വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; രോഹിതും അശ്വിനും സാഹയുമില്ലാതെ കോഹ്‌ലിപ്പട

Last Updated:

രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവരില്ലാതെ ഇന്ത്യ

ആന്റിഗ്വ: വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. സ്‌കോര്‍ബോര്‍ഡ് അഞ്ചില്‍ നില്‍ക്കെ മായങ്ക് അഗര്‍വാളാണ് പുറത്തായത്. കെമര്‍ റോച്ചിനാണ് വിക്കറ്റ്. ആന്റിഗ്വയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി മായങ്ക് അഗര്‍വാളും കെഎല്‍ രാഹുലുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.
ടീമില്‍ വന്‍മാറ്റങ്ങളുമായാണ് കോഹ്‌ലിയും സംഘവും വിന്‍ഡീസിനെ നേരിടാന്‍ ഇറങ്ങിയത്. രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവരില്ലാതെയാണ് ഇന്ത്യ അന്തിമ ഇലവനെ തെരഞ്ഞെടുത്തത്. സാഹ മടങ്ങിയെത്തിയെങ്കിലും വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ തന്നെയാണ് ടീം നിലനിര്‍ത്തിയത്.
Also Read: ഇന്ത്യ- വിന്‍ഡീസ് ഒന്നാം ടെസ്റ്റ്: ചരിത്രമെഴുതാന്‍ ജഡേജ; താരത്തെ കാത്തിരിക്കുന്നത് ഈ നാഴികക്കല്ലുകള്‍
ഉപനായകന്‍ രഹാനെ അവസരം ഉറപ്പിച്ചതോടെ രോഹിത്തിനും പുറത്തിരിക്കേണ്ടി വന്നു. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായ അശ്വിനെയും കുല്‍ദീപിനെയും പുറത്തിരുത്തിയപ്പോള്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ മാത്രമാണ് ഏക സ്പിന്നര്‍. മൂന്ന് പേസര്‍മാരും ടീമിലുണ്ട്.
advertisement
ഇന്ത്യ: മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബൂമ്ര.
വിന്‍ഡീസ്: ക്രെയ്ഗ് ബ്രാത്വെയ്റ്റ്, ജോണ്‍ കാംപെല്‍, ഷായ് ഹോപ്പ്, ഷംറാ ബ്രൂക്സ്, ഡാരന്‍ ബ്രാവോ, ഷിംറോണ്‍ ഹെറ്റ്‌മേര്‍, റോസ്റ്റണ്‍ ചേസ്, ജേസണ്‍ ഹോള്‍ഡര്‍, മിഗ്വല്‍ കമ്മിന്‍സ്, ഷാനോന്‍ ഗബ്രിയേല്‍, കെമര്‍ റോച്ച്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; രോഹിതും അശ്വിനും സാഹയുമില്ലാതെ കോഹ്‌ലിപ്പട
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement