ആന്റിഗ്വ: വിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നാലുവിക്കറ്റുകള്‍ നഷ്ടം. 44 റണ്‍സുമായി മുന്നേറുകയായിരുന്നു ഓപ്പണര്‍ കെഎല്‍ രാഹുലിനെയാണ് ഇന്ത്യക്ക് ഒടുവില്‍ നഷ്ടമായത്. മുന്‍നിര തകര്‍ന്ന ഇന്ത്യയെ രഹാനെയ്ക്കൊപ്പം മുന്നോട്ട് കൊണ്ടുപോകവെ റോസ്റ്റണ്‍ ചേസാണ് രാഹുലിനെ വീഴ്ത്തിയത്.
97 പന്തുകള്‍ നേരിട്ടാണ് രാഹുല്‍ 44 റണ്‍സെടുത്തത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 110 ന് നാല് എന്ന നിലയിലാണ് ഇന്ത്യ. 38 റണ്‍സോടെ അജിങ്ക്യാ രഹാനെയും ആറ് റണ്‍സോടെ ഹനുമ വിഹാരിയുമാണ് ക്രീസില്‍. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ കരീബിയന്‍ ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കുകയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ വെറും 25 റണ്‍സ് എത്തുമ്പോഴേക്കും മൂന്ന് മുന്‍നിര താരങ്ങളെയാണ് ഇന്ത്യക്ക് നഷ്ടമായത്.
Also Read: കരീബിയന്‍ കൊടുങ്കാറ്റില്‍ ഇന്ത്യ ഉലയുന്നു; 25 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം
മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (2), വിരാട് കോഹ്ലി (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വിന്‍ഡീസിനായി കെമര്‍ റോച്ച് രണ്ടും ഗബ്രിയേല്‍ റോസ്റ്റണ്‍ ചേസ് എന്നിവര്‍ ഒന്നുവീതവും വിക്കറ്റുകള്‍ വീഴ്ത്തി.
ടീമില്‍ വന്മാറ്റങ്ങളുമായാണ് കോഹ്ലിയും സംഘവും വിന്‍ഡീസിനെ നേരിടാന്‍ ഇറങ്ങിയത്. രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര് അശ്വിന്, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവരില്ലാതെയാണ് ഇന്ത്യ അന്തിമ ഇലവനെ തെരഞ്ഞെടുത്തത്. സാഹ മടങ്ങിയെത്തിയെങ്കിലും വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ തന്നെയാണ് ടീം നിലനിര്‍ത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India Tour of windies, India vs Windies, Indian cricket, Indian cricket team, Windies Cricket Team