IND vs WI | മൂന്നാം ടി20യിൽ വെസ്റ്റ് ഇൻഡീസിന് ടോസ്, ബൗളിംഗ്; അവേശ് ഖാന് അരങ്ങേറ്റം
- Published by:Naveen
- news18-malayalam
Last Updated:
മത്സരത്തിൽ ഇന്ത്യയും വിൻഡീസും നാല് വീതം മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്.
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് (India vs West Indies) ടി20 പരമ്പരയിലെ (T20 series) മൂന്നാമത്തെയും അവസാനത്തേയും മത്സരത്തിൽ ടോസ് വെസ്റ്റ് ഇൻഡീസിന്. ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ കിറോൺ പൊള്ളാർഡ് ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇന്ത്യൻ നിരയിൽ അവേശ് ഖാൻ അരങ്ങേറ്റം കുറിക്കും.
മത്സരത്തിൽ ഇന്ത്യയും വിൻഡീസും നാല് വീതം മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. നേരത്തെ വിശ്രമം അനുവദിച്ച വിരാട് കോഹ്ലി, ഋഷഭ് പന്ത് എന്നിവർക്ക് പകരം ഋതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ എന്നിവരും പേസര്‍ ഭുവനേശ്വര്‍ കുമാറിന് പകരമായി ആവേശ് ഖാനും യുസ്‌വേന്ദ്ര ചാഹലിന് പകരമായി ഷാർദുൽ ഠാക്കൂറും അന്തിമ ഇലവനിൽ ഇടം നേടി. സ്പിന്നറായി രവി ബിഷ്ണോയ് മാത്രമാണ് ഇന്ത്യന്‍ നിരയിലുള്ളത്. ഇന്നത്തെ മത്സരത്തിൽ ഇഷാൻ കിഷനൊപ്പം ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യുന്നത് ഋതുരാജ് ആയിരിക്കും. ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആവേശ് ഖാൻ. ടീമിലെ സീനിയർ താരമായ ഭുവനേശ്വർ കുമാറാണ് താരത്തിന് തൊപ്പി നൽകിയത്. നാല് മാറ്റങ്ങളാണ് ഇന്ന് ഇന്ത്യന്‍ ടീമിലുള്ളത്.
advertisement
Congratulations to Avesh Khan who is all set to make his T20I debut for India. @Paytm #INDvWI pic.twitter.com/1vHk2QLDVM
— BCCI (@BCCI) February 20, 2022
അതേസമയം, പരമ്പര നഷ്ടമായ വിൻഡീസ് അവസാന മത്സരത്തിൽ അഭിമാനം കാക്കാൻ വേണ്ടിയുള്ള ജയമായിരിക്കും ലക്ഷ്യമിടുക. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ ബൗളർമാരുടെ മികവിന് മുന്നിൽ ജയത്തിന് അരികെ നിന്നും തോൽവി ഏറ്റുവാങ്ങിയ അവർ ഇന്നത്തെ മത്സരത്തിൽ ജയം നേടാനുറച്ചാകും ഇറങ്ങുന്നത്. ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്ന വിൻഡീസിന്റെ അന്തിമ ഇലവനിൽ ഫാബിയന്‍ അലനും ഷായ് ഹോപ്പും ഡൊമനിക് ഡ്രേക്സും ഹെയ്ഡന്‍വാല്‍ഷും ഇടം നേടി.
advertisement
പ്ലെയിങ് ഇലവന്‍
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റൻ), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹര്‍, ഷാർദുൽ ഠാക്കൂര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍.
വെസ്റ്റ് ഇൻഡീസ്: കെയ്ൽ മേയേഴ്‌സ്, ഷായ് ഹോപ്പ്, നിക്കോളാസ് പുരാൻ, റോവ്മാൻ പവൽ, കീറോൺ പൊള്ളാർഡ് (ക്യാപ്റ്റൻ), ജേസൺ ഹോൾഡർ, റോസ്റ്റൺ ചേസ്, റൊമാരിയോ ഷെപ്പേർഡ്, ഡൊമിനിക് ഡ്രേക്ക്സ്, ഫാബിയൻ അലൻ, ഹെയ്ഡൻ വാൽഷ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 20, 2022 7:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs WI | മൂന്നാം ടി20യിൽ വെസ്റ്റ് ഇൻഡീസിന് ടോസ്, ബൗളിംഗ്; അവേശ് ഖാന് അരങ്ങേറ്റം