ഇന്റർഫേസ് /വാർത്ത /Sports / Indian Football Team | സുനിൽ ചേത്രിയില്ലാതെ ഇന്ത്യൻ ഫുട്ബോൾ ടീം ദുബായിലേക്ക്

Indian Football Team | സുനിൽ ചേത്രിയില്ലാതെ ഇന്ത്യൻ ഫുട്ബോൾ ടീം ദുബായിലേക്ക്

സുനിൽ ഛേത്രി

സുനിൽ ഛേത്രി

കോവിഡ് ബാധിതനായ ഇന്ത്യയുടെ ഗോൾ വേട്ടക്കാരൻ സുനിൽ ചേത്രിക്ക് ടീമിനോടൊപ്പം ചേരാൻ കഴിഞ്ഞിട്ടില്ല. മുപ്പത്തിയാറുകാരനായ താരം ക്വാറന്റൈനിൽ തുടരുകയാണ്.

  • Share this:

ന്യൂഡൽഹി: ക്യാപ്റ്റൻ സുനിൽ ചേത്രിയില്ലാതെ ഇന്ത്യൻ ഫുട്ബോൾ ടീം ദുബായിലേക്ക് യാത്ര തിരിച്ചു. 27 അംഗ ടീമാണ് മുഖ്യ പരിശീലകനായ ഇഗോർ സ്റ്റിമാക്കിന്റെ നേതൃത്വത്തിൽ യാത്രയായത്. ഈ മാസം ഒമാനും യു എ ഈയ്ക്കുമെതിരായ മത്സരങ്ങൾക്കായുള്ള പരിശീലന ക്യാമ്പാണ് ദുബായിൽ നടക്കുന്നത്. ഇന്ത്യൻ ടീം ഈ മാസം 25 ന് ഒമാനേയും 29 ന് യു എ ഇയെയുമാണ് നേരിടാൻ പോകുന്നത്.

രണ്ട് മത്സരങ്ങളും ദുബായിലായിരിക്കും നടക്കുക. 2022 ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ യോഗ്യത റൗണ്ടിലെ മത്സരമായിരുന്നു ഇന്ത്യയുടെ അവസാനത്തെ രാജ്യന്തര മത്സരം. 2019 നവംബറിലായിരുന്നു ഇത് നടന്നത്. കോവിഡ് ബാധിതനായ ഇന്ത്യയുടെ ഗോൾ വേട്ടക്കാരൻ സുനിൽ ചേത്രിക്ക് ടീമിനോടൊപ്പം ചേരാൻ കഴിഞ്ഞിട്ടില്ല. മുപ്പത്തിയാറുകാരനായ താരം ക്വാറന്റൈനിൽ തുടരുകയാണ്.

Also Read- ബാഴ്സയിൽ മെസ്സിയുടെ ഭാവി എന്താകും? കരാർ പുതുക്കാൻ താരം വ്യവസ്ഥകൾ മുന്നോട്ട് വെച്ചതായി റിപ്പോർട്ട്

“നാമെല്ലാവരും ഒത്തുചേരുകയും അന്താരാഷ്ട്ര നടപടികൾക്ക് തയ്യാറെടുക്കുകയും ചെയ്യുന്നത് വളരെ ഏറെ ആശ്വാസമാണ് നൽകുന്നത്. ടീമിൽ ധാരാളം പുതിയ മുഖങ്ങളുണ്ട്, എല്ലാവർക്കുമായി കഠിനാധ്വാനത്തിനുള്ള സമയമാണിത് -വാസ്തവത്തിൽ, ക്യാമ്പിലെ എല്ലാവർക്കും. അവർ എങ്ങനെ പ്രതികരിക്കുന്നുവെന്നും അവരോടൊപ്പമുള്ള നമ്മുടെ ഭാവി എത്ര തിളക്കമാർന്നതാണെന്നും നമ്മൾ പരിശോധിക്കേണ്ടതുണ്ട്," മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്ക് പറഞ്ഞു.

You May Also Like- ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങൾ - റെക്കോർഡിന് അരികെ മെസി

ഛേത്രിക്കൊപ്പം പരിക്കേറ്റ സഹല്‍ അബ്ദുല്‍ സമദ്, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, രാഹുല്‍ ബെക്കെ, ആശിഷ് റായ് എന്നിവരെയും ടീമിലേക്ക് പരിഗണിച്ചില്ല. മഷൂര്‍ ഷെരീഫ്, ആഷിക് കുരുണിയന്‍ എന്നിവരാണ് ടീമിലെത്തിയ മലയാളിതാരങ്ങള്‍. ക്യാംപിലുണ്ടായിരുന്ന മലയാളി താരം കെ പി രാഹുലിന് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് പ്രഖ്യാപിച്ച അന്തിമ ടീമില്‍ ഇടംപിടിക്കാനായില്ല.

സ്‌ക്വാഡ്:

ഗോൾകീപേഴ്സ്: ഗുർപ്രീത് സിങ്ങ് സന്തു, അമൃന്ദർ സിങ്ങ്, സുഭാഷിഷ് റോയ് ചൗധുരി,

ധീരജ് സിങ്ങ്.

ഡിഫണ്ടർമാർ : അഷുതോഷ് മെഹ്ത, ആകാശ് മിശ്ര, പ്രിതം കൊട്ടാൽ, സന്ദേഷ് ജിങ്കൻ, ചിങ്ലെൻസന സിങ്ങ്, ആദിൽ ഖാൻ, മന്ദർ റാവോ ദേശായി, മഷൂർ ഷെരീഫ്.

മിഡ്‌ഫീൽഡർമാർ: റൗലിൻ ബോർജസ്, ലാലേങ്മവിയ, ജീക്സൺ സിങ്ങ്, റായ്നിയർ ഫെർണാണ്ട്‌സ്, അനിരുദ്ധ് താപ്പ, ബിപിൻ സിങ്ങ്, യാസിർ മൊഹമ്മദ്‌ , സുരേഷ് സിങ്ങ്, ഹാളിചരൻ നർസാരി, ലല്ലിയൻസുവാല ചാങ്ത്തെ, ആഷിഖ് കുരുണിയൻ.

ഫോർവേഡ്സ്: മൻവീർ സിങ്ങ്, ഇഷാൻ പണ്ഡിത, ഹിതേഷ് ശർമ , ലിസ്റ്റൺ കൊളാക്കോ.

Indian football team to leave for preparatory camp in Dubai without Sunil Chhetri.

First published:

Tags: India Vs UAE Football, Indian football, Indian football Team, Sunil chetri, Ubai