അശ്വിനെ ഒഴിവാക്കിയത് ഞെട്ടിക്കുന്ന തീരുമാനം; പ്ലെയിങ് ഇലവനെതിരെ ഗവാസ്‌കര്‍
Last Updated:
താരം പ്ലെയിംഗ് ഇലവനില്‍ ഇടംപിടിക്കാത്തത് തന്നെ ആശ്ചര്യപ്പെടുത്തുന്നു
ആന്റിഗ്വ: വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ നിന്ന് ആര്‍ അശ്വിനെ ഒഴിവാക്കിയത് ഞെട്ടിക്കുന്ന തീരുമാനമെന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. വിന്‍ഡീസിനെതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് ആര്‍ അശ്വിനെന്നും താരത്തെ പുറത്തിരുത്തിയത് ആശ്ചര്യപ്പെടുത്തുന്നെന്നുമാണ് ഗവാസ്‌കര്‍ പറയുന്നത്.
'വിന്‍ഡീസിനെതിരെ മികച്ച റെക്കോര്‍ഡുള്ള താരം പ്ലെയിംഗ് ഇലവനില്‍ ഇടംപിടിക്കാത്തത് തന്നെ ആശ്ചര്യപ്പെടുത്തുന്നു' മത്സരത്തിന്റെ കമന്ററിക്കിടെ ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. ടീമില്‍ വന്‍മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ക്കും അന്തിമ ഇലവനില്‍ ഇടംലഭിച്ചില്ല.
Also Read: ഇന്ത്യ വിന്‍ഡീസ് ഒന്നാം ടെസ്റ്റ്: തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചുവന്ന് ഇന്ത്യ
അശ്വിനെ ഒഴിവാക്കിയ തീരുമാനത്തെ ടീം ഉപനായകന്‍ അജിങ്ക്യ രഹാനെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. അശ്വിനെ പോലൊരു മികച്ച താരമില്ലാത്തത് പ്രയാസമുണ്ടാക്കുന്നതാണ്. എന്നാല്‍ ടീം കോമ്പിനേഷനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നായിരുന്നു രഹാനെയുടെ വിശദീകരണം.
advertisement
സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായ അശ്വിനെയും കുല്‍ദീപിനെയും പരിഗണിക്കാതിരുന്ന ടീം ഇന്ത്യ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ മാത്രമാണ് സ്പിന്നറായി ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 23, 2019 3:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അശ്വിനെ ഒഴിവാക്കിയത് ഞെട്ടിക്കുന്ന തീരുമാനം; പ്ലെയിങ് ഇലവനെതിരെ ഗവാസ്‌കര്‍