ് ഇതിനെ സംബന്ധിച്ച വാർത്തകൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ഒരുങ്ങിയിരിക്കാൻ തങ്ങൾക്ക് ഉന്നത കേന്ദ്രങ്ങളിൽ നിന്നും നിർദേശം ലഭിച്ചതായാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിലെ ഒഫിഷ്യൽമാരിലൊരാൾ പാക് മാധ്യമത്തോട് പറഞ്ഞത്.
ഈ വാർത്ത വളരെയധികം ആവേശത്തോടെ ആയിരിക്കും ഇരു ടീമുകളുടെയും ആരാധകർ ഏറ്റെടുക്കുക. പണ്ടുമുതലേ ചിര വൈരികളാണ് ഇരു ടീമുകളും. ഇരു ടീമുകൾക്കും വെറുമൊരു മത്സരമല്ല ക്രിക്കറ്റ്. ഇരു ടീമുകളും ക്രിക്കറ്റ് മൈതാനത്തെ യുദ്ധ മൈതാനമായാണ് കണ്ടിരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ച് ടി വി ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നത് ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം തത്സമയ സംപ്രേഷണം നടക്കുമ്പോഴായിരുന്നു. അക്കാലങ്ങളിൽ ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ് മൽസരത്തിന്റെ പ്രത്യാഘാതങ്ങൾ ഇരു രാജ്യങ്ങളുടെയും സൈനിക അതിർത്തികളിൽ വരെ പ്രകടമായിരുന്നു.
Also Read വിരാട് കോഹ്ലിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രമുഖർ
ആറ് ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുന്ന മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയാകും ഇരു രാജ്യങ്ങളും തമ്മിൽ കളിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഇന്ത്യയിലോ പാകിസ്ഥാനിലോ അല്ലാതെ മറ്റൊരു നിക്ഷ്പക്ഷമായ വേദിയിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. ഇപ്പോൾ ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ഇ വർഷം അവസാനത്തോടെയാണ് പരമ്പര നടത്താൻ സാധ്യത. അടുത്തമാസം ആദ്യ വാർത്തോടെ പരമ്പരയുടെ കാര്യത്തിൽ തീരുമാനമുണ്ടായേക്കും.
Also Read വിരാട് കോഹ്ലിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രമുഖർ
2012/13 ലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഒരു പരമ്പരയിൽ നേർക്കുനേർ ഏറ്റുമുട്ടിയത്. ഇന്ത്യയിൽ വച്ചായിരുന്നു മത്സരങ്ങൾ നടന്നത്. ഇന്ത്യ അവസാനമായി പാകിസ്ഥാനിൽ കളിക്കാൻ പോയിട്ടുള്ളത് 2008 ലെ ഏഷ്യ കപ്പിന് വേണ്ടിയാണ്. 2013ന് ശേഷം ഐ സി സി ടൂർണമെന്റിൽ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്.
Also Read ശ്രീലങ്ക- വെസ്റ്റ് ഇൻഡീസ്: 476 റൺസിന് ഓൾ ഔട്ടായി ശ്രീലങ്ക; അരങ്ങേറ്റ ശതകവുമായി പതും നിസങ്ക
പരമ്പര നടക്കുകയാണെങ്കിൽ ഒക്ടോബർ നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ടി20 ലോകപ്പിന് മുന്നായിരിക്കും നടക്കുക. ഇന്ത്യൻ ടീമിന് ഈ വർഷം വളരെ തിരക്കുള്ള ഒന്നായിരിക്കും. ഇംഗ്ലണ്ടുമായുള്ള മത്സരത്തിന് ശേഷം രണ്ട് മാസത്തോളം താരങ്ങൾക്ക് ഐ പി എല്ലിൽ കളിക്കേണ്ടതുണ്ട്. അതിന് ശേഷം വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് പോകണം. അതിനു ശേഷം ഒക്ടോബർ, നവംബർ മാസങ്ങളിലെ ടി20 ലോകകപ്പിന് ഇന്ത്യയാണ് വേദിയാകുന്നതും. ഇതിനിടയിൽ ന്യൂസിലാൻഡുമായും, ദക്ഷിണാഫ്രിക്കയുമായും ടി20 പരമ്പരകൾ പരിഗണനയിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket, Cricket in Pakistan, Indian cricket